1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2020

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. “കൊറോണ വൈറസ് കാരണമായി യുഎഇയിലേക്ക് ഇന്ത്യ യാതൊരുവിധ യാത്രാ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ല.

അതേസമയം യുഎഇയിലെ നിരവധി പരിപാടികള്‍ മാറ്റിവെയ്ക്കുകയും സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും” കോണ്‍സുലേറ്റിന്റെ ട്വീറ്റില്‍ പറയുന്നു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ യുഎഇയിലേക്കും യാത്രാ വിലക്ക് ബാധകമാക്കിയെന്ന തരത്തില്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് കോണ്‍സുലേറ്റ് നിഷേധിച്ചത്. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയ 21 വിനോദ സഞ്ചാരികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 28 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.