1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫിലും ഇറാനിലും കൊറോണ വ്യാപിക്കുന്നു; ഏത് സാഹചര്യവും നേരിടുമെന്ന് യുഎഇ
ഗള്‍ഫിലും ഇറാനിലും കൊറോണ വ്യാപിക്കുന്നു; ഏത് സാഹചര്യവും നേരിടുമെന്ന് യുഎഇ
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും മോശം സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് യുഎഇ. രോഗികളെ പൊതുജന സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി പരിചരിക്കാനുള്ള എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും നിരീക്ഷണ വിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് …
കൊറോണ: ആഘോഷങ്ങൾ ഒഴിവാക്കി കുവൈത്ത് ദേശീയ, വിമോചന ദിനാചരണങ്ങൾ
കൊറോണ: ആഘോഷങ്ങൾ ഒഴിവാക്കി കുവൈത്ത് ദേശീയ, വിമോചന ദിനാചരണങ്ങൾ
സ്വന്തം ലേഖകൻ: ദേശസ്‌നേഹത്തിന്റെ നിറവിൽ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 59 ആം വാർഷികം ആഘോഷിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പൊതു പരിപാടികളും റാലികളും ഒഴിവാക്കിയായിരുന്നു ആഘോഷം. യുദ്ധത്തടവുകാരുടെയും രക്തസാക്ഷികളുടെയും സ്മരണ പുതുക്കി രാജ്യം ബുധനാഴ്ച വിമോചന ദിനം ആചരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാർഷികമാണ് കുവൈത്ത് ദേശീയ ദിനമായി ആഘോഷിക്കുന്നത്. ആഴ്ചകൾകൾക്ക് മുൻപ് …
കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക്
കൊറോണ: വൈദ്യസഹായവുമായി വ്യോമസേനയുടെ പ്രത്യേക വിമാനം വുഹാനിലേക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കുന്ന വുഹാൻ നഗരത്തിലേക്കാണ് പ്രത്യേക വിമാനം പോയത്. രോഗബാധയെ നേരിടുന്നതിനാവശ്യമായ വൈദ്യസഹായം എത്തിക്കുകയാണ് ലക്ഷ്യം. ചൈനയുടെ ആവശ്യപ്രകാരമാണ് വിമാനം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലേക്കും അയൽ രാജ്യങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ഈ …
ഡൽഹി കലാപവും ട്രം‌പിന്റെ സന്ദർശനവും അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കിയത്…
ഡൽഹി കലാപവും ട്രം‌പിന്റെ സന്ദർശനവും അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയാക്കിയത്…
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനം അന്താരാഷ്ടര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി ചര്‍ച്ചയാവുന്നു. സന്ദര്‍ശനത്തിന്റെ അന്നു തന്നെയാണ് ദല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക ആക്രമണം നടന്നത്. ട്രംപിന്റെ വരവിനിടയിലും അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം കൃത്യമായ പ്രധാന്യം ദല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് നല്‍കി. ഒട്ടു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളുടെയും അന്നത്തെ …
ഡല്‍ഹി കലാപം; മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായെന്ന് ഡല്‍ഹി പോലീസ്
ഡല്‍ഹി കലാപം; മരണം 27 ആയി, 106 പേര്‍ അറസ്റ്റിലായെന്ന് ഡല്‍ഹി പോലീസ്
സ്വന്തം ലേഖകൻ: 27 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രദേശങ്ങളില്‍ പോലീസും കേന്ദ്രസേനയും റൂട്ട്മാര്‍ച്ചുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ …
വാട്ട്സ്ആപ്പിൽ സുരക്ഷ കുറവ്; പകരം “സിഗ്നൽ” മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
