സ്വന്തം ലേഖകൻ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ കാലാവധിയില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മേല്‍ പിടിമുറുക്കാന്‍ കൊവിഡ് 19 അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ വരുന്നു. സെപ്റ്റംബര്‍ മധ്യത്തോടെ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയാകും ഇഹ്‌തെറാസിന്റെ പ്രവര്‍ത്തനം. ഒരു വ്യക്തി ദേശീയ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ അല്ല ക്വാറന്റീനില്‍ കഴിയുന്നത്, അല്ലെങ്കില്‍ ആദ്യം റജിസ്റ്റര്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അടുത്ത രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർശന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയെന്നത് ഒാരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള …
സ്വന്തം ലേഖകൻ: രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘രജിസ്ട്രേഷൻ ഡ്രൈവ്’ സംഘടിപ്പിക്കുന്നു. പാസ്പോർേട്ടാ എമർജൻസി സർട്ടിഫിക്കറ്റോ (ഒൗട്ട്പാസ്) ഇല്ലാത്തവരാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോം വഴി ഒാൺലൈനായി അപേക്ഷിക്കാം. എംബസി കോൺസുലർ ഹാളിലും ശർഖ്, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന സെൻററുകളിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചും …
സ്വന്തം ലേഖകൻ: അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുകയാണ്. നിയന്ത്രണരേഖയിൽ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണ രേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പീപ്പിൾസ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസ്സിയില്‍ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ഓപ്പണ്‍ ഹൗസ് ഉടന്‍ പുനരാരംഭിക്കുമെന്നു നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ വ്യക്തമാക്കി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടുന്ന ഓപ്പണ്‍ ഹൗസിലൂടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാമെന്നതു സ്വാഗതാര്‍ഹമാണ്. കഴിയുന്നതും ഈ മാസം തന്നെ ഓപ്പണ്‍ ഹൗസ് ആരംഭിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സാധ്യതാ വാക്സീൻ പരീക്ഷണം നിർത്തിവയ്ക്കാൻ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാൾക്ക് ‘ട്രാൻവേഴ്സ് മൈലൈറ്റീസ്’ കണ്ടെത്തിയതിനെ തുടർന്നെന്നു വിവരം. വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയ വിവരങ്ങളിലാണ് ഈ സൂചന. വാക്സീൻ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. സുഷുമ്ന നാഡിയിലെ തന്തുക്കളെ സംരക്ഷിക്കുന്ന ആവരണമായ മൈലിനുണ്ടാകുന്ന വീക്കമാണ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടയിൽ ആറിലധികം ആളുകളുടെ സാമൂഹിക ഒത്തുചേരലുകൾ നിരോധിച്ച് ഇംഗ്ലണ്ട്. തിങ്കളാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരും. പുതിയ നിയമ പ്രകാരം വീടിനകത്തോ പുറത്തോ വലിയ ആൾക്കൂട്ടങ്ങൾ കണ്ടുമുട്ടുന്നത് തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ ഈ നിയന്ത്രണം സ്കൂളുകൾ, ജോലിസ്ഥലങ്ങൾ അല്ലെങ്കിൽ കൊവിഡ്-സുരക്ഷിത വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, സംഘടിത …
സ്വന്തം ലേഖകൻ: സൌദി പൗരനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ബിന്‍ അഹമ്മദ് ബിന്‍ ഹംസ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ അന്തിമ വിധി പുറപ്പെടുവിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മറ്റ് മൂന്നു പ്രതികളില്‍ ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്. …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തുന്ന ജനഹിത പരിശോധനയില്‍ സെപ്റ്റംബര്‍ 27ന് വോട്ടെടുപ്പ് നടക്കും.2014ല്‍ സമാന ആവശ്യമുന്നയിച്ച് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി തന്നെ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടിരുന്നു. വലതുപക്ഷ നിലപാടുകളുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഹിതപരിശോധനയ്ക്കു പിന്നില്‍. യൂറോപ്യന്‍ കുടിയേറ്റത്തിനു പരിധി വയ്ക്കണമെന്നതാണ് അവരുടെ പ്രധാന …