1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്റർനാഷണൽ റോമിങ് നിരക്കുകൾ പുതുക്കി എയർടെൽ; വിദേശ യാത്രക്കാർക്ക് ആശ്വാസം
ഇന്റർനാഷണൽ റോമിങ് നിരക്കുകൾ പുതുക്കി എയർടെൽ; വിദേശ യാത്രക്കാർക്ക് ആശ്വാസം
സ്വന്തം ലേഖകൻ: വിദേശ യാത്ര നടത്തുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടി എയര്‍ടെല്‍ രാജ്യാന്തര റോമിങ് സേവനം നവീകരിച്ചു. എയര്‍ടെലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് അവരുടെ രാജ്യാന്തര റോമിങ് പാക്കേജ് ഉപയോഗ വിവരങ്ങള്‍ തത്സമയം അറിയാം. അന്താരാഷ്ട്ര റോമിങ് പരിധിയോട് അടുക്കുമ്പോള്‍ അനാവശ്യ ഉപയോഗം കുറയ്ക്കാനും അമിത ഉപയോഗം വഴി ഉണ്ടാകാവുന്ന ചാര്‍ജുകള്‍ …
ഡൽഹി കലാപം; മരണസംഖ്യ 38, കേസ് അന്വേഷണം ക്രെെം ബ്രാഞ്ചിന്
ഡൽഹി കലാപം; മരണസംഖ്യ 38, കേസ് അന്വേഷണം ക്രെെം ബ്രാഞ്ചിന്
സ്വന്തം ലേഖകൻ: ഡൽഹി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. 200 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷം അന്വേഷിക്കാൻ ക്രെെം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഡൽഹി പൊലീസായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. രണ്ട് പ്രത്യേക സംഘങ്ങളായാണ് ക്രെെം ബ്രാഞ്ച് കേസ് അന്വേഷിക്കുക. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് …
കൊല്ലത്ത് കാണാതായ ആറ് വയസ്സുള്ള പെൺകുട്ടിയ്ക്കായി വ്യാപക തിരച്ചിൽ; പ്രാർഥനയോടെ കേരളം
കൊല്ലത്ത് കാണാതായ ആറ് വയസ്സുള്ള പെൺകുട്ടിയ്ക്കായി വ്യാപക തിരച്ചിൽ; പ്രാർഥനയോടെ കേരളം
സ്വന്തം ലേഖകൻ: കൊല്ലം നടുമൺകാവിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി. വീട്ടിനുള്ളിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. …
17 ഭാഷകളിലെ സിനിമകൾക്കും എഡിറ്റർ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറി ശ്രീകര്‍ പ്രസാദ്
17 ഭാഷകളിലെ സിനിമകൾക്കും എഡിറ്റർ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറി ശ്രീകര്‍ പ്രസാദ്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, ഒഡിയ,ആസാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്‌ചെന്‍പ …
സാമ്പത്തിക പ്രതിസന്ധിയിലും മണിക്കൂറിൽ മുകേഷ് അംബാനിയുടെ വരുമാനം 7 കോടിയെന്ന് റിപ്പോർട്ട്
സാമ്പത്തിക പ്രതിസന്ധിയിലും മണിക്കൂറിൽ മുകേഷ് അംബാനിയുടെ വരുമാനം  7 കോടിയെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: 2019ല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7 കോടി രൂപയുടെ ആസ്തി വര്‍ദ്ധിപ്പിച്ചുവെന്ന് കണക്കുകള്‍. ഹുറൂന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിന്റെ ഒമ്പതാം കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹുറൂന്‍ പുറത്തുവിട്ട കണക്ക് പ്രകാരം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉളളത് ഇന്ത്യയിലാണ്. അമേരിക്കയില്‍ 799, ചൈനയില്‍ …
ഷാരുഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാർഥിനിയ്ക്ക്
ഷാരുഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാർഥിനിയ്ക്ക്
സ്വന്തം ലേഖകൻ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്കാണ് ഷാരുഖിന്റെ പേരിളുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. രാജ്യത്തെ 800 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഗോപികയെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തത്. നാലുവര്‍ഷത്തേക്കാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കാര്‍ഷികമേഖലയിലെ ഉപരിപഠനത്തിനാണ് ഈ തുക. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ …
യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിൽ 2.5 ശതമാനം കുറവ്
യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിൽ 2.5 ശതമാനം കുറവ്
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്കു പണമയയ്ക്കുന്നതു 2.5 ശതമാനം കുറഞ്ഞതായി കണക്കുകള്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (സിബിയുഎഇ)യാണു 2019 ലെ കണക്കുകള്‍ പുറത്തുവിട്ടത്. 2018ല്‍ മൊത്തം 16,920 കോടി ദിര്‍ഹമാണു വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. എന്നാല്‍ 2019ല്‍ തുക 16,500 കോടി ദിര്‍ഹമായി കുറഞ്ഞു. 2017ൽ 16,400 …
കൊറോണ: മരണം 2711 ആയി; ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ
കൊറോണ: മരണം 2711 ആയി; ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലും വൈറസ് ബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 2711 ആയി. 80,389 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 27,483 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ കൊറോണ ബാധിതരുടെ എണ്ണം 300ആയി ഉയര്‍ന്നു. ഇതുവരെ 11 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചുള്ള നിയന്ത്രണം തല്‍ക്കാലം …
ദുബായിലും അബുദാബിയിലും സൌദിയിലും അതിശക്തമായ പൊടിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം
ദുബായിലും അബുദാബിയിലും സൌദിയിലും അതിശക്തമായ പൊടിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും ഇന്നു രാവിലെ ശക്തമായ മണല്‍ക്കാറ്റാണ് അനുഭവപ്പെട്ടത്. മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയോടൊപ്പം പൊടിയും മണലും ആകാശം നിറയ്ക്കുമെന്നാണു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര(എന്‍സിഎം)ത്തിന്റെ മുന്നറിയിപ്പ്. റോഡില്‍ കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കാഴ്ചയുടെ പരിധി …
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26; സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി
ബഹ്റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 26; സ്കൂളുകള്‍ക്ക് രണ്ടാഴ്ച അവധി
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 26 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് ബഹ്റൈനി സ്ത്രീകള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് ഒന്‍പത് പേര്‍ക്ക് കൊറോണ വൈറസ് …