1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്രീൻ കാർഡും, എച്ച്‌-വൺബി വിസയും: കുടിയേറ്റ അനുകൂല പ്രകടന പത്രികയുമായി ഡെമോക്രാറ്റുകൾ
ഗ്രീൻ കാർഡും, എച്ച്‌-വൺബി വിസയും: കുടിയേറ്റ അനുകൂല പ്രകടന പത്രികയുമായി ഡെമോക്രാറ്റുകൾ
സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ്, എച്ച്1ബി വീസ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡെമോക്രാറ്റിക് പ്രകടന പത്രികയായ പാർട്ടി പ്ലാറ്റ്ഫോമിന്റെ കരട് പ്രസിദ്ധീകരിച്ചു. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിൽനിന്ന് ചില വിഭാഗം കുടിയേറ്റക്കാരെ വിലക്കുന്ന നിലവിലെ നിയമം റദ്ദാക്കുമെന്ന് ഡെമോക്രാറ്റിക് പ്ലാറ്റ്ഫോമിൽ പറയുന്നു. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്1ബി വീസ വിതരണം പുനരാരംഭിക്കുമെന്ന് …
യുഎസിൽ മരണം വിതച്ച് ഐസയാസും കൊവിഡും; വൈറസിന്റെ രണ്ടാം വരവിൽ വിറച്ച് ഇറ്റലി
യുഎസിൽ മരണം വിതച്ച് ഐസയാസും കൊവിഡും; വൈറസിന്റെ രണ്ടാം വരവിൽ വിറച്ച് ഇറ്റലി
സ്വന്തം ലേഖകൻ: ഐസയാസ് കാറ്റിൽ അമേരിക്കയിൽ വൻനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും െചയ്തു. ന്യൂയോർക്കിലും ന്യൂജഴ്സിയിലും ട്രെയിൻ ഗതാഗതം നിലച്ചു. വെള്ളം കയറിയതിനാൽ നിരവധിപ്പേർ വീടുകളിൽ കുടങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശക്തമായ കാറ്റിൽ മരം വീണതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ അറുപതുകാരൻ …
ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്; രാജപക്സെയ്ക്കു മുൻതൂക്കം; വോട്ടെണ്ണൽ വ്യാഴാഴ്ച
ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്; രാജപക്സെയ്ക്കു മുൻതൂക്കം; വോട്ടെണ്ണൽ വ്യാഴാഴ്ച
സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്. 225 അംഗ പാർലമെന്റിലെ 196 സീറ്റുക‌‌‌‌ളിലേക്കാണ് വോട്ടെടുപ്പ്. ശേഷിക്കുന്ന 26 സീറ്റുകൾ ഓരോ പാർട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ വീതിച്ചുനൽകും. 1.6 കൊടി വോട്ടർമാരുടെ അംഗീകാരം തേടി 7,452 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. കൊവിഡ് സാഹചര്യത്തിൽ 3 തവണ മാറ്റിവച്ച വോട്ടെടുപ്പ് രാത്രി 8 വരെ നീട്ടിയിട്ടുണ്ട്. നാളെ …
സമൂഹ മാധ്യമങ്ങളിൽ ചീത്തവിളിച്ചാൽ വൻ പിഴ; സൈബർ കുറ്റങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യുഎഇ
സമൂഹ മാധ്യമങ്ങളിൽ ചീത്തവിളിച്ചാൽ വൻ പിഴ; സൈബർ കുറ്റങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് യുഎഇ
സ്വന്തം ലേഖകൻ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൂടുതൽ കർശനമാക്കി യുഎഇ. സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ചുരുങ്ങിയത് ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ. ചില കേസുകളിൽ ഏതെങ്കിലും ഒന്നു മതിയാകും. ഏതെങ്കിലും വ്യക്തിയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ചിത്രമോ മറ്റു ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തുക, സ്വകാര്യതകളിൽ കടന്നുകയറുക …
കുവൈത്തിൽ സർക്കാർ മേഖലയിലെ 50% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
കുവൈത്തിൽ സർക്കാർ മേഖലയിലെ 50% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നീക്കം
സ്വന്തം ലേഖകൻ: വിവിധ സർക്കാർ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വിദേശികളിൽ പകുതി പേരെ മൂന്നുമാസത്തിനകം പിരിച്ചുവിടാൻ നീക്കമെന്ന്​ റിപ്പോർട്ട്​. സ്വദേശിവത്​കരണം ശക്​തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്​ നടപടി. നിരവധി തൊഴിലാളികൾക്ക്​ ഇതിനകം പിരിച്ചുവിടൽ നോട്ടീസ്​ നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാങ്കേതികമേഖലയിൽ ജോലി ചെയ്യുന്നവരെ ഘട്ടംഘട്ടമായാണ്​ പിരിച്ചുവിടുക. നേരത്തേ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നേരിട്ട്​ …
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം; വെള്ളിശില പാകി പ്രധാനമന്ത്രി
അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം; വെള്ളിശില പാകി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: അയോധ്യയിൽ ‘രാം ലല്ല’ ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് …
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കി യുഎഇ; ഇളവ് ലഭിക്കുക ഈ വിഭാഗങ്ങൾക്ക്
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കി യുഎഇ; ഇളവ് ലഭിക്കുക ഈ വിഭാഗങ്ങൾക്ക്
സ്വന്തം ലേഖകൻ: ണ്ടു വയസ്സിന് മുകളിലുള്ള കുട്ടികളെ വീടിനു വെളിയിൽ കൊണ്ടുപോകുമ്പോൾ മാസ്ക് ധരിപ്പിക്കണമെന്ന് നിർദ്ദേശം. എന്നാൽ ശ്വാസകൊശ പ്രശ്നവും മറ്റ് മാരക രോഗങ്ങളുമുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. തനിയെ മാസ്ക് മാറ്റിക്കളയാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎഇ സർക്കാർ വക്താവ് ഡോ.ഒമർ അൽ ഹമ്മാദി വ്യക്തമാക്കി. കൊവിഡിൽ നിന്നും കുട്ടികളും സുരക്ഷിതരല്ല. കുട്ടികളിൽ വൈറസ് …
കുവൈത്തിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികൾ
കുവൈത്തിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാർക്ക് പ്രത്യേക പാക്കേജുമായി ട്രാവല്‍ ഏജന്‍സികൾ
സ്വന്തം ലേഖകൻ: ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രാവല്‍ ഏജന്‍സികള്‍ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ട്രാന്‍സിറ്റ് യാത്രയില്‍ 14 ദിവസത്തെ താമസം ഉള്‍പ്പെടെയുള്ള യാത്രാ പാക്കേജുകളാണ് ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നത്. പ്രവേശന വിലക്കുള്ള രാജ്യത്ത് നിന്നും വിലക്ക് ഇല്ലാത്ത രാജ്യത്തേക്ക് പോവുകയും 14 ദിവസം അവിടെ താമസിച്ച ശേഷം …
യുഎഇയുടെ കൊ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാകാൻ മ​ല​യാ​ളി​കളായ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
യുഎഇയുടെ കൊ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാകാൻ  മ​ല​യാ​ളി​കളായ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ
സ്വന്തം ലേഖകൻ: അബുദാബിയിൽ നടക്കുന്ന കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ മലയാളി നഴ്സുമാരടക്കം കൂടുതൽ പേർ മുന്നോട്ടുവന്നു. വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവരാണ് യുഎഇയിൽ പുരോഗമിക്കുന്ന സുപ്രധാന പരീക്ഷണത്തിന്റെ ഭാഗമാകാൻ സ്വമേധയാ രംഗത്തെത്തിയത്. യുഎഇയിലെ പ്ര​മു​ഖ ആ​രോ​ഗ്യ ഗ്രൂ​പ്പാ​യ വി.​പി.​എ​സ്​ ഹെ​ൽ​ത്ത്കെ​യ​റി​നു കീ​ഴി​ലു​ള്ള ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​കരാണ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ …
കുവൈത്ത്: 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ റിപ്പോർട്ടും 14 ദിവസം ഹോം ക്വാറന്റീനും
കുവൈത്ത്: 72 മണിക്കൂർ സാധുതയുള്ള പിസി‌ആർ റിപ്പോർട്ടും 14 ദിവസം ഹോം ക്വാറന്റീനും
സ്വന്തം ലേഖകൻ: ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ പ്രഖ്യാപിച്ച നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രിസഭായോഗം പൊതുസമൂഹത്തോട് അഭ്യർഥിച്ചു. വിദേശത്ത് പോകുന്ന സ്വദേശികൾ പകർച്ചവ്യാധി, അപകടങ്ങൾ എന്നിവ മുൻ‌നിർത്തി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭ്യർഥിച്ചു. വിദേശത്ത് നിന്നെത്തുന്ന സ്വദേശികളും വിദേശികളും 72 മണിക്കൂർ …