1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; 6 സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീം കോടതി
നീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; 6 സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷണ്‍, ബി.ആര്‍ ഗവായ്, കൃഷ്ണ മുരളീ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി …
സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ്; 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 1553 പേര്‍ക്ക് കൂടി കൊവിഡ്; 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 1553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1391 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം 1950 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. രണ്ട് ദിവസം രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും ആശ്വസിക്കാനുള്ള വകയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനെ തുടര്‍ന്ന് ടെസ്റ്റ് ചെയ്യുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറില്‍ …
യുഎസ് തിരഞ്ഞെടുപ്പിൽ കലാപങ്ങൾ മുതലാക്കി വോട്ട് പിടിക്കാൻ ട്രം‌പ്; സംഭാവനയിൽ ബൈഡന് റെക്കോർഡ്
യുഎസ് തിരഞ്ഞെടുപ്പിൽ കലാപങ്ങൾ മുതലാക്കി വോട്ട് പിടിക്കാൻ ട്രം‌പ്; സംഭാവനയിൽ ബൈഡന് റെക്കോർഡ്
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വംശീയതയും ക്രമസമാധാനവും കലാപങ്ങളും ആളിപ്പടരുന്ന വിഷയങ്ങളായി മാറുന്ന. കൊറോണ മഹാമാരിയെ പിന്തള്ളി സമീപ കാലത്തെ പ്രതിഷേധങ്ങളും വംശീയ പ്രശ്നങ്ങളും പ്രചരണത്തിന്റെ കുന്തമുനകളായി മാറിക്കഴിഞ്ഞു. ആദ്യ ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന വിസ്‌കോണ്‍സിനിലെ കലാപ പ്രശ്‌നത്തിന്റെ നടുവിലേക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെ പ്രസിഡന്റ് ട്രംപ് എത്തിയത് ഇതിന്റെ സൂചനയായിരുന്നു. അവിടെ …
പ്രോസ്‌പെക്ട് മാഗസിന്റെ മികച്ച കാഴ്ചപ്പാടുള്ള 50 വ്യക്തികളുടെ പട്ടികയിൽ കെ. കെ. ശൈലജ ഒന്നാമത്; ജസീന്‍ഡ ആര്‍ഡേന്‍ തൊട്ടുപിന്നിൽ
പ്രോസ്‌പെക്ട് മാഗസിന്റെ  മികച്ച കാഴ്ചപ്പാടുള്ള 50 വ്യക്തികളുടെ പട്ടികയിൽ കെ. കെ. ശൈലജ ഒന്നാമത്; ജസീന്‍ഡ ആര്‍ഡേന്‍ തൊട്ടുപിന്നിൽ
സ്വന്തം ലേഖകൻ: കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. തൊട്ടുപിന്നില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനും സ്ഥാനം പിടിച്ചിട്ടുണ്ട്. നിപ-കൊവിഡ് 19 കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് കെ.കെ ശൈലജയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ‘കെ.കെ ശൈലജ ഒരു കമ്യൂണിസ്റ്റാണ്. …
“ഇന്ത്യ തെറ്റ് തിരുത്തണം,” പബ്ജി നിരോധനത്തിൽ പ്രതികരണവുമായി ചൈന
“ഇന്ത്യ തെറ്റ് തിരുത്തണം,” പബ്ജി നിരോധനത്തിൽ പ്രതികരണവുമായി  ചൈന
സ്വന്തം ലേഖകൻ: പബ്ജിയടക്കം 118 ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന. ഇന്ത്യ തെറ്റ് തിരുത്താൻ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവന ദാതാക്കളുടേയും താൽപര്യങ്ങളെ ഹനിക്കുന്നതാണെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അതിർത്തിയിൽ ചൈന പ്രകോപനം തുടർന്നതോടെയാണ്​ 118 …
ഖത്തറിൽ തൊഴിൽ മാറ്റത്തിന് നിയന്ത്രണം: ഇരു കക്ഷികളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും
ഖത്തറിൽ തൊഴിൽ മാറ്റത്തിന് നിയന്ത്രണം: ഇരു കക്ഷികളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും
സ്വന്തം ലേഖകൻ: തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്നു നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍. തൊഴില്‍ മാറ്റത്തിന് സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുളള പുതിയ ഭേദഗതികളുമായി ബന്ധപ്പെട്ട് തൊഴില്‍ മാറ്റത്തിന് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നിങ്ങനെ 3 നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ തൊഴില്‍ കാര്യ വിഭാഗം അസി. …
റഷ്യന്‍ പ്രതിപക്ഷ നേതാവിനെ കോമയിലാക്കിയത് നാഡികളെ തകര്‍ക്കുന്ന നൊവിചോക് വിഷം!
റഷ്യന്‍ പ്രതിപക്ഷ നേതാവിനെ കോമയിലാക്കിയത് നാഡികളെ തകര്‍ക്കുന്ന നൊവിചോക് വിഷം!
സ്വന്തം ലേഖകൻ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്റെ വിമര്‍ശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവലാനിക്ക് വിഷബാധയേറ്റ സംഭവത്തില്‍ കടുത്ത ആരോപണവുമായി ജര്‍മനി രംഗത്ത്. അലക്‌സിക്ക് നല്‍കിയ വിഷം നാഡികളെ തളര്‍ത്തുന്ന നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റ് ആണെന്നാണ് ജര്‍മനി ആരോപിക്കുന്നത്. അലക്‌സി നവലാനിയെ ചികിത്സിക്കുന്ന ബെര്‍ലിനിലെ ചാരൈറ്റ് ആശുപത്രിയില്‍ വെച്ച് ജര്‍മന്‍ സൈന്യം നടത്തിയ …
ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്​​മാ​ർ​ട്ട്​ ഗേറ്റ് വീ​ണ്ടും; ഇനി പാസ്പോർട്ട് സ്കാൻ ചെയ്ത് യാത്ര
ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്​​മാ​ർ​ട്ട്​ ഗേറ്റ് വീ​ണ്ടും; ഇനി പാസ്പോർട്ട് സ്കാൻ ചെയ്ത് യാത്ര
സ്വന്തം ലേഖകൻ: ഇ​ട​വേ​ള​ക്കു​ശേ​ഷം ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട്‌ ഗേ​റ്റ് സേ​വ​നം വീ​ണ്ടും തു​ട​ങ്ങി. ഇ​തോ​ടെ, യാ​ത്ര​ക്കാ​ർ​ക്ക്​ സ്​​മാ​ർ​ട്ട്​ ഗേ​റ്റു​ക​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സ്​​കാ​ൻ ചെ​യ്​​ത് അ​തി​വേ​ഗം എ​മി​ഗ്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാം. എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ​ക്കു മു​ന്നി​ൽ വ​രി​നി​ൽ​ക്കാ​തെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ പു​നഃ​സ്​​ഥാ​പി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ടെ​ർ​മി​ന​ൽ മൂ​ന്നി​ലാ​ണ്​ സ്മാ​ർ​ട്ട്‌ ഗേ​റ്റ് സേ​വ​നം …
ആകാശത്ത് നിന്ന് പെയ്തത് അപൂർവ ഉൽക്കകൾ; ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായി നാട്ടുകാർ!
ആകാശത്ത് നിന്ന് പെയ്തത് അപൂർവ ഉൽക്കകൾ; ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായി നാട്ടുകാർ!
സ്വന്തം ലേഖകൻ: കോടാനുകോടി കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ഉൽക്ക ബ്രസീലിലെ സാന്റ ഫിലോമിന എന്ന നഗരത്തിലുളളവരെ ഒറ്റ ദിവസം കൊണ്ട് സമ്പന്നരാക്കി! ഇരുന്നൂറിലധികം കഷണങ്ങളായി ചിന്നിച്ചിതറിയ അവസ്ഥയിൽ ഭൂമിയിൽ പതിച്ച 4.6 ബില്യൻ വർഷങ്ങൾ പഴക്കം ചെന്ന ഉൽക്കാ ശിലകളാണിതെന്ന് കണ്ടെത്തി. ഉൽക്കയുടെ ഇരുന്നൂറിലധികം ഭാഗങ്ങളാണ് മഴ പോലെ താഴേക്കു പൊഴിഞ്ഞു വീണത്. അതിലെ …
യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കു പറക്കാൻ ആകാശ പാത തുറന്ന് സൌദി
യുഎഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കു പറക്കാൻ ആകാശ പാത തുറന്ന് സൌദി
സ്വന്തം ലേഖകൻ: യുഎഇയിലേക്കു വരുന്നതും ഇവിടുന്നു പുറപ്പെടുന്നതുമായ വിമാനങ്ങൾക്കു സൌദിയുടെ ആകാശ പാത തുറന്നു നൽകിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുഎഇ സിവിൽ വ്യോമയാന അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇതനുസരിച്ച് ഏതു രാജ്യത്തു നിന്നും യുഎഇയിലേക്കു വരുന്നതും തിരിച്ചുപോകുന്നതുമായ വിമാനങ്ങൾക്ക് സൌദി ആകാശപാതയിലൂടെ പറക്കാം. നിലവിൽ യാത്രാ നിരോധനമുള്ള ഇറാൻ, ഖത്തർ എന്നീ രാജ്യങ്ങളെക്കുറിച്ച് …