1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുന്നു
കൊറോണ: ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുന്നു
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കുട്ടികള്‍ക്കിടയില്‍ കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മാര്‍ച്ച് 31 വരെ എല്ലാ സ്‌കൂളുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍കാലികമായി …
“ഞായറാഴ്ച തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാം,” മോദി
“ഞായറാഴ്ച തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാം,” മോദി
സ്വന്തം ലേഖകൻ: സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ട്വീറ്റിന് ഇതിനോടകം നിരവധി പ്രതികരണങ്ങള്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ …
കൊറോണ: സൌദി ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തി
കൊറോണ: സൌദി ഉംറ തീർഥാടനവും മദീന സിയാറത്തും നിർത്തി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും ഉംറ തീർഥാടനവും മക്ക, മദീന ഹറമുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ച് സൗദി അറേബ്യ. കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആർക്കും ഹറമിലേക്ക് ഉംറയ്ക്ക് പ്രവേശനം ഉണ്ടാകില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയതെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. തിങ്കളാഴ്ച …
കൊറോണയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് കുവൈത്ത്: പ്രവാസികൾ ആശങ്കയിൽ
കൊറോണയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന് കുവൈത്ത്: പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: യാത്രക്കാർ കോവിഡ് നയന്റീൻ ബാധയില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്തിന്റെ നിർദേശം നാട്ടിലുള്ള നിരവധി പ്രവാസികൾക്ക് തിരിച്ചടിയായി. സാക്ഷ്യപത്രത്തിനായി എംബസി അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ എത്തുന്നവരെ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുകയാണ്. ആയിരക്കണക്കിന് പ്രവാസികളുടെ തിരിച്ചു പോക്ക് ഇതോടെ അനിശ്ചിതത്വത്തിലായി. കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ …
ഇറാനില്‍ 8% പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊറോണ; 54,000 ത്തോളം തടവുകാരെ വിട്ടയച്ചു
ഇറാനില്‍ 8% പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊറോണ; 54,000 ത്തോളം തടവുകാരെ വിട്ടയച്ചു
സ്വന്തം ലേഖകൻ: കൊറോണ ബാധ ഇറാനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. ഇറാന്‍ പാര്‍ലമെന്റിലെ എട്ട് ശതമാനം പേര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചൈനയ്ക്ക് പുറമേ ഏറ്റവുമധികം പേര്‍ കൊറോണയെ തുടര്‍ന്ന് മരിച്ചത് ചൈനയിലാണ്. ഇറാന്റെ അടിയന്തര മെഡിക്കല്‍ സര്‍വീസുകളെയും കൊറോണ ബാധിച്ചിരിക്കുകയാണ്. ഇറാനില്‍ ഇപ്പോഴും കൊറോണ നിയന്ത്രണ വിധേയമല്ല. ഇറാന്‍ പാര്‍ലമെന്റംഗം അബ്ദുള്‍ റെസ പറയുന്നത് 23 …
ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ: എല്ലാ രാജ്യാന്തര യാത്രക്കാർക്കും സ്‌ക്രീനിംഗ്
ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ: എല്ലാ രാജ്യാന്തര യാത്രക്കാർക്കും സ്‌ക്രീനിംഗ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ഇതുവരെ 28 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ: ഹര്‍ഷ് വര്‍ധന്‍. കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പടെയാണ് ഈ കണക്ക്. കേരളത്തില്‍ നിന്നുള്ള മൂന്ന് പേരും രോഗം ഭേദമായ ശേഷം ആശുപത്രി വിട്ടു. ബാക്കി 25 പേരിലും ഈ ആഴ്ച്ചയിലാണ് രോഗം കണ്ടെത്തിയത്. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് …
ഡൽഹി കലാപം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പാര്‍ലമെന്റ്
ഡൽഹി കലാപം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പാര്‍ലമെന്റ്
സ്വന്തം ലേഖകൻ: ദല്‍ഹി കലാപത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ്.എന്‍.പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ വംശജനായ കണ്‍സര്‍വേറ്റീവ് എംപിയടക്കം ഇന്ത്യന്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി. വ്യാപാര കരാറുകള്‍ക്ക് …
യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന വാർത്ത വ്യാജമെന്ന് കോണ്‍സുലേറ്റ്
യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന വാർത്ത വ്യാജമെന്ന്  കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. “കൊറോണ വൈറസ് കാരണമായി യുഎഇയിലേക്ക് ഇന്ത്യ യാതൊരുവിധ യാത്രാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ല. അതേസമയം യുഎഇയിലെ നിരവധി പരിപാടികള്‍ മാറ്റിവെയ്ക്കുകയും സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും” കോണ്‍സുലേറ്റിന്റെ …
മധ്യവയസ്ക്കനായ സുലൈമാനായി ഫഹദ്; മഹേഷ് നാരായണൻ ചിത്രം “മാലിക്കി”ന്റെ പോസ്റ്റർ
മധ്യവയസ്ക്കനായ സുലൈമാനായി ഫഹദ്; മഹേഷ് നാരായണൻ ചിത്രം “മാലിക്കി”ന്റെ പോസ്റ്റർ
സ്വന്തം ലേഖകൻ: ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് …
തലസ്ഥാനം സ്തംഭിപ്പിച്ച് കെ‌എസ്‌ആർ‌ടിസിയുടെ മിന്നൽ പണിമുടക്ക്; യാത്രക്കാരന് ദാരുണാന്ത്യം
തലസ്ഥാനം സ്തംഭിപ്പിച്ച് കെ‌എസ്‌ആർ‌ടിസിയുടെ മിന്നൽ പണിമുടക്ക്; യാത്രക്കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: കെഎസ്ആ‌ർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രൻ (60) ആണ് മരിച്ചത്. കിഴക്കേകോട്ടയിൽ നിന്നും ജനറൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്. കിഴക്കേകോട്ട ബസ് സ്റ്റാന്‍റില്‍ വച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, മിന്നൽ പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ …