സ്വന്തം ലേഖകൻ: ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുന്നതിന്റെ 18-20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അഴുകി തുടങ്ങിയിരുന്നതായും കുട്ടിയുടെ വയറ്റില്‍ വെള്ളവും ചെളിയും കലര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ …
സ്വന്തം ലേഖകൻ: ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു വിട്ടത്. ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്‌തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ദുബായ് വഴിയും യാത്ര ചെയ്തിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം …
സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന പൊതുമേഖല വിമാനകമ്പനിയായ എയര്‍ ഇന്ത്യയില്‍ നോട്ടമിട്ട് സ്വകാര്യ വിമാനകമ്പനിയായ വിസ്താര. എയര്‍ ഇന്ത്യയുടെ മൂല്യപരിശോധന തങ്ങള്‍ നടത്തുന്നുണ്ടെന്ന് വിസ്താര ചെയര്‍മാന്‍ ഭാസ്‌കര്‍ ഭട്ട് പറഞ്ഞു. “ഞങ്ങള്‍ എയര്‍ ഇന്ത്യയുടെ മൂല്യം പരിശോധിക്കുകയാണ്. രാജ്യത്തെ ഒരു സ്വതന്ത്ര വിമാനക്കമ്പനിയുടെ മൂല്യനിര്‍ണ്ണയം നടത്താന്‍ ഏത് കമ്പനിക്കാണ് താല്‍പര്യമുണ്ടാകാത്തത്,” ഭട്ട് ചോദിച്ചു. …
സ്വന്തം ലേഖകൻ: കുടിയേറ്റക്കാര്‍ക്ക് പുതിയ വിസാ പരിഷ്കാരവുമായി അമേരിക്ക. അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റമാണ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യു എസില്‍ നിക്ഷേപ വിസ ലഭിക്കാനായി ഇന്ത്യക്കാര്‍ 50,000 ഡോളര്‍ കൂടി അധികം നല്‍കണം. ഏപ്രില്‍ 1 മുതല്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന …
സ്വന്തം ലേഖകൻ: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. നടപടികള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ എം.ബ.സിയുമായി നോര്‍ക്ക സി.ഇ.ഒ ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നു പോയ 23 മത്സ്യബന്ധനത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇറാനിലെ …
സ്വന്തം ലേഖകൻ: മിടുക്കരായ ഹാക്കര്‍മാരെ ഉള്‍പ്പെടുത്തി വന്‍ സൈബര്‍ പ്രതിരോധസേനയ്ക്ക് തുടക്കമിടാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ലോകത്തെ ശക്തരായ സൈബര്‍ സേനയാവാനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്. നാഷണല്‍ സൈബര്‍ ഫോഴ്‌സ് എന്ന പേരില്‍ അഞ്ഞൂറോളം വിദഗ്ധര്‍ ഉള്‍പ്പെടുന്ന സേന നിലവില്‍ ബ്രിട്ടനുണ്ട്. എന്നാല്‍ ഈ സേനയെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ശത്രുരാജ്യങ്ങള്‍, തങ്ങളെ ലക്ഷ്യമിടുന്ന കൃത്രിമ ഉപഗ്രങ്ങള്‍, …
സ്വന്തം ലേഖകൻ: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ (കൊവിഡ്-19) വൈറസ് ബാധയില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചതെന്ന് യുഎസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാഷിങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങിലാണ് അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 61ഓളം രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2933 …
സ്വന്തം ലേഖകൻ: പാമ്പുകളില്ലാത്ത രാജ്യമായ അയര്‍ലന്‍ഡില്‍ ആദ്യമായി ഒരാള്‍ക്ക് പാമ്പുകടിയേറ്റു. തലസ്ഥാന നഗരമായ ഡബ്ലിനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിനെ മാരക വിഷമുള്ള ‘പഫ് ആഡ്ഡര്‍’ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നല്‍കി. അയര്‍ലന്‍ഡില്‍ ആദ്യമായാണ് ഒരാള്‍ക്ക് ആന്റി വെനം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയതായി ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. വിവിധ എയര്‍ലൈന്‍സുകളില്‍ സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. വരും ദിനങ്ങളിലും വിമാന സര്‍വീസുകളില്‍ നിയന്ത്രണവും ക്രമീകരണങ്ങളും തുടരുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ല. എന്നാല്‍ ഇന്നലെ മുതല്‍ ഇന്ത്യയില്‍ …
സ്വന്തം ലേഖകൻ: വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശത്തുനിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഭാഗീരഥി വിഹാറിലെ കനാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഗോകല്‍പുരിയിലെ കനാലില്‍ നിന്ന് ഒരാളുടെ മൃതദേഹവുമാണ് ഞായറാഴ്ച കണ്ടെടുത്തത്. ദില്ലി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ നിന്ന് …