വാട്ട്സ്ആപ്പിൽ സുരക്ഷ കുറവ്; പകരം  “സിഗ്നൽ” മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകൻ: വാട്ട്‌സ്ആപ്പും മറ്റ് ചാറ്റ് അപ്ലിക്കേഷനുകളും ഇല്ലാതാക്കാനും മികച്ച സുരക്ഷയ്ക്കായി സിഗ്‌നല്‍ ആപ്പിലേക്ക് നീങ്ങാനും യൂറോപ്യന്‍ കമ്മീഷന്‍. നയതന്ത്രജ്ഞരും മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന തങ്ങളുടെ ഉദ്യോഗസ്ഥര്‍ വാട്ട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപേക്ഷിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ (ഇസി) അറിയിക്കുന്നു. മാത്രമല്ല, കൂടുതല്‍ സുരക്ഷിതമായ സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായി കണക്കാക്കപ്പെടുന്ന സിഗ്‌നല്‍ ഉപയോഗിക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും …
ഇക്വഡോറിൽ 3000 വർഷങ്ങൾക്ക് ശേഷം ‘കറുത്ത രാക്ഷസൻ’ വാ തുറക്കുന്നു; മുന്നറിയിപ്പ്
ഇക്വഡോറിൽ 3000 വർഷങ്ങൾക്ക് ശേഷം ‘കറുത്ത രാക്ഷസൻ’ വാ തുറക്കുന്നു; മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: 3000 വർഷങ്ങൾക്കു മുൻപ് പൊട്ടിത്തെറിച്ച ‘കറുത്ത രാക്ഷസൻ’ എന്ന പേരിൽ അറിയപ്പെടുന്ന അഗ്നിപർവതം വീണ്ടും അപകടം വിതയ്ക്കുമെന്ന് സൂചന. സാറ്റലൈറ്റ് ചിത്രങ്ങളിൽ പരിശോധിച്ച ശേഷം ഗവേഷകരാണ് ഇൗ സൂചന നൽകിയിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും പ്രമുഖ അഗ്നിപർവതങ്ങളിലൊന്നായ ടങ്കുറാഹ്യുവയെക്കുറിച്ചാണു ഗവേഷകരുടെ മുന്നറിയിപ്പ്. ഇക്വഡോറിലെ പ്രശസ്ത അഗ്നിപർവതമായ ഇതിന് തീ നിറച്ച കഴുത്തെന്നും കറുത്ത …
നെഞ്ച് തകർക്കുന്ന കാഴ്ചയായി അവിനാശി അപകടത്തിൽ തകർന്ന ബസ്; കേരളത്തിലെത്തിച്ചു
നെഞ്ച് തകർക്കുന്ന കാഴ്ചയായി അവിനാശി അപകടത്തിൽ തകർന്ന ബസ്; കേരളത്തിലെത്തിച്ചു
സ്വന്തം ലേഖകൻ: അവിനാശി അപകടത്തില്‍ തകര്‍ന്ന ബസ് കെഎസ്ആര്‍ടിസി ഏറ്റെടുത്തു. കെഎസ്ആര്‍ടിസിയുടെ മലപ്പുറം എടപ്പാളിലെ വര്‍ക്​ഷോപ്പിലേക്ക് ബസ് വൈകിട്ട് എത്തിക്കും. വിലാപയാത്ര പോലെയുളള ബസിന്റെ യാത്ര കണ്ടുനിന്നവരിലും നടുക്കമായി. അവിനാശി അപകടത്തിന്റെ ദുഖം വിട്ടുമാറുംമുന്‍പേ കെഎസ്ആര്‍ടിസിയുടെ തകര്‍ന്ന ബസ് കണ്ണീര്‍കാഴ്ചയായി. പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപകടസ്ഥലത്തു നിന്ന് ഏറ്റെടുത്ത ബസ് വാളയാര്‍ വഴിയാണ് കൊണ്ടുവന്നത്. പാലക്കാട് …
കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ
കൊറോണ: ചൈനയില്‍ മരണം 2600 കടന്നു, പുതുതായി 508 പേര്‍ക്ക് വൈറസ് ബാധ
സ്വന്തം ലേഖകൻ: ചൈനയില്‍ നിയന്ത്രണ വിധേയമാകാതെ കൊറോണ (കോവിഡ്-19) വൈറസ് ബാധ. പുതുതായി 508 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കി. ഇതോടെ രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77,658 ആയി ഉയര്‍ന്നു. വൈറസ് ബാധയിലുള്ള മരണസംഖ്യയും ചൈനയില്‍ ഉയരുകയാണ്. 2663 പേര്‍ കൊറോണ ബാധയില്‍ ഇതുവരെ മരണപ്പെട്ടതായാണ് …
മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്ന് ട്രം‌പ്; സിഎഎ ആഭ്യന്തര വിഷയം
മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണെന്ന് ട്രം‌പ്; സിഎഎ ആഭ്യന്തര വിഷയം
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി മോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുവേണ്ടി വളരെ മുമ്പുതന്നെ ഇന്ത്യ കഠിന പ്രയത്‌നം …