1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിലേക്ക് മടങ്ങാൻ അനുമതി കിട്ടിയിട്ടും വിമാനങ്ങളില്ല; പ്രതിഷേധവുമായി പ്രവാസികൾ
ഖത്തറിലേക്ക് മടങ്ങാൻ അനുമതി കിട്ടിയിട്ടും വിമാനങ്ങളില്ല; പ്രതിഷേധവുമായി പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തറിലേക്ക്​ തിരിച്ചുവരാൻ ഇന്ത്യക്കാർക്ക്​ അനുമതി ലഭിച്ച സാഹചര്യത്തിൽ മടങ്ങിവരാൻ ആവശ്യമായ വിമാനങ്ങളൊരുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഖത്തറിലെ പ്രവാസി സംഘടനകൾ സംയുക്തനീക്കത്തിന്​. മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക്​ ഇന്ത്യൻ സർക്കാർ ആഗസ്​റ്റ്​ 31 വരെ നീട്ടിയ സാഹചര്യത്തിൽ ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്​ പ്രതിസന്ധിയിലായിരിക്കുകയാണ്​. സാധാരണ യാത്രവിമാനങ്ങൾ ഇന്ത്യ അനുവദിക്കുകയാണ്​ ഏറ്റവും നല്ല മാർഗം. നിലവിലെ …
എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഇന്ത്യൻ എംബസി
എമർജൻസി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസ്സി ഹെൽപ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമായിട്ടാണ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി എ​മ​ർ​ജ​ൻ​സി ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ +965 – 65806158 / 65806735 / 65807695 എ​ന്നീ ന​മ്പ​റു​ക​ളി​ലും രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ …
വാരാന്ത്യ ആദായ വിൽപ്പന വീണ്ടും തുടങ്ങി അബുദാബി ഹൈപ്പർ മാർക്കറ്റുകൾ
വാരാന്ത്യ ആദായ വിൽപ്പന വീണ്ടും തുടങ്ങി അബുദാബി ഹൈപ്പർ മാർക്കറ്റുകൾ
സ്വന്തം ലേഖകൻ: കൊവിഡിന്റെ വരവോടെ അപ്രത്യക്ഷമായ വാരാന്ത്യങ്ങളിലെ ആദായ വിൽപന തിരിച്ചെത്തിയത് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി. വിശേഷ അവസരങ്ങളിലും വാരാന്ത്യങ്ങളിലും പ്രത്യേക ഓഫർ പ്രഖ്യാപിക്കുന്നതിൽ ഹൈപ്പർ മാർക്കറ്റുകൾ മുതൽ ഗ്രോസറികൾ വരെ മത്സരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ആദായ വിൽപനയിലൂടെയാണ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ, പാചക എണ്ണ, മത്സ്യം, …
മസ്ക്കത്തിൽ നിന്നുള്ള വന്ദേഭാരത് സർവീസ് 16 മുതൽ; എയർ ഇന്ത്യ ഓഫിസിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
മസ്ക്കത്തിൽ നിന്നുള്ള വന്ദേഭാരത് സർവീസ് 16 മുതൽ; എയർ ഇന്ത്യ ഓഫിസിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
സ്വന്തം ലേഖകൻ: വന്ദേഭാരത്​ പദ്ധതിയുടെ ആഗസ്​റ്റ്​ 16ന്​ തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരി​െട്ടത്തിയും ബുക്ക്​ ചെയ്യാവുന്നതാണ്​.കേരളത്തിലേക്കുള്ള എ​െട്ടണ്ണമടക്കം 23 സർവിസുകളാണ്​ ആഗസ്​റ്റ്​ 31 വരെയുള്ള അടുത്ത ഘട്ടത്തിലുള്ളത്​. ഇൗ വിമാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്​ൾ ഫോറം പൂരിപ്പിച്ച്​ നൽകണം. തുടർന്നാണ്​ എയർ ഇന്ത്യയുടെ …
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ്; 1426 പേർക്ക് രോഗമുക്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 51 ആയി
സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ്; 1426 പേർക്ക് രോഗമുക്തി; പെട്ടിമുടി ദുരന്തത്തിൽ മരണം 51 ആയി
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഇന്നും ആയിരത്തിന് മുകളിൽ. ഇന്ന് പുതിയതായി 1417 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1426 …
ബ്രിട്ടനിൽ “പേയ്മെന്റ് പ്രൊട്ടക്ഷൻ ഇൻഷുറൻസ്” തള്ളി കോടതി; പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം
ബ്രിട്ടനിൽ “പേയ്മെന്റ് പ്രൊട്ടക്ഷൻ ഇൻഷുറൻസ്” തള്ളി കോടതി; പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: പേയ്മെന്റ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് എന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് വരിസംഖ്യ ഈടാക്കിയ ധനകാര്യ സ്ഥാപനങ്ങൾക്ക് വൻ തിരിച്ചടിയായിരുന്നു, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലോ വിശദാംശങ്ങൾ വെളിപ്പെടുത്താതെയോ പിപിഐ ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ച് നല്കണമെന്നുള്ളത്. നിരവധിപേർക്കാണ് ഇത്തരത്തിൽ പിപിഐ ക്ലെയിമുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം സൗജന്യ ക്ലെയിമുകൾ അവസാനിക്കുന്നതിനുള്ള സമയപരിധി.അവസാനിക്കുന്നതിന് മുൻപ് കോടതി വിധി പ്രകാരം ഉപയോക്താക്കൾക്ക് പേയ്‌മെന്റ് …
ലോകം കാത്തിരുന്ന കൊവിഡ് വാക്‌സീന്‍ റഷ്യ പുറത്തിറക്കി; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്
ലോകം കാത്തിരുന്ന കൊവിഡ് വാക്‌സീന്‍ റഷ്യ പുറത്തിറക്കി; ആദ്യ ഡോസ് പുടിന്റെ മകള്‍ക്ക്
സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ കൊവിഡ് വാക്‌സീന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടന്‍ പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്‌സീന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്‌സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ. നിലവിൽ …
ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്ക് യുഎഇയിലേക്ക് വരാൻ അനുമതി; പ്രവാസികൾക്ക് ആശ്വാസം
ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്ക് യുഎഇയിലേക്ക് വരാൻ അനുമതി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: യുഎഇ സന്ദർശക–ടൂറിസ്റ്റ് വീസകളിലുള്ളവര്‍ക്ക് ഇന്ത്യൻ അധികൃതർ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കം ചെയ്തതായി സ്ഥാനപതി പവൻ കപൂർ അറിയിച്ചു. കഴിഞ്ഞ ദിവസം യുഎഇയിലേയ്ക്ക് വരാനായി കേരളത്തിലേതടക്കം വിമാനത്താവളങ്ങളിലെത്തിയിരുന്നവരെ അധികൃതർ തിരിച്ചയച്ചിരുന്നു. വിലക്ക് നീക്കിയത് മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ആശ്വാസമായി. ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഏതു തരം വീസയിലും ആളുകളെ കൊണ്ടുവരാവുന്നതാണെന്ന് ഇന്ത്യൻ …
യുഎസിലെ ടൈംസ് ചത്വരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക പാറും; ചരിത്രത്തിൽ ആദ്യം!
യുഎസിലെ ടൈംസ് ചത്വരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക പാറും; ചരിത്രത്തിൽ ആദ്യം!
സ്വന്തം ലേഖകൻ: അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയരും. ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനാണ് ടൈംസ് ചത്വരത്തില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ (എഫ്ഐഎ)സംയുക്തമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. …
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ വിവരം അറിയിക്കുകയും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. വൈറ്റ് ഹൗസിന് സമീപത്തുള്ള പെന്‍സില്‍വാനിയയിലെ 17ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. ആരെയോ വെടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ …