സ്വന്തം ലേഖകൻ: കൊല്ലം ഇളവൂരിൽ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവനന്ദയുടെ മരണം നമ്മുടെയെല്ലാം ദുഃഖമാണെന്നും കുട്ടിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാശ്രമങ്ങളും നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ദേവനന്ദയുടെ അച്ഛനമ്മമാരുടെ …
സ്വന്തം ലേഖകൻ: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സെന്‍സസ് നടപടികളുമായി സംസ്ഥാനം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായ ആശങ്ക പരിഹാരിക്കാന്‍ ഈ മാസം 16-ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നിയമസഭയില്‍ ചോദ്യോത്തരവേളയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൗരത്വനിയമം നടപ്പാക്കാന്‍ കേരളം തയ്യാറല്ല. …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം ദോഹയില്‍ ഒപ്പുവെച്ച സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുമെന്നും വിദേശ സൈന്യങ്ങളെ അക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു. തടവുകാരെ വിട്ടുകൊടുക്കില്ലെന്ന അഫ്ഗാന്‍ സര്‍ക്കാരിന്‍റെ നിലപാടിനെ തുടര്‍ന്നാണ് താലിബാന്‍റെ നിലപാട് മാറ്റം. പിന്നാലെ അഫ്ഗാനിസ്താനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ …
സ്വന്തം ലേഖകൻ: രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടർന്ന് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ കേസെടുത്തു. വൈറസ് ബാധ പടർത്തിയെന്ന് കാട്ടിയാണ് കേസ്. സോൾ നഗരസഭയാണ് പാസ്റ്റർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഷിന്‍ചെയോഞ്ചി ചര്‍ച്ച് ഓഫ് …
സ്വന്തം ലേഖകൻ: ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വിദഗ്ധരെ അയച്ചു. കോവിഡ് 19 ഇല്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. ഇറാന്‍ അധികൃതരുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. ഇറാനില്‍ കുടുങ്ങിയ മലയാളി മല്‍സ്യത്തൊഴിലാളികള്‍ ദുരിതം തുറന്നു പറഞ്ഞതിന് സ്പോണ്‍സറുടെ ഭീഷണിയും നേരിടേണ്ടി വന്നു. ഭീഷണി വിലപ്പോവില്ലെന്നും ഭക്ഷണവും വെള്ളവും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖവ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. സൗദി പ്രീമിയം റസിഡന്‍സി സെന്റര്‍ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നല്‍കുന്നത്. നേരത്തെ …
സ്വന്തം ലേഖകൻ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാന്‍ സമാധാനകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള മധ്യസ്ഥതയ്ക്ക് പോംപിയോ അമീറിന് നന്ദിയര്‍പ്പിച്ചു. താലിബാന്‍ നേതാക്കളും അമീറിനെ കണ്ട് കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാന്‍ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ ഭാവിയിലും തുടരുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. ദോഹയില്‍ വെച്ച് താലിബാനുമായുള്ള …
സ്വന്തം ലേഖകൻ: ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റ് നിരയിൽ കരുത്തനായ എതിരാളിയാകാൻ ജോ ബൈഡനുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. സൗത്ത് കരോലൈനയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാൻഡേഴ്സിനെതിരെ ആധികാരിക ജയവുമായാണ് മുൻ വൈസ് പ്രസിഡൻറ് കൂടിയായ ബൈഡൻ കരുത്തുതെളിയിച്ചത്. 14 സംസ്ഥാനങ്ങളിൽ ഒന്നിച്ച് പ്രൈമറി നടക്കുന്ന സൂപ്പർ ചൊവ്വ കഴിഞ്ഞാൽ സ്ഥാനാർഥികളെക്കുറിച്ച ചിത്രം കൂടുതൽ തെളിയും. മൂന്നാം തവണ …
സ്വന്തം ലേഖകൻ: ബുക്ക് ചെയ്താല്‍ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം ദുബൈയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട സംവിധാനത്തിന് ആവശ്യക്കാര്‍ കൂടിയതോടെയാണ് പുതിയ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം അല്‍ബര്‍ഷയിലാണ് ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന പുതിയ സംവിധാനത്തിന് ദുബൈ ആര്‍.ടി.എ തുടക്കമിട്ടത്. ‘ബസ് ഓണ്‍ …
സ്വന്തം ലേഖകൻ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മരണ വാറന്റ് ഡൽഹി വിചാരണ കോടതി സ്റ്റേ ചെയ്തു. പ്രതി പവൻ ഗുപ്ത ദയാ ഹർജി നൽകിയ പശ്ചാത്തലത്തിൽ ആണ് നടപടി. അതിനിടെ പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി. രാവിലെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് വധശിക്ഷ …