1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രായേലിൽ നിന്നുള്ള ആദ്യ വാണിജ്യ വിമാനം യുഎഇയിൽ; കൂടുതൽ സഹകരണത്തിന് നീക്കം
ഇസ്രായേലിൽ നിന്നുള്ള ആദ്യ വാണിജ്യ വിമാനം യുഎഇയിൽ; കൂടുതൽ സഹകരണത്തിന് നീക്കം
സ്വന്തം ലേഖകൻ: യുഎസ്–ഇസ്രയേലി പ്രതിനിധി സംഘവുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജറീദ് കഷ്നർ നയിക്കുന്ന പ്രതിനിധി സംഘത്തിൽ ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗൺസിൽ തലവനുമായ മീർ ബെന്‍ ഷാബതുമുണ്ട്. നിക്ഷേപം, ധനകാര്യം, ആരോഗ്യം, വ്യോമവിഭാഗം, …
പ്രണബ് ദായ്ക്ക് വിട നൽകി രാജ്യം; സംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ
പ്രണബ് ദായ്ക്ക് വിട നൽകി രാജ്യം; സംസ്കാരം പൂര്‍ണ സൈനിക ബഹുമതികളോടെ
സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ക്യാരിയേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ സൈനിക …
ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് പ്രതിമാസ മിനിമം വേതനം 1,000 റിയാൽ; എൻഒസി വേണ്ട
ഖത്തറിൽ പ്രവാസി തൊഴിലാളികൾക്ക് പ്രതിമാസ മിനിമം വേതനം 1,000 റിയാൽ; എൻഒസി വേണ്ട
സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവാസിതൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 1,000 റിയാലാക്കി നിശ്ചയിച്ചു. തൊഴിൽ മാറ്റത്തിന് തൊഴിൽ ഉടമയുടെ അനുമതി ആവശ്യമില്ലെന്നതടക്കമുള്ള നിയമഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിലാകും. വീട്ടുജോലിക്കാരടക്കം പ്രവാസികളായ തൊഴിലാളികൾക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് ഖത്തർ തൊഴിൽ …
കുഞ്ഞു പിറന്നാൽ ഇനി യുഎഇയിൽ അച്ഛനും ശമ്പളത്തോടെയുള്ള അവധി
കുഞ്ഞു പിറന്നാൽ ഇനി യുഎഇയിൽ അച്ഛനും ശമ്പളത്തോടെയുള്ള അവധി
സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് ഇനി പിതൃത്വ അവധി ലഭിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പിതൃത്വാവധി സംബന്ധിച്ചുള്ള ഉത്തരവ് ഞായറാഴ്ച പുറത്തിറക്കി. കുഞ്ഞ് ജനിച്ചാൽ അടുത്ത അഞ്ച് ദിവസത്തേക്കാണ് ശമ്പളത്തോടെയുള്ള പിതൃത്വ അവധി ലഭിക്കുക. കുട്ടി ജനിച്ച സമയംമുതൽ ആറുമാസം തികയുന്നത് വരെയുള്ള കാലയളവിനിടയിൽ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 വിമാനങ്ങൾ
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഉൾപ്പെടെ 19 വിമാനങ്ങൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനസർവിസുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഏഴ് ഷെഡ്യൂളുകൾ ഉൾപ്പെടെ 19 സർവിസുകളാണ് തിങ്കളാഴ്ച ഇന്ത്യൻ എംബസി പുറത്തുവിട്ടത്. സെപ്തംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ ഒമ്പത് സർവിസുകൾ കേരളത്തിലേക്കാണ്. ജിദ്ദയിൽ നിന്നും ഡൽഹി, ലക്നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവിസുകൾ. കേരളത്തിലേക്ക് ദമ്മാമിൽ …
ഒമാനിലേക്ക്​ മടങ്ങാൻ പുതിയ നടപടിക്രമം; എൻ.ഒ.സി നിബന്ധന ഒഴിവാക്കി
ഒമാനിലേക്ക്​ മടങ്ങാൻ പുതിയ നടപടിക്രമം; എൻ.ഒ.സി നിബന്ധന ഒഴിവാക്കി
സ്വന്തം ലേഖകൻ: റസിഡൻറ്​ വിസയിലുള്ള വിദേശികൾക്ക്​ ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ തിരികെ വരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ മാറ്റം. റോയൽ ഒമാൻ പൊലീസി​െൻറ എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്​. പകരം സനദ്​ സെൻററുകൾ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നൽകുകയാണ്​ ചെയ്യുക. ഇതിന്​ ശേഷം ലഭിക്കുന്ന വിസയുടെ പകർപ്പ്​ യാത്രക്കാരൻ കൈവശം വെച്ചാൽ മതിയാകും. സ്​പോൺസറുടെ അല്ലെങ്കിൽ …
സംസ്ഥാനത്ത് പുതുതായി 1530 പേര്‍ക്ക് കൊവിഡ്; 1693 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് പുതുതായി 1530 പേര്‍ക്ക് കൊവിഡ്; 1693 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ …
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു
സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മകന്‍ അഭിജിത് മുഖര്‍ജിയാണ് പ്രണബ് മുഖര്‍ജിയുടെ മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചത്. ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2012 മുതല്‍ …
ബ്രിട്ടനിൽ ശൈത്യകാലത്ത് കൊവിഡ് രണ്ടാം തരംഗം; ലോക്ക്ഡൌൺ മുന്നറിയിപ്പ്
ബ്രിട്ടനിൽ ശൈത്യകാലത്ത് കൊവിഡ് രണ്ടാം തരംഗം; ലോക്ക്ഡൌൺ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ശൈത്യകാലത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതിനകം തന്നെ രണ്ടാം തരംഗം നേരിടുന്നുണ്ടെന്നും ഇത് വളരെ ഗുരുതരമായ ഭീഷണിയാണെന്നും ഹാൻ‌കോക്ക് പറഞ്ഞു. അതേസമയം, പൊതുജനങ്ങൾ‌ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങളിൽ‌ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ‌, കർശന നടപടി ആവശ്യമാണെന്ന്‌ കൺസർ‌വേറ്റീവ് എം‌പി തോബിയാസ് എൽ‌വുഡ് …
147 ദിവസം വെന്റിലേറ്ററിൽ ജീവനു വേണ്ടി പൊരുതിയ മലയാളി യുവാവ് ബ്രിട്ടനിൽ മരണത്തിന് കീഴടങ്ങി
147 ദിവസം വെന്റിലേറ്ററിൽ ജീവനു വേണ്ടി പൊരുതിയ മലയാളി യുവാവ് ബ്രിട്ടനിൽ മരണത്തിന് കീഴടങ്ങി
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 147 ദിവസം ബ്രിട്ടനിലെ വിവിധ ആശപത്രികളിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകനും സമൂഹിക പ്രവർത്തകനുമായ ജിയോമോൻ ജോസഫാണ് ഇന്നലെ രാത്രി എട്ടരയോടെ ലണ്ടനിലെ പാപ്വർത്ത് ആശുപത്രിയിൽ മരിച്ചത്. 44 വയസ്സായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ പന്തിരുവേലിൽ ജിയോമോൻ ജോസഫ് കൊവിഡ് ബാധിച്ച് ലണ്ടനിലെ …