1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2020

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. വിവിധ എയര്‍ലൈന്‍സുകളില്‍ സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. വരും ദിനങ്ങളിലും വിമാന സര്‍വീസുകളില്‍ നിയന്ത്രണവും ക്രമീകരണങ്ങളും തുടരുമെന്നാണ് സൂചന.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ല. എന്നാല്‍ ഇന്നലെ മുതല്‍ ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് കടക്കാനായത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് കാരണം.

സൗദിയില്‍ വിദേശികളുടെ യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മക്ക, മദീന സന്ദര്‍ശനം പോലും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാട്ടില്‍ പോയി തിരിച്ചുവരുന്ന പ്രവാസികള്‍ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.