സ്വന്തം ലേഖകൻ: റോഡ് മാർഗം അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങളവിൽ ഇളവു വരുത്തിയത് പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമായി. പുതിയ തീരുമാനം അനുസരിച്ച് ഡിപിഐ ലേസർ ടെസ്റ്റോ പിസിആർ ടെസ്റ്റോ നടത്തി നെഗറ്റീവ് ആകുന്നവർക്ക് 48 മണിക്കൂറിനകം അതിർത്തി കടക്കാം. നേരത്തേ ഡിപിഐ ടെസ്റ്റിനു പുറമെ പിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു. എന്നാൽ 6 ദിവസത്തിലേറെ അബുദാബിയിൽ തുടരുകയാണെങ്കിൽ വീണ്ടും പിസിആർ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 590 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 249 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 244 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 186 …
സ്വന്തം ലേഖകൻ: യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ കൊവിഡ് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. തൊഴിലില്ലായ്മ നിരക്കിനു പുറമേ പണപ്പെരുപ്പവും വലിയ പ്രതിസന്ധിയായി ഉയര്‍ന്നു നില്‍ക്കുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് തിരക്കിട്ട വിധത്തില്‍ വാക്‌സീന്‍ കൊണ്ടുവരുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇതടക്കം, പുതിയ ആശങ്കകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുയരുന്നത്. രോഗികളുടെ …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ തീരത്തിന് സമീപം സ്‌ഫോടനമുണ്ടായ എണ്ണക്കപ്പല്‍ ന്യൂ ഡയമണ്ടിലെ തീ നിയന്ത്രണവിധേയമായതായി നാവികസേന ശനിയാഴ്ച അറിയിച്ചു. നാല് ടഗ് ബോട്ടുകളും മൂന്ന് ശ്രീലങ്കന്‍ നാവികസേനാകപ്പലുകളം നാല് ഇന്ത്യന്‍ കപ്പലുകളും വ്യാഴാഴ്ച മുതല്‍ കപ്പലിലെ തീ അണയ്ക്കാനായി സംയുക്തശ്രമം നടത്തി വരികയായിരുന്നു. കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ തുറമുഖമായ പാരാദീപിലേക്ക് 2,70,000 ടണ്‍ ക്രൂഡ് ഓയിലുമായി …
സ്വന്തം ലേഖകൻ: സ്കൂളുകളുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. 18,000ത്തോളം അധ്യാപകർ നാളെ മുതൽ വീണ്ടും സ്കൂളുകളിലേക്കെത്തും. അതേസമയം, ക്ലാസുകൾ സെപ്റ്റംബർ 16 മുതലാണ് ആരംഭിക്കുന്നത്. അവധിയിൽപോയ വിദേശ അധ്യാപകരെല്ലാം ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തി ഫലം കിട്ടുന്നതുവരെ വീട്ടിൽതന്നെ കഴിയുന്നതിനായി ഒരാഴ്ച മുമ്പ് തന്നെ പലരും തിരിച്ചെത്തി. വിദേശ …
സ്വന്തം ലേഖകൻ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന ആദ്യ പഠന ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റഷ്യന്‍ പ്രതിരോധമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നതിന്റെ വീഡിയോ ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഷാങ്ഹായ് സഹകരണ സംഘടന, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, കണ്‍ട്രീസ് ഓഫ് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീളുന്നു. ഖത്തർ എയർവേസ്, സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾ പറത്താൻ അനുമതി ഉണ്ടായിരുന്നത്. സൗദിയയും എയർഇന്ത്യയും സർവിസ് ആരംഭിച്ചിരുന്നു. ഖത്തർ എയർവേസ് വലിയ വിമാനങ്ങളുെട സർവിസ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് സൗദി ആരോഗ്യ മന്ത്രാലയം മലയാളി ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബഹുമതി സമ്മാനിച്ചത്. നഴ്‌സിങ് വിഭാഗത്തിലാണ് മലയാളി നഴ്സ് ബഹുമതിക്ക് അർഹയായത്. ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്റ്റാഫ് …
സ്വന്തം ലേഖകൻ: ഇസ്രയേൽ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാൻ സൗദിക്കുപിന്നാലെ ബഹ്റൈനും സമ്മതംമൂളി. യു.എ.ഇ.യിൽ വന്നുപോകുന്ന എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപരിധിയിലൂടെ പറക്കാമെന്നാണ് ബഹ്‌റൈൻ ഭരണകൂടം ഇസ്രയേലിന്റെ പേരെടുത്തു പറയാതെ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി ചെയ്തതുപോലെ ഇസ്രയേലിന്റെ പേരെടുത്തു പറയാതെയാണ് ബഹ്റൈൻ ന്യൂസ് ഏജൻസിയും പ്രഖ്യാപനം പുറത്തു വിട്ടത് എന്നതും ശ്രദ്ധേയം. യു.എ.ഇ. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ …
സ്വന്തം ലേഖകൻ: ക്വാറന്റീനിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സ്മാർട് വാച്ചുമായി ദുബായ്. 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന നിയമം ലംഘിക്കുന്നുണ്ടോ എന്നത് വാച്ചിലൂടെ നിരീക്ഷിക്കും. ദൈനംദിന ആരോഗ്യവിവരങ്ങളും നിരീക്ഷിക്കും. വിവിധ എമിറേറ്റുകളിലെ വിമാനത്താവളങ്ങൾ വഴി യുഎഇയിലെത്തി റോഡ് മാർഗം അബുദാബിയിലേക്കു കടക്കുന്ന രാജ്യാന്തര യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസം മുതൽ സ്മാർട് വാച്ച് ധരിപ്പിക്കുന്നത്. ഇവരെ …