സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാം ഘട്ടത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ബസ്, മെേട്രാ സർവിസുകൾ ഓടിത്തുടങ്ങുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രാലയം അറിയിച്ചു. 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും പൊതു ഗതാഗത സംവിധാനം പ്രവർത്തിക്കുകയുള്ളൂ. കോവിഡ്–19 പശ്ചാത്തലത്തിൽ പൊതുഗതാഗത സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മാർഗനിർദേശങ്ങളും ഗതാഗത മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.സെപ്റ്റംബർ ഒന്നിനുതന്നെ സർവിസുകൾ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കമ്പനി ലൈസൻസ് ഒാൺലൈനായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. കമ്പനി വിലാസവും കുവൈത്ത് ബിസിനസ് സെൻറർ വെബ്സൈറ്റ് വഴി പുതുക്കാൻ കഴിയുമെന്ന് വാണിജ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ലൈസൻസ് പുതുക്കാനുള്ള ഫീസും ഒാൺലൈനായി അടക്കാം. ഇ-ഗവേണൻസിലേക്ക് മാറാൻ കുവൈത്ത് അതിവേഗം നടപടികൾ സ്വീകരിച്ചുവരുകയാണ്. രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർട്മെൻറുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ …
സ്വന്തം ലേഖകൻ: യെമന്‍ പൗരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു. ആഗ്‌സറ്റ് 18 നാണ് നിമിഷ പ്രിയക്ക് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈ ഉത്തരവിനെതിരെ നിമിഷ യെമനിലെ പരമോന്നത നീതി …
സ്വന്തം ലേഖകൻ: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണംചെയ്തതായും …
സ്വന്തം ലേഖകൻ: ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടും. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമായി മാറുന്നു’ മന്‍ …
സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കടുത്തതാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനിമുതൽ 100 റിയാൽ ആണു പിഴ. നേരത്തേ 20 റിയാൽ ആയിരുന്നു- അഞ്ചിരട്ടി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാർഗനിർദേശങ്ങൾ പാലിക്കണം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ: കൊവിഡ് പരിശോധനയ്ക്കു വിധേയമാകാതിരിക്കുക-200 റിയാൽ, …
സ്വന്തം ലേഖകൻ: എയർ ബബിൾ വിമാന സർവീസുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ഈ മാസം 18 മുതലാണ് ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പ്രാബല്യത്തിലായത്. 31 വരെയുള്ള കരാർ ഒക്‌ടോബർ 31 വരെ അല്ലെങ്കിൽ സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെ കഴിഞ്ഞ ദിവസമാണ് നീട്ടിയത്. അതിനിടെ …
സ്വന്തം ലേഖകൻ: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് യുഎഇയിൽ വിദ്യാലയങ്ങൾ തുറന്നു. രാജ്യത്തെ 10 ലക്ഷത്തോളം വിദ്യാർഥികൾ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ലാസുകളിൽ എത്തുക. ശരീരോഷ്മാവ് പരിശോധിച്ചാണ് വിദ്യാർഥികളെ സ്കൂളുകളിലേയ്ക്ക് വരവേറ്റത്. ദുബായ് അൽ ഖായിൽ ജെംസ് മില്ലെനിയം സ്കൂളിലടക്കം ചില വിദ്യാലയങ്ങളിൽ സംഗീതത്തിൻ്റെ അകമ്പടിയുമുണ്ടായിരുന്നു. ക്ലാസുകളിൽ നിശ്ചിത അകലത്തിൽ ഇരിപ്പിടങ്ങൾ …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2397 പേർക്കാണ് ഇന്ന് കൊവിഡ് ബാധിച്ചത്. അതിൽ തന്നെ 2317 പേരും സമ്പർക്കത്തിലൂടെ രോഗികളായവരാണ്. കൊവിഡ് മൂലം ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2225 പേർക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ …
സ്വന്തം ലേഖകൻ: യുഎസിൽ സമീപ കാലത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ലോറ ലൂസിയാനയിൽ 5 പേരുടെ ജീവനെടുത്തു. ടെക്സസിലും വന്‍ നാശം വിതച്ച ചുഴലിക്കാറ്റ് മണിക്കുറില്‍ 150 മൈല്‍ വേഗത്തിലാണ് വീശിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് ലൂസിയാനയിലെ ലിസ്വീലെയിലാണ്. വീടിന് മുകളില്‍ മരം വീണ് പതിനാലുകാരിയാണ് മരിച്ചത്. പടിഞ്ഞാറന്‍ …