സ്വന്തം ലേഖകൻ: അവധിക്ക് നാട്ടിൽപോയി കുടുങ്ങിക്കിടക്കുന്ന വിദേശ തൊഴിലാളികളുടെ തിരിച്ചുവരവിന് മൂന്നുഘട്ട പദ്ധതി നിർദേശിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആദ്യഘട്ടത്തിൽ ഡോക്ടർമാർ, നഴ്സുമാർ, ന്യായാധിപന്മാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, അധ്യാപകർ തുടങ്ങി രാജ്യത്ത് അടിയന്തരമായി എത്തിക്കേണ്ടവരെ കൊണ്ടുവരും. ഇവരുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായാണ് വിവരം. കുടുംബം കുവൈത്തിലുള്ള വിദേശികൾക്കായി രണ്ടാംഘട്ടത്തിൽ പരിഗണന. മൂന്നാം ഘട്ടത്തിൽ …
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്രസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം, സാരമായി പരുക്കേറ്റവർക്കു രണ്ടു ലക്ഷം, നിസാരപരുക്കുള്ളവർക്ക് 50,000 രൂപയും നൽകുമെന്നും പുരി വ്യക്തമാക്കി. ഇൻഷുറന്‍സ് ആനുകൂല്യത്തിനു പുറമേയാണു ധനസഹായം. …
സ്വന്തം ലേഖകൻ: “യുദ്ധമുഖത്ത് ഞാന്‍ മരിച്ചു വീണാല്‍ എന്നെ പെട്ടിയിലടയ്ക്കണം, പിന്നെ വീട്ടിലേക്കയ്ക്കണം എന്റെ പ്രിയതമയോട് കരയരുതെന്ന് പറയണം കാരണം മരിക്കാന്‍ വേണ്ടി ജനിച്ച ഒരു സൈനികനാണ് ഞാന്‍!“ ദീപക് സാഠേയെന്ന ക്യാപ്റ്റനെ കുറിച്ച് കസിനായ നീലേഷ് സാഠേ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഓര്‍മക്കുറിപ്പില്‍ ചേര്‍ത്ത കവിതയിലെ വരികളാണിവ. അതെ, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ …
സ്വന്തം ലേഖകൻ: കരിപ്പൂരിലെ വിമാനാപകടം അവിചാരിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം സംഭവിച്ച വിമാനത്തിന് തീപിടിച്ചിരുന്നെങ്കിൽ ദുരന്ത വ്യാപ്തി വർധിച്ചേനെ. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അപകടത്തിൽ 14 മുതിർന്നവരും നാലു കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്. 7 സ്ത്രീകളും 7 പുരുഷന്മാരുമാണ്. കൊഴിക്കൊട് -8, മലപ്പുറം-6, പാലക്കാട്-2 എന്നിങ്ങനെയാണ് …
സ്വന്തം ലേഖകൻ: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ മരിച്ചതായി സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (കത1344) അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. 174 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി …
സ്വന്തം ലേഖകൻ:സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,061 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 73 രോഗികളുടെ ഉറവിടം വ്യക്തമല്ല. 814 പേർ ഇന്ന് രോഗമുക്തി നേടി. അഞ്ച് കോവിഡ് മരണം ഇന്നുമാത്രം റിപ്പോർട്ട് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ …
സ്വന്തം ലേഖകൻ: മെച്ചപ്പെട്ട പരിശോധന നടത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനം വന്‍ തിരിച്ചടിയാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ, രോഗ നിര്‍ണയ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആദ്യ തരംഗത്തേക്കാല്‍ ഗുരുതരമായ കോവിഡിന്റെ രണ്ടാം തരംഗമാണ് മഞ്ഞുകാലത്ത് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് …
സ്വന്തം ലേഖകൻ: യുഎസിൽ 1.2 ദശലക്ഷം തൊഴിലാളികള്‍ കഴിഞ്ഞയാഴ്ച സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയ ക്ലെയിമുകള്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിവാര കണക്കാണിതെങ്കിലും തുടര്‍ച്ചയായ 20 ആഴ്ചകളായി തുടരുന്ന വർധന അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ കണക്കാണ്. ഫ്രീലാന്‍സര്‍മാര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍, കൂടാതെ മറ്റ് സംസ്ഥാന തൊഴിലില്ലായ്മ …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജപക്‌സെ കുടുംബം നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി.) മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്.എല്‍.പി.പി. വിജയിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പ്രഖ്യാപിച്ചു. ഗോതാബയ രാജപക്‌സെയുടെ സഹോദരനും കാവല്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ ഇതോടെ പദവിയില്‍ ഔദ്യോഗികമായി തുടരും. 225-ല്‍ 145 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് …
സ്വന്തം ലേഖകൻ: ജനകീയ ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക്കിനെതിരെ കടുത്ത നടപടിയുമായി യുഎസും. ടിക്ടോക്കുമായോ ഉടമസ്ഥരായ ചൈനീസ് കമ്പനിയുമായോ ബന്ധപ്പെടുന്നതിനു നിരോധനമേർപ്പെടുത്തിയ ഉത്തരവാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തിറക്കിയത്. 45 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിലാകും. ടിക്ടോക് നിരോധനത്തിനു മുന്നോടിയായാണ് ഉത്തരവിനെ വിലയിരുത്തുന്നത്. “രാജ്യസുരക്ഷ മുൻനിർത്തി ടിക്ടോക്കിനും ഉടമകൾക്കുമെതിരെ യുഎസ് ശക്തമായ നടപടിയെടുക്കുകയാണ്. ഏതെങ്കിലും വ്യക്തികൾ ടിക്ടോക്കുമായോ അവരുമായി …