1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു
സൗദിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളിലും, ലോണ്ടറികളിലും, ബ്യൂട്ടി പാര്‍ലറുകളിലും ഓണ്‍ലൈന്‍ പണമിടപാട് നിര്‍ബന്ധമാക്കുന്നു. രാജ്യത്തെ ബിനാമി ബിസിനസുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളും, ലോണ്ടറികളും, സ്ത്രീകള്‍ക്കുള്ള ബ്യൂട്ടി പാര്‍ലറുകളും ഇനി ഡിജിറ്റലാകും. ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ മുതലാണ് നിയമം …
ഡല്‍ഹി കലാപം: മരണം 42 ആയി, 514 പേര്‍ പോലീസ് കസ്റ്റഡിയില്‍
ഡല്‍ഹി കലാപം: മരണം 42 ആയി, 514 പേര്‍ പോലീസ് കസ്റ്റഡിയില്‍
സ്വന്തം ലേഖകൻ: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ വെള്ളിയാഴ്ച പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട …
വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു
വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു
സ്വന്തം ലേഖകൻ: കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. ദേവനന്ദയെ അവസാനമായി ഒന്നുകാണാന്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. വാക്കനാട് …
“ശ്രമിച്ചാൽ നിങ്ങൾക്ക് കുറച്ചുകൂടി നല്ല മനുഷ്യനാകാം,” അർണബിന്റെ വായടപ്പിച്ച് ബ്രിട്ടീഷ് അവതാരകൻ
“ശ്രമിച്ചാൽ നിങ്ങൾക്ക് കുറച്ചുകൂടി നല്ല മനുഷ്യനാകാം,” അർണബിന്റെ വായടപ്പിച്ച് ബ്രിട്ടീഷ് അവതാരകൻ
സ്വന്തം ലേഖകൻ: അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചാനല്‍ ചര്‍ച്ചയിലേക്കുള്ള ക്ഷണം നിരാകരിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ബ്രിട്ടീഷ് എഴുത്തുകാരനുമായ ആതിഷ് തസീര്‍. അര്‍ണബ് ഗോസ്വാമിയോട് ഇനിയെങ്കിലും കുറച്ച് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ആതിഷ് റിപ്പബ്ലിക് ടിവിക്ക് മറുപടി അയച്ചത്. റിപ്പബ്ലിക് ടിവിയുടെ ഇ-മെയിലും അതിന് നല്‍കിയ മറുപടിയുടെയുമുള്ള ചിത്രവും ആതിഷ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ …
രാജ്യം ബിഎസ്6 യുഗത്തിലേക്ക്; ഏപ്രില്‍ 1 മുതല്‍ പെട്രോളിനും ഡീസലിനും വില കൂടും
രാജ്യം ബിഎസ്6 യുഗത്തിലേക്ക്; ഏപ്രില്‍ 1 മുതല്‍ പെട്രോളിനും ഡീസലിനും വില കൂടും
സ്വന്തം ലേഖകൻ: രാജ്യത്തെ വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിംഗ് ഇതുസംബന്ധിച്ച് സൂചന നല്‍കി. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബിഎസ്6 നിലവാരത്തിലുള്ള എഞ്ചിനുകള്‍ക്ക് മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം …
“ആ പണം അർഹതയുള്ളവർക്ക്,” ക്വാഡനുവേണ്ടി പിരിച്ച പണം ചാരിറ്റി സംഘടനകൾക്ക്
“ആ പണം അർഹതയുള്ളവർക്ക്,” ക്വാഡനുവേണ്ടി പിരിച്ച പണം ചാരിറ്റി സംഘടനകൾക്ക്
സ്വന്തം ലേഖകൻ: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പതുവയസ്സുകാരന്‍ ക്വാഡന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ക്വാഡനെ ഡിസ്‌നിലാന്ഡിലേക്കയക്കാന്‍ വേണ്ടി ജനങ്ങള്‍ സ്വരൂപിച്ച് നല്‍കിയ പണം കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്ക് കൊടുക്കാനാണ് ക്വാഡന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഹോളിവുഡ് നടനും കൊമേഡിയനുമായ ബ്രാഡ് വില്യംസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 70000 ഡോളറാണ് (50 ലക്ഷം ഇന്ത്യന്‍ …
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രതാ നിർദേശങ്ങളുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്; ജാഗ്രതാ നിർദേശങ്ങളുമായി  ബഹ്റൈൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ചൈനക്ക് പുറത്തും കൊറോണ ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. കൊറോണ ബാധിച്ച് ചൈനക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 57 ആയി. കൊറോണയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബരക്കപ്പലില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊറോണയുടെ ഭീകരത നേരത്തെ ചൈനയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. ചൈനയെക്കാള്‍ വേഗത്തിലാണ് യൂറോപ്പിലും പശ്ചിമേഷ്യയിലും കൊറോണ വ്യാപിക്കുന്നത്. …
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ പുതുക്കി പണിയും
റിയാദിന്റെ മുഖഛായ മാറ്റാന്‍ കിരീടാവകാശി; പ്രധാന റോഡുകള്‍ പുതുക്കി പണിയും
സ്വന്തം ലേഖകൻ: സൗദി തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനായി റിയാദിലെ മുഴുവന്‍ പ്രധാന റോഡുകളും വികസിപ്പിക്കാന്‍ സൗദി കിരീടാവകാശിയുടെ നിര്‍ദേശം. പൊതു ഗതാഗത പദ്ധതി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാന ഹൈവേകളിലെ ജംങ്ഷനുകള്‍ വീതികൂട്ടും. വിവിധ റോഡുകളില്‍‌ ട്രാക്കുകളും വര്‍ധിപ്പിക്കും. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത സംവിധാനം നടപ്പാകുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. നഗരത്തെ ചുറ്റുന്ന റിങ്റോഡുകളും പ്രധാന …
കൊറോണ: ഉംറ യാത്രക്ക് താൽക്കാലിക വിലക്കുമായി സൌദി; കരിപ്പൂരിൽ യാത്രക്കാരെ തിരിച്ചിറക്കി
കൊറോണ: ഉംറ യാത്രക്ക് താൽക്കാലിക വിലക്കുമായി സൌദി; കരിപ്പൂരിൽ യാത്രക്കാരെ തിരിച്ചിറക്കി
സ്വന്തം ലേഖകൻ: : ഉംറ യാത്രക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍. കൊറോണ വൈറസ് (COVID-19) ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഉംറ യാത്രയ്ക്ക് ഒരുങ്ങിയ തീർത്ഥാടകർ വിമാനത്താവളത്തിൽ കുടുങ്ങിയത്. 400 ലേറെ പേരാണ് കരിപ്പൂര്‍ …
ഡല്‍ഹി കലാപത്തിന് കാരണം മോദിയുടെ നയങ്ങള്‍; തുറന്നടിച്ച് ഗാര്‍ഡിയൻ മുഖപ്രസംഗം
ഡല്‍ഹി കലാപത്തിന് കാരണം മോദിയുടെ നയങ്ങള്‍; തുറന്നടിച്ച് ഗാര്‍ഡിയൻ മുഖപ്രസംഗം
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരമായ നയങ്ങള്‍ ആണെന്ന് വിമര്‍ശിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. എഡിറ്റോറിയലില്‍ മോദി അധികാരത്തിലേറിയതു മുതല്‍ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടകളും ഗുജറാത്ത് കലാപവും ഉള്‍പ്പെടെ ഈയടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളും കൂടി ചൂണ്ടിക്കാണിക്കുന്നു. ദല്‍ഹിയില്‍ …