1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാര്‍ട്ടേഡ് വിമാന ടിക്കറ്റിന് അധിക നിരക്ക്! കെ.എം.സി.സിയില്‍ വിവാദം കത്തുന്നു
ചാര്‍ട്ടേഡ് വിമാന ടിക്കറ്റിന് അധിക നിരക്ക്! കെ.എം.സി.സിയില്‍ വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: ഷാര്‍ജയിലെ ചാര്‍ട്ടേഡ് വിമാനസര്‍വീസ് യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കി കോടികള്‍ തട്ടിയെടുത്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദുബായ് ചാര്‍ട്ടേഡ് വിമാന സര്‍വീസും യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി. ഷാര്‍ജ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദറാണ് ആരോപണവുമായി രംഗത്തെത്തിയത്. ദുബായ് കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ …
യുഎഇയിലേക്ക് മടങ്ങാനുള്ള പിസിആർ പരിശോധന എല്ലാ ജില്ലകളിലും; പ്രവാസികൾക്ക് ആശ്വാസം
യുഎഇയിലേക്ക് മടങ്ങാനുള്ള പിസിആർ പരിശോധന എല്ലാ ജില്ലകളിലും; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കും. ബാക്കിയെല്ലാ ജില്ലകളിലും പിസിആർ പരിശോധന നടത്താനുള്ള സാംപിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ് ഏർപ്പെടുത്തിയതോടെ യാത്രക്കാരുടെ ആശങ്കകൾക്കും പരിഹാരമായിട്ടുണ്ട്. കേരളത്തിൽ ആദ്യം ആറിടത്തു മാത്രമായിരുന്നു ലാബുകൾ ഉണ്ടായിരുന്നത്. തുടർന്നാണ് 22 ഇടങ്ങളിൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് …
സംസ്ഥാനത്ത് 962 പേർക്ക് കൂടി കോവിഡ്; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു
സംസ്ഥാനത്ത് 962 പേർക്ക് കൂടി കോവിഡ്; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു
സ്വന്തം ലേഖകൻ: കേരളത്തില്‍ കോവിഡ് ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കന്നവരുടെ എണ്ണം ആയിരത്തിനടുത്ത് തന്നെ തുടരുന്നു. ഇന്ന് പുതിയതായി 962 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് …
സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനുറച്ച് യുകെ; ലണ്ടനിലും ബെർലിനിലും മാസ്ക് വിരുദ്ധ സമരം
സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാനുറച്ച് യുകെ; ലണ്ടനിലും ബെർലിനിലും മാസ്ക് വിരുദ്ധ സമരം
സ്വന്തം ലേഖകൻ: സെപ്റ്റംബറിൽ സ്കൂളുകൾ വീണ്ടും തുറക്കുക എന്നതിനാണ് സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഥമ പരിഗണനയെന്ന് ഭവന നിർമ്മാണ സെക്രട്ടറി റോബർട്ട് ജെൻ‌റിക് പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെടുന്ന അധ്യാപക യൂണിയനുകളുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ജെൻറിക് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ഭീതി നിലനിൽക്കുമ്പോഴും ക്ലാസുകൾ തുടങ്ങുന്നതിൽ അപകടമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. …
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
മകന്റെ ഓർമയ്ക്കായി 61 പ്രവാസികളെ നാട്ടിലെത്തിച്ച് യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ
സ്വന്തം ലേഖകൻ: അകാലത്തിൽ പൊലിഞ്ഞുപോയ പൊന്നോമനയുടെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകി ഒരച്ഛൻ. തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാറാണ് കൊവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായത്. അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി. ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു …
“കൊറോണക്കാലത്തെ പ്രണയം”: ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി
“കൊറോണക്കാലത്തെ പ്രണയം”: ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി
സ്വന്തം ലേഖകൻ: ഫിൻലന്‍റ് പ്രധാനമന്ത്രി സന്ന മാരിൻ വിവാഹിതയായി. തന്‍റെ ദീർഘകാല പങ്കാളിയായ മർക്കസ് റെയ്കോണനെയാണ് ഇവർ വിവാഹം ചെയ്തത്. കൊവിഡ് കാലത്ത് ഏറ്റവും ആർഭാട രഹിതമായ രീതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വെറും 40 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. പല തവണ മാറ്റിവെച്ച വിവാഹമാണ് ശനിയാഴ്ച യാഥാർഥ്യമായത്. തെരഞ്ഞെടുപ്പും കൊറോണ വൈറസ് …
ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസയും പാക് ചാനലിൽ! പണി പറ്റിച്ചത് ഹാക്കർമാർ
ഇന്ത്യൻ പതാകയും സ്വാതന്ത്ര്യദിനാശംസയും പാക് ചാനലിൽ! പണി പറ്റിച്ചത് ഹാക്കർമാർ
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പാകിസ്​താനിലെ പ്രമു​ഖ ചാനലായ ഡോണിനു മുന്നിലിരുന്നവർ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു വേള തങ്ങൾ ഇരിക്കുന്നത്​ പാകിസ്​താനിൽ തന്നെ ആണോ എന്നു പോലും കരുതിക്കാണും. സംഭവം മറ്റൊന്നുമല്ല, മുന്നിലെ ടെലിവിഷൻ സ്​ക്രീനിൽ പരസ്യ ചിത്രം കണ്ടുകൊണ്ടിരിക്കെ ‘സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന വാചകത്തോടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടു. ഞായറാഴ്​ച വൈകുന്നേരം 3.36ഓടെയായിരുന്നു സംഭവം. …
യുഎഇയിലേക്ക് മടങ്ങുന്ന താമസ വിസക്കാർ പെർമിറ്റ് കിട്ടും മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന് നിർദേശം
യുഎഇയിലേക്ക് മടങ്ങുന്ന താമസ വിസക്കാർ പെർമിറ്റ് കിട്ടും മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന് നിർദേശം
സ്വന്തം ലേഖകൻ: വിദേശത്തുള്ള യുഎഇ താമസക്കാർ മടക്കയാത്രയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ. പെർമിറ്റിന് അപേക്ഷിച്ച പാസ്പോർട്ട് വിവരങ്ങൾ തന്നെയാകണം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്. അപേക്ഷകൾ നിരസിക്കുന്നതായുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലാണ് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വിശദീകരണം.നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ പെർമിറ്റ് കിട്ടുംമുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. …
കൊവിഡ് പ്രതിസന്ധിയിലും പ്രാർഥനാ നിരതമായി ഹജിന് സമാപനം; തലയുയർത്തി സൌദി
കൊവിഡ് പ്രതിസന്ധിയിലും പ്രാർഥനാ നിരതമായി ഹജിന് സമാപനം; തലയുയർത്തി സൌദി
സ്വന്തം ലേഖകൻ: വിടവാങ്ങൽ പ്രദക്ഷിണം നടത്തി ഹാജിമാർ മക്കയോടു വിടചൊല്ലിയതോടെ ഹജ്ജിന് ഔദ്യോഗിക സമാപനം. കൊവിഡ് ഭീതിക്കിടയിലും ആദ്യാവസാനം സുഗമമായിരുന്നു ഇത്തവണത്തെ തീർഥാടനവും. 3 ജംറകളിലും കല്ലെറിഞ്ഞ ശേഷമാണ് ഹാജിമാർ മിനാ വിട്ടത്. ഹജ്, ഉംറ മന്ത്രാലയത്തിന്റെ മുദ്ര പതിപ്പിച്ച സമ്മാനപ്പൊതികൾ തീർഥാടകർക്കു നൽകി. കൊവിഡ് ജാഗ്രതയുടെ ഭാഗമായി തീർഥാടകർ ഇനി 14 ദിവസം വീടുകളിൽ …
ഖത്തറിൽ സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പ്
ഖത്തറിൽ സമൂഹ മാധ്യമങ്ങളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: തൊഴിൽ വാഗ്ദാനം ചെയ്തുള്ള അനധികൃത സ്ഥാപനങ്ങളുടെ തട്ടിപ്പിന് ഇരയാകരുതെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഖത്തറിൽ തൊഴിലവസരങ്ങളും ജോലി ഉറപ്പും വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ തട്ടിപ്പിന് ഇരയാക്കുന്ന ഏജൻസികൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓൺലൈൻ വേദികളിലുടെയും വ്യാപകമാകുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. അനധികൃത സ്ഥാപനങ്ങളോടും അപരിചിതരോടും സ്വകാര്യ വിവരങ്ങൾ …