1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റീഎൻട്രിയിൽ പോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൌദി ജവാസത്ത്​
റീഎൻട്രിയിൽ പോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൌദി ജവാസത്ത്​
സ്വന്തം ലേഖകൻ: റീഎൻട്രി വിസയിൽ സൌദി അറേബ്യയില്‍ നിന്നും പുറത്തുപോയവരുടെ ഇഖാമ കാലാവധി ഒരു മാസം കൂടി നീട്ടി സൌദി പാസ്​പോർട്ട്​ വിഭാഗം (ജവാസത്ത്​). ഇൗ മാസം റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നവരുടെ ഇഖാമയാണ്​ ഒരുമാസം കൂടി പുതുക്കുന്നതെന്ന്​ അധികൃതർ ട്വീറ്റ്​ ചെയ്​തു. സെപ്​റ്റംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവരുടെ ഇഖാമ …
റഷ്യ കൊവിഡ് വാക്സിൻ വിതരണം തുടങ്ങി; ചൈനീസ് വാക്സിനും ആദ്യ പ്രദർശനത്തിന്
റഷ്യ കൊവിഡ് വാക്സിൻ വിതരണം തുടങ്ങി; ചൈനീസ് വാക്സിനും ആദ്യ പ്രദർശനത്തിന്
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ കൊവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കകം തന്നെ വാക്സിനേഷൻ പൂർത്തിയാകുമെന്ന് മോസ്കോ മേയർ പറഞ്ഞു. സ്പുട്നിക്-5 എന്ന പേരിൽ ഗമലേയ നാഷണൽ …
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവെത്തിലെത്തിയ പലരും റാൻഡം ടെസ്റ്റിൽ പോസിറ്റീവ്!
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കുവെത്തിലെത്തിയ പലരും റാൻഡം ടെസ്റ്റിൽ പോസിറ്റീവ്!
സ്വന്തം ലേഖകൻ: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവരിൽ പലരും കൊവിഡ് പോസിറ്റീവ് ആകുന്നതായാണ് അനുഭവമെന്നും ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പുറപ്പെടുന്ന രാജ്യത്ത് നിന്ന് പിസി‌ആർ പരിശോധന നടത്തിയ ശേഷമാകണം കുവൈത്തിലേക്കുള്ള …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൌദിയിൽ നിന്നും കൂടുതലായി ഒമ്പത് വിമാനങ്ങൾ കൂടി
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൌദിയിൽ നിന്നും കൂടുതലായി ഒമ്പത് വിമാനങ്ങൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ആറാം ഘട്ടത്തിൽ സൌദിയിൽ നിന്നും കേരളത്തിലേക്കടക്കം ഒമ്പത് വിമാനങ്ങൾ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 19 സർവീസുകൾക്ക് പുറമെയാണിത്. സെപ്തംബർ 15 വരെയുള്ള ഷെഡ്യൂളിൽ പുതുതായി കേരളത്തിലേക്ക് മൂന്ന് സർവിസുകൾ കൂടിയാണ് അധികമായി വന്നിരിക്കുന്നത്. ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നുമാണ് കേരളത്തിലേക്ക് അധികമായി പ്രഖ്യാപിച്ച …
അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ വീണ്ടും തുടങ്ങാൻ ഒമാൻ; ഒക്ടോബർ 1ന് വിമാനത്താവളങ്ങൾ തുറക്കും
അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ വീണ്ടും തുടങ്ങാൻ ഒമാൻ; ഒക്ടോബർ 1ന് വിമാനത്താവളങ്ങൾ തുറക്കും
സ്വന്തം ലേഖകൻ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​മാ​നി​ൽ​നി​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു.ഒ​ക്​​ടോ​ബ​ർ ഒ​ന്നു​മു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ​ക്കാ​യി രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കാ​ൻ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ഒ​മാ​ൻ സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ്​ ഹ​മൂ​ദ്​ ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന യോ​ഗത്തിലാണ് തീരുമാനം. ഒക്ടോബർ 1ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കു​മെ​ങ്കി​ലും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ …
കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ബഹ്‌റൈൻ എയർ ബബിൾ കരാർ ഒപ്പിട്ടു; സർവീസ് ഉടൻ
കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ-ബഹ്‌റൈൻ എയർ ബബിൾ കരാർ ഒപ്പിട്ടു; സർവീസ് ഉടൻ
സ്വന്തം ലേഖകൻ: യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ടു ഇന്ത്യയും ബഹ്‌റൈനും തമ്മിൽ എയർ ബബിൾ കരാറിൽ ഒപ്പിട്ടു. സർവീസ് നടത്തുന്നത് സംബന്ധിച്ച ഏതാനും കാര്യങ്ങളിൽ കൂടി തീരുമാനമായാൽ കരാർ പ്രാബല്യത്തിൽ വരും. ഇത് ഏത് സമയവും ഉണ്ടാകുമെന്നാണ് സൂചന. എയർ ബബിൾ കരാർ ഒപ്പിട്ടതായി ഗൾഫ് എയർ ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. യാത്രാ നിബന്ധനകൾ സംബന്ധിച്ചും അറിയിപ്പ് …
വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ ദുബായിൽ വൻ ജോലി തട്ടിപ്പ്; ഇരകൾ 150ലേറെ
വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ ദുബായിൽ വൻ ജോലി തട്ടിപ്പ്; ഇരകൾ 150ലേറെ
സ്വന്തം ലേഖകൻ: വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളിൽ പരസ്യം നല്‍കിയാണ് തട്ടിപ്പ്. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് …
സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്റ്റിൽ; മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കുറ്റസ്സമ്മതം
സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്റ്റിൽ; മയക്കുമരുന്ന് ഉപയോഗിച്ചെന്ന് കുറ്റസ്സമ്മതം
സ്വന്തം ലേഖകൻ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടൻ സുശാന്ത് സിം​ഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടയിലാണ് റിയയുടെ അറസ്റ്റ്. സുശാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ …
കിഴക്കൻ ലഡാക്കിൽ വെടിവെയ്പ്പ്; ഇന്ത്യ നിയന്ത്രണ രേഖ മറികടന്നതായി ചൈന
കിഴക്കൻ ലഡാക്കിൽ വെടിവെയ്പ്പ്; ഇന്ത്യ നിയന്ത്രണ രേഖ മറികടന്നതായി ചൈന
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ (എല്‍.എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങള്‍ പ്രത്യാക്രമണം നടത്തി എന്നും ചൈന അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും …
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമതെത്തി
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമതെത്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 1648 പേര്‍ക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇന്ന് 20,215 പേരുടെ സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസം 41,392 സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം …