1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യൻ കമ്പനികളെ വിഴുങ്ങാൻ ചൈന? തടയിടാൻ വിദേശ നിക്ഷേപ നയത്തിൽ മാറ്റവുമായി കേന്ദ്രം
ഇന്ത്യൻ കമ്പനികളെ വിഴുങ്ങാൻ ചൈന? തടയിടാൻ വിദേശ നിക്ഷേപ നയത്തിൽ മാറ്റവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശ നിക്ഷേപനയത്തിൽ മാറ്റം വരുത്തി കേന്ദ്ര വാണിജ്യമന്ത്രാലയം. ഇന്ത്യൻ കമ്പനികളിൽ നടത്തുന്ന ഓഹരിനിക്ഷേപങ്ങൾ സംബന്ധിച്ചുള്ള നയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലുള്ളവർക്ക് ഇനി സർക്കാർ വഴിയേ ഓഹരി നിക്ഷേപം അനുവദിക്കൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ …
കോവിഡ് പോരാട്ടത്തിൽ ലോകത്തെ സഹായിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎൻ
കോവിഡ് പോരാട്ടത്തിൽ ലോകത്തെ സഹായിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎൻ
സ്വന്തം ലേഖകൻ: കോവിഡ്-19 പകർച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിച്ച രാജ്യങ്ങളെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിവാദ്യം ചെയ്തു. അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് മലേറിയയ്‌ക്കെതിരായ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ഇന്ത്യ അയച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശംസയുമായി യുഎൻ ജനറൽ സെക്രട്ടറി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ ഹൈഡ്രോക്സിക്ലോറോക്വിൻ പര്യാപ്തമാണെന്ന് യുഎസ് ഫുഡ് ആൻഡ് …
രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണവും 991 പേർക്ക് വൈറസ് ബാധയും; ഗുജറാത്തിലും മഹാരാഷ്ട്രയിലും രൂക്ഷം
രാജ്യത്ത് 24 മണിക്കൂറിനിടെ 43 മരണവും 991 പേർക്ക് വൈറസ് ബാധയും; ഗുജറാത്തിലും മഹാരാഷ്ട്രയിലും  രൂക്ഷം
സ്വന്തം ലേഖകൻ: മുംബൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 29 മലയാളികളുള്‍പ്പടെ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മുംബൈ ജസ്‍ലോക്ക് ആശുപത്രിയിൽ മാത്രം മലയാളികള്‍ ഉള്‍പ്പെടെ 31 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബെ ഹോസ്പ്പിറ്റലില്‍ ഒരു മലയാളി ഉള്‍പ്പടെ 12 ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ …
സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ്; 2 പേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 140 പേര്‍
സംസ്ഥാനത്ത്  4 പേര്‍ക്ക് കൂടി കൊവിഡ്; 2 പേര്‍ക്ക് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 140 പേര്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും …
സംസ്ഥാനത്ത് നാല് സോണുകള്‍; ഒറ്റ, ഇരട്ട നമ്പർ വാഹനിയന്ത്രണം: അറിയേണ്ടതെല്ലാം
സംസ്ഥാനത്ത്  നാല് സോണുകള്‍; ഒറ്റ, ഇരട്ട നമ്പർ വാഹനിയന്ത്രണം: അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെയാണ് സോണുകള്‍. റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും. ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 …
വുഹാനിൽ അപകടകാരികളായ വൈറസ് ശേഖരം? വിവാദമായി ചൈനയുടെ ലാബ്
വുഹാനിൽ അപകടകാരികളായ വൈറസ് ശേഖരം? വിവാദമായി ചൈനയുടെ ലാബ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ഉടലെടുത്തത് മുതൽ തന്നെ ഉയർന്നുകേട്ട പേരാണ് വുഹാനിലെ വൈറോളജി ലാബ്. വുഹാനിലെ പ്രാന്തപ്രദേശത്തെ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്ന വൈറോളജി ലാബ് വൻതോതിലുള്ള സുരക്ഷയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് ചൈനീസ് വാദം. ചൈനയിലെ വൈറോളജി ലാബിൽ നിന്ന് ചോർന്ന വൈറസാണ് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയതെന്ന അഭ്യൂഹങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും സമ്പൂർണമായ …
ഇന്ത്യൻ പതാക പുതച്ച് ആല്പ്സ്! കൊവിഡ്-19 പോരാട്ടത്തിന് ലോകത്തിന്റെ ആദരം
ഇന്ത്യൻ പതാക പുതച്ച് ആല്പ്സ്! കൊവിഡ്-19 പോരാട്ടത്തിന് ലോകത്തിന്റെ ആദരം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് ലോക ജനത. പല രാജ്യങ്ങളിലും വൈറസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇതിനിടയിൽ കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന ചെറുത്തുനിൽപ്പിന് ആദരമൊരുക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തിൽ ത്രിവര്‍ണ്ണ പതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്‌സര്‍ലന്റ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഇതിന്റെ …
21 ദിവസങ്ങള്‍ കൊണ്ട് 21 ചിത്രങ്ങള്‍, കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
21 ദിവസങ്ങള്‍ കൊണ്ട് 21 ചിത്രങ്ങള്‍, കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാര്‍ച്ച് 23നും രാജ്യത്ത് 24നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. 21 ദിവസത്തെ ലോക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കിട്ടിയ സമയം എങ്ങനെ ശരിയായി ഉപയോഗപ്പെടുത്താം എന്ന ചിന്തയാണ് നടന്‍ കോട്ടയം …
യുകെയിൽ “ക്യാപ്റ്റൻ ചലഞ്ച്,” 99 കാരനായ മുൻ സൈനികന്റെ കൊവിഡ്-19 പോരാട്ടം ഇങ്ങനെ
യുകെയിൽ  “ക്യാപ്റ്റൻ ചലഞ്ച്,” 99 കാരനായ മുൻ സൈനികന്റെ കൊവിഡ്-19 പോരാട്ടം ഇങ്ങനെ
സ്വന്തം ലേഖകൻ: 99 വയസ്സുള്ള ക്യാപ്റ്റൻ ടോം മൂറിന്റെ “ക്യാപ്റ്റൻ ചലഞ്ച്” ബ്രിട്ടന് മാതൃകയാകുന്നു. കോവിഡിനോടു പോരാടുന്ന ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസസിനായി 1000 പൗണ്ട് സമാഹരിക്കാൻ ടോം സ്വയം ഒരു ചാലഞ്ച് സ്വീകരിച്ചു. തന്റെ 25 മീറ്റർ പൂന്തോട്ടത്തിന്റെ അറ്റത്തോടറ്റം നൂറു വട്ടം നടക്കും. വലിയ കാര്യമാണോ എന്നു സംശയിക്കാൻ വരട്ടെ. നടക്കുന്നത് സ്റ്റീൽ …
ബ്രിട്ടനിൽ ഒറ്റ ദിവസം 800 ലധികം കൊവിഡ് മരണം; ലോക്ക്ഡൌൺ മൂന്നാഴ്ച നീട്ടി
ബ്രിട്ടനിൽ ഒറ്റ ദിവസം 800 ലധികം കൊവിഡ് മരണം; ലോക്ക്ഡൌൺ മൂന്നാഴ്ച നീട്ടി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒറ്റ ദിവസം 800ലധികം ആളുകൾ മരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം.ലോക്ക്ഡൌൺ മൂന്നാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. ഇവിടെ 4617 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ ഒരു ലക്ഷം കടന്നു. ജർമനിയിൽ 1,37,698 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 4052 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. നടപടികളില്‍ …