സ്വന്തം ലേഖകൻ: ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ ടിക് ടോക്കിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ തങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും സമ്പൂര്‍ണ്ണ സുരക്ഷാ അവലോകനത്തിന് വിധേയമായി ടിക് ടോക്ക് ഏറ്റെടുക്കുന്നതിനും …
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് എട്ടിന് ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് …
സ്വന്തം ലേഖകൻ: മരണപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ഗൂഗിളില്‍ നിരന്തരം സേര്‍ച്ച് ചെയ്തത് മൂന്ന് കാര്യങ്ങള്‍. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുന്നേ ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, എന്നീ കാര്യങ്ങളാണ് സുശാന്ത് തുടര്‍ച്ചയായി ഗൂഗിളില്‍ സെര്‍ച്ച് …
സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ കുവൈത്ത് കടുത്ത വേനലിൽ ഉരുകുന്നു. ഞായറാഴ്ച ലോകത്തിലെ തന്നെ 15 ചൂട് കൂടിയ സ്ഥലങ്ങളിൽ എട്ടെണ്ണം കുവൈത്തിലായിരുന്നു. ഇറാഖ്, സൗദി, ഇറാൻ എന്നിവിടങ്ങളിലാണ് മറ്റ് സ്ഥലങ്ങൾ. ഇതിൽതന്നെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിലെ സുലൈബിയയിലായിരുന്നു. സുലൈബിയയിൽ ഞായറാഴ്ച കൂടിയ താപനില 52.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ജഹ്റ (52.2), കുവൈത്ത് …
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നും ആയിരത്തിന് മുകളിൽ. സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 688 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 11,342 പേരാണ്. ഇതുവരെ 14,467 പേർ രോഗമുക്തി നേടി. ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ …
സ്വന്തം ലേഖകൻ: അഴിമതിയിൽ മുങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം കനപ്പിച്ച് പ്രക്ഷോഭകാരികൾ. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി ‘രാജിവെച്ച് പുറത്തുപോകൂ’എന്ന് ഉച്ചത്തിൽ മുദ്രാവാക്യം ഉയർത്തി. നെതന്യാഹുവിന്റെ വസതിക്കു മുന്നിൽ ശനിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തിൽ 10,000ത്തോളം ആളുകൾ പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ക്രൈം മിനിസ്റ്റർ ഗോ ഹോം’ എന്നീ …
സ്വന്തം ലേഖകൻ: യുഎസിൽ ഭർത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ സംസ്‌കാരം ബുധനാഴ്‌ച. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിൽ വച്ച് അമേരിക്കൻ സമയം രാവിലെ പതിനൊന്നിനാണ് സംസ്‌കാര ശുശ്രൂഷ. മയാമിയിലെ ഫ്യൂണറൽ ഹോമിലാണ് നിലവിൽ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മെറിന്റെ പിതാവ് ജോയിയുടെ മാതൃ സഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ അമേരിക്കയിലുണ്ട്. …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുൾപ്പെടുന്ന പുതിയ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും അയക്കും. ഓഗസ്റ്റ് പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകുമെന്നും നേപ്പാൾ ലാന്റ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാൽ …
സ്വന്തം ലേഖകൻ: 6 മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 30ന് അബുദാബിയിലെ സ്കൂളുകൾ തുറക്കും. കോവിഡ് ജാഗ്രതയിൽ മാർച്ച് 5ന് അടച്ച സ്കൂളുകൾ ഈ മാസാവസാനം തുറക്കാൻ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകുകയായിരുന്നു. എന്നാൽ ആരോഗ്യ സുരക്ഷയിൽ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തെർമൽ സ്കാൻ സ്ഥാപിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് …
സ്വന്തം ലേഖകൻ: കടുത്ത ചൂടു തുടരുന്ന യുഎഇയുടെ വിവിധ മേഖലകളിൽ ഇന്നു ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് മണിക്കൂറിൽ 42 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റ് വീശാം. തെക്കു കിഴക്കൻ മേഖലകളിൽ നേരിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അന്തരീക്ഷ ഈർപ്പവും കൂടുമെന്നതിനാൽ …