സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ അന്തിമ അനുമതി അധികൃതര്‍ ഈ മാസം നല്‍കുമെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയുടെ വേഗത്തിലുള്ള വാക്‌സിന്‍ കണ്ടുപിടുത്തം ചില വിദഗ്ധര്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം റഷ്യയും ചൈനയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഇ – സിം തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇ – സിം തട്ടിപ്പിലൂടെ ഹൈദരാബാദ് സ്വദേശികളായ നാലുപേര്‍ക്ക് 21 ലക്ഷം രൂപ നഷ്ടമായത് അടുത്തിടെയാണ്. ഉപഭോക്താവിന്റെ അറിവില്ലായ്മയെ മുതലെടുത്താണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്. ഇ – സിം തയാറാക്കി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ശേഷം പണം തട്ടുകയാണ് ചെയ്യുന്നത്. ഇതിനായി …
സ്വന്തം ലേഖകൻ: നിരവധി പേരെ കൊന്ന ശേഷം പരോളിലിറങ്ങി മുങ്ങിയ ഉത്തർപ്രദേശ് സ്വദേശിയായ ആയുർവേദ ഡോക്ടറെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്. നൂറോളം പേരെയാണ് ‘ഡെത്ത് ഡോക്ടർ’ എന്നറിയപ്പെടുന്ന ‘ദേവേന്ദ്ര (62) കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും പൊലീസിന്റെ പിടിയിലായി. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ബിഹാറിവെ സിവാനിൽ നിന്ന് …
സ്വന്തം ലേഖകൻ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു. സുശാന്തിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് 1129 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. ഒമ്പത് മരണവും കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. അതേസമയം ചികിത്സയിലുണ്ടായിരുന്ന 752 പേർ രോഗമുക്തി നേടി. രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം – 259 …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ രണ്ടാം കൊവിഡ് തരംഗത്തിന്റെ സൂചന നൽകി മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ, ഈസ്റ്റ് ലാങ്ഷെയർ, വെസ്റ്റ് യോർക്ക് ഷെയർ മേഖലകളിൽ നിന്ന് കൂടുതൽ കേസുകൾ. ഈ പ്രദേശങ്ങളിൽ ഭവന സന്ദർശനം ഉൾപ്പെടെയുള്ള സാമൂഹിക സമ്പർക്കത്തിനുള്ള അനുമതികൾ സർക്കാർ റദ്ദാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറെ …
സ്വന്തം ലേഖകൻ: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സംസ്‌കാരം അമേരിക്കയില്‍ തന്നെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ശനിയാഴ്ചയാണ് സംസ്‌കാരം. മെറിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്‍ അറിയിച്ചിരുന്നു. നേരത്തേയും മെറിനെതിരെ ഫിലിപ്പ് വധഭീഷണി …
സ്വന്തം ലേഖകൻ: യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യക്കാർക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് എത്താമെന്ന് അധികൃതർ. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് സമ്പാദിച്ചിരിക്കണം. ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു വിലക്ക്. പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാർ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ …
സ്വന്തം ലേഖകൻ: കോവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം ഐസോലേഷൻ സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സർക്കാർ ആശുപത്രികളിലും ഹെൽത്ത് സന്റെറുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതൽ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങൾ വരെയുള്ളവരെ പരിശോധനയില്ലാതെത്തന്നെ പോസിറ്റിവ് കേസായി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര്‍ …