1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് കോവിഡ് മരണം 500 കടന്നു; ട്രെയിൻ, വിമാന സര്‍വീസുകളിൽ അന്തിമ തീരുമാനം മോദിയുടേത്
രാജ്യത്ത് കോവിഡ് മരണം 500 കടന്നു; ട്രെയിൻ, വിമാന സര്‍വീസുകളിൽ അന്തിമ തീരുമാനം മോദിയുടേത്
സ്വന്തം ലേഖകൻ:രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പതിനാറായിരത്തിലധികമായി. അവശ്യ വസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് സൈറ്റുകൾക്ക് അനുമതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 27 പേ൪ മരിച്ചെന്നും 1334 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 528 പേരാണ് രാജ്യത്താകെ ഇതിനകം …
കേരളത്തില്‍ ഇന്ന് രണ്ട് പേർക്ക് മാത്രം കൊവിഡ്; 13 പേർക്ക് കൂടി രോഗമുക്തി
കേരളത്തില്‍ ഇന്ന് രണ്ട് പേർക്ക് മാത്രം കൊവിഡ്; 13 പേർക്ക് കൂടി രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് …
“ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും,” വിവാദങ്ങളിൽ മുഖ്യമന്ത്രി
“ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും,” വിവാദങ്ങളിൽ  മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സ്പ്രിംക്ലർ വിവാദത്തിൽ വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി. എല്ലാ സന്ദർഭങ്ങളിലും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് ഇത്തരം വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറയുന്നു. പ്രതിവാര പരിപാടിയായ നാം മുന്നോട്ട് പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ വിലയിരുത്തിക്കൊള്ളും, അതിനെ ആ തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി …
ലോക്ക്ഡൗൺ ഇളവ് നാളെ മുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും അറിയാം
ലോക്ക്ഡൗൺ ഇളവ് നാളെ മുതൽ: തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സേവനങ്ങളും അറിയാം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് -19 ഭീഷണിയെത്തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നാളെമുതൽ ഭാഗിക ഇളവ് പ്രാബല്യത്തിൽ വരികയാണ്. മാർച്ച് 25ന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിന്നീട് മൂന്നാഴ്ചയായും അതിനു ശേഷം മേയ് മൂന്നു വരെയും നീട്ടുകയായിരുന്നു. ലോക്ക്ഡൗൺ പൂർണമായും അവസാനിക്കുന്നതിനു മുമ്പ് ഭാഗിക ഇളവുകൾ അനുവദിക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. നാളെമുതൾ ഇളവുകളുടെ …
ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്ര വെല്ലുവിളി: പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്ര വെല്ലുവിളി: പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികൾക്ക് അവർ നിലവിൽ കഴിയുന്ന സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകും. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നാളെ മുതൽ ഭാഗിക ഇളവനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളുടെയും നിർമ്മാണ രംഗത്തയും പ്രവർത്തനങ്ങൾ പുനരാരംഭിക്കും. നിലവിൽ ഏത് സംസ്ഥാനത്താണോ തൊഴിലാളികൾ കഴിയുന്നത് …
കുഞ്ഞിനായി കാത്തിരിക്കുന്ന ബ്രിട്ടനിലെ അമ്മമാർക്ക് നിരാശ; 20,000 കുഞ്ഞുങ്ങൾ ജനിച്ചേക്കില്ല
കുഞ്ഞിനായി കാത്തിരിക്കുന്ന ബ്രിട്ടനിലെ അമ്മമാർക്ക് നിരാശ; 20,000 കുഞ്ഞുങ്ങൾ ജനിച്ചേക്കില്ല
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണിന്റെ നിഴലിലാണ്. ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധി ലോകത്തെ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ജീവിതത്തിലെ വലിയൊരു പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകളാണ് ബ്രിട്ടനിലുള്ളത്. ഇവരുടെ സ്വപ്‌നങ്ങള്‍ ലോക്ക് ഡൗണോടെ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. ഐവിഎഫ് …
ലോക്ക്ഡൌണിൽ വലഞ്ഞ് വിമാനക്കമ്പനികൾ; 5, 500 ജീവനക്കാർ ശമ്പളമില്ലാ അവധിയിൽ
ലോക്ക്ഡൌണിൽ വലഞ്ഞ് വിമാനക്കമ്പനികൾ; 5, 500 ജീവനക്കാർ ശമ്പളമില്ലാ അവധിയിൽ
സ്വന്തം ലേഖകൻ: കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ രാജ്യത്തെ രണ്ട് വിമാനക്കമ്പനികൾ. ഗോ എയർ 5, 500 ജീവനക്കാരെയാണ് ശമ്പമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് കമ്പനിയുടെ നിർണായക നീക്കം. മാർച്ചിൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. ലോക്ക്ഡൌൺ മെയ് മൂന്ന് വരെ …
ചികിത്സാ ഉപകരണങ്ങളില്ലാതെ നട്ടംതിരിഞ്ഞ് യുകെ; ഏപ്രണുകൾ ഉപയോഗിക്കാൻ ഡോക്ടർമാർക്ക് നിർദേശം
ചികിത്സാ ഉപകരണങ്ങളില്ലാതെ നട്ടംതിരിഞ്ഞ് യുകെ; ഏപ്രണുകൾ ഉപയോഗിക്കാൻ ഡോക്ടർമാർക്ക് നിർദേശം
സ്വന്തം ലേഖകൻ: ​രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുമ്പോൾ ​കോവിഡ്​ ബാധിതരെ ചികിത്സിക്കാന്‍ ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ നട്ടം തിരിയുകയാണ് ബ്രിട്ടന്‍. സര്‍ജിക്കല്‍ ഗൗണ്‍​ മാത്രമണിഞ്ഞ്​ രോഗികളെ പരിചരിക്കേണ്ട അവസ്ഥയാണ്​ ഡോക്​ടര്‍മാര്‍ക്കുള്ളതെന്ന്​ ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട്​ ചെയ്യുന്നു. മുഴുനീള സംരക്ഷണ വസ്ത്രങ്ങള്‍ ഇല്ലാതെ വൈറസ്​ ബാധിതരെ ചികിത്സിക്കാന്‍ ബ്രിട്ടീഷ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ നിര്‍ദ്ദേശം നല്‍കിയതായാണ്​ റിപ്പോര്‍ട്ട്​. വെള്ളം കടക്കാത്ത …
രണ്ട് സൌദി നഗരങ്ങളിൽ കൂടി 24 മണിക്കൂർ കർഫ്യൂ; വീസ മാറാനുള്ള അനുമതിയുമായി യുഎഇ
രണ്ട് സൌദി നഗരങ്ങളിൽ കൂടി 24 മണിക്കൂർ കർഫ്യൂ; വീസ മാറാനുള്ള അനുമതിയുമായി യുഎഇ
സ്വന്തം ലേഖകൻ: സൗദി കിഴക്കന്‍ പ്രവിശ്യയിലെ രണ്ട് നഗരങ്ങളില്‍ കൂടി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അല്‍ഹസ്സാ ഗവര്‍ണറേറ്റിന് കീഴിലെ അല്‍ ഫൈസലിയ്യ, അല്‍ ഫാദിലിയ്യ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് പോകുന്നതിനും പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിനും അനുമതിയുണ്ടാകില്ല. അവശ്യ സര്‍വീസുകളായ ഭക്ഷണം മരുന്ന് …
ട്രം‌പിന്റെ “കലാപാഹ്വാനം” ഏറ്റെടുത്ത് അമേരിക്ക; ലോക്ക്ഡൌൺ വിരുദ്ധ സമരം ശക്തം
ട്രം‌പിന്റെ “കലാപാഹ്വാനം” ഏറ്റെടുത്ത് അമേരിക്ക; ലോക്ക്ഡൌൺ വിരുദ്ധ സമരം ശക്തം
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ‘മോചിപ്പിക്കണമെന്ന്’ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലടക്കം ലോക്ഡൗണ്‍ വിരുദ്ധ സമരങ്ങള്‍ വ്യാപകമായിരിക്കുന്നത്. ലോക്ഡൗണ്‍ വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണ …