1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു; പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അറിയാം
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; കോഴിക്കോട് സ്ഥിരീകരിച്ചു; പ്രതിരോധ മാർഗങ്ങളെക്കുറിച്ച് അറിയാം
സ്വന്തം ലേഖകൻ: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി. കോഴിക്കോട് വേങ്ങേരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇവിടെയുള്ള കോഴിഫാമിലും വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍ക്കുമാണ് രോഗം. രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ചുട്ടുകൊല്ലാനാണ് തീരുമാനം. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. …
“എന്നെ കേൾക്കാത്തവർ ആഘോഷിക്കുകയും വേണ്ട,” വനിതാദിനത്തില്‍ മോദിയോട് എട്ട് വയസ്സുകാരി
“എന്നെ കേൾക്കാത്തവർ ആഘോഷിക്കുകയും വേണ്ട,” വനിതാദിനത്തില്‍ മോദിയോട് എട്ട് വയസ്സുകാരി
സ്വന്തം ലേഖകൻ: വനിതാദിനത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നിരസിച്ച് മണിപ്പൂര്‍ വിദ്യാര്‍ത്ഥിനി. ലിസിപ്രിയ കംഗുജം എന്ന മണിപ്പൂര്‍ സ്വദേശിയായ എട്ട് വയസ്സുകാരിയാണ് ഷി ഇന്‍സ്‌പൈര്‍സ് അസ് എന്ന പ്രധാനമന്ത്രിയുടെ പ്രത്യേക ക്യാംമ്പയിനില്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തന്റെ ശബ്ദത്തിന് ചെവികൊടുക്കാത്തവരാണെങ്കില്‍ എന്നെ ആഘോഷിക്കേണ്ട എന്നാണ് ഈ എട്ടു വയസ്സുകാരി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട നരേന്ദ്രമോദി ജി, എന്റെ …
മിന്നൽ നിർത്തിയിടൽ സമരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
മിന്നൽ നിർത്തിയിടൽ സമരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
സ്വന്തം ലേഖകൻ: തലസ്ഥാനത്ത് നടത്തിയ മിന്നല്‍ പണിമുടക്കില്‍ 18 കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം. ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട സ്വകാര്യ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ സ്വകാര്യ ബസ് പലതവണ റൂട്ട് തെറ്റിക്കുകയും പതിവായി ട്രിപ് …
കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിജ്ഞാപനം റദ്ദാക്കി
കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിജ്ഞാപനം റദ്ദാക്കി
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി. കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. മാർച്ച് എട്ടു മുതൽ ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന …
“ഞൊടിയിടകൊണ്ട് വുഹാൻ പ്രേതനഗരമായി,” കൊറോണ അനുഭവം വിവരിച്ച് മഹാരാഷ്ട്ര വിദ്യാര്‍ത്ഥി
“ഞൊടിയിടകൊണ്ട് വുഹാൻ പ്രേതനഗരമായി,” കൊറോണ അനുഭവം വിവരിച്ച് മഹാരാഷ്ട്ര വിദ്യാര്‍ത്ഥി
സ്വന്തം ലേഖകൻ: “വിജനമായ തെരുവുകള്‍, റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും ഇല്ല. പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു,” കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിലെ കാഴ്ച ഓര്‍ത്തെടുക്കുകയാണ് അടുത്തിടെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മഹാരാഷ്ട്ര സ്വദേശിയും വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ആഷിഷ് കര്‍മെ. “കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യ കേസ് 2019 ഡിസംബര്‍ എട്ടിനാണ് റിപ്പോര്‍ട്ട് …
ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്; ഇന്ത്യയിലുള്ള ഇറാന്‍കാരുമായി മടക്കം
ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്; ഇന്ത്യയിലുള്ള ഇറാന്‍കാരുമായി മടക്കം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാനില്‍നിന്ന് വിമാനം ഇന്ത്യയിലെത്തും. 300 ഇന്ത്യക്കാരുടെ രക്ത സാമ്പിളുമായി വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനം എത്തുക. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇറാന്‍കാരുമായി വിമാനം തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ‘മഹാന്‍ എയര്‍’ വിമാനമാണ് ഇന്ത്യയിലെത്തുക. വിമാനത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാനില്‍ …
സൂപ്പര്‍ ചൊവ്വ ചതിച്ചു; യുഎസ് തെരഞ്ഞെടുപ്പിൽ എലിസബത്ത് വാറാന്റെ പ്രതീക്ഷകൾ അസ്തമിച്ചു
സൂപ്പര്‍ ചൊവ്വ ചതിച്ചു; യുഎസ് തെരഞ്ഞെടുപ്പിൽ എലിസബത്ത് വാറാന്റെ പ്രതീക്ഷകൾ അസ്തമിച്ചു
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ അവസാനിച്ചത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആകാനുള്ള മല്‍സരം ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും തമ്മിലായി. …
ഡല്‍ഹി കലാപം ആസൂത്രിതം, ഏകപക്ഷീയം; ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹി കലാപം ആസൂത്രിതം, ഏകപക്ഷീയം; ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകൻ: ദല്‍ഹി കലാപം ഏകപക്ഷീയമായിരുന്നെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത്. കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ദല്‍ഹിയില്‍ നിന്ന് ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും മടങ്ങിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനും കമ്മീഷന്‍ അംഗം കര്‍ത്തര്‍ സിംഗ് കൊച്ചാറും കലാപബാധിതമേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സി.എ.എ …
“ഈ യുദ്ധം നമ്മള്‍ ജയിക്കും,” കടൽ യുദ്ധക്കാഴ്ചകളുടെ വിരുന്നൊരുക്കി “മരയ്ക്കാർ” ട്രെയിലെറെത്തി
“ഈ യുദ്ധം നമ്മള്‍ ജയിക്കും,” കടൽ യുദ്ധക്കാഴ്ചകളുടെ വിരുന്നൊരുക്കി “മരയ്ക്കാർ” ട്രെയിലെറെത്തി
സ്വന്തം ലേഖകൻ: മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ട്രെയ്‌ലര്‍ റിലീസ്, അതാണ് മരയ്ക്കാറിന്റെത്. അഞ്ചുഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് അതാത് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകളാണ്. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ സൂര്യയും തെലുങ്കില്‍ ചിരംഞ്ജീവിയും രാംചരണും ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ കന്നടയില്‍ യാഷും രക്ഷിത് ഷെട്ടിയും ഹിന്ദിയില്‍ അക്ഷയ്കുമാറും ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അല്‍ഫോണ്‍സ് …
നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ ഇന്ദിരാ ഗാന്ധിയും
നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ ഇന്ദിരാ ഗാന്ധിയും
സ്വന്തം ലേഖകൻ: കഴിഞ്ഞ നൂറ്റാണ്ടിനെ നിര്‍വചിച്ച 100 ശക്തരായ വനിതകളുടെ ടൈം പട്ടികയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും സ്വാതന്ത്ര്യസമര സേനാനി അമൃത് കൗറും. 1947-ലെ വനിതയായി കൗറിനേയും 1976-ലെ വനിതയായി ഇന്ദിരയെയും ടൈം പ്രഖ്യാപിച്ചു. ‘1976-ല്‍ ഇന്ത്യയുടെ ചക്രവര്‍ത്തിനി ഇന്ത്യയുടെ മഹതിയായ സേച്ഛാധിപതിയായി’യെന്ന് ടൈം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ …