സ്വന്തം ലേഖകൻ: ധ്യപ്രദേശിൽ കമൽനാഥ് സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിലെ ഭിന്നതയാണ് കമൽനാഥിനു ഭീഷണിയായിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്‌ക്കുന്ന പതിനഞ്ചോളം എംഎൽഎമാർ ബെംഗളൂരുവിലാണെന്നാണ് റിപ്പോർട്ട്. ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. കമൽനാഥ് സർക്കാരിലെ മൂന്ന് മന്ത്രിമാരടക്കമാണ് ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം അറിയാതെയാണ് മന്ത്രിമാരടക്കം എംഎൽഎമാർ ബെംഗളൂരുവിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നത്. ഇവർ രഹസ്യകേന്ദ്രത്തിലാണെന്നും …
സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരെ രാത്രി വൈകി തിരിച്ച് കൊച്ചിയിലേക്ക് തന്നെ അയക്കുമെന്നാണ് വിവരം. 200ഓളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ സൗദി …
സ്വന്തം ലേഖകൻ: കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കൃത്യമായി വിവരമറിയിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, ഇതെല്ലാം അവഗണിക്കുന്നവരും കുറവല്ല. ഇതിനിടെയാണ് ഇറ്റലി സന്ദര്‍ശിച്ച് ഡെന്മാര്‍ക്കില്‍നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ഒരു മലയാളി യുവതി സ്വമേധയ ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയായ രേഷ്മയാണ് ഏവര്‍ക്കും മാതൃകയാകേണ്ട രീതിയില്‍ പെരുമാറിയത്. …
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളഭാഷയില്‍ മുന്നറിയിപ്പുമായി ഖത്തര്‍ മന്ത്രാലയം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിലാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും വിവരങ്ങള്‍ അറിയാനായി അധികൃതരെ മാത്രം വിളിക്കുക എന്നറിയിച്ചിരിക്കുന്നത്. “കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും അതില്‍ പങ്കാളിയാവുന്നതും ഗുരുതരമായ കുറ്റമാണ്. അതിനു നിങ്ങള്‍ നിയമപരമായി ഉത്തരവാദികളായിരിക്കും. കിംവദന്തികള്‍ പ്രസിദ്ധീകരിക്കുകയും …
സ്വന്തം ലേഖകൻ: യെസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി 50,000 രൂപയായി പരിമിതപ്പെടുത്തി റിസർവ് ബാങ്ക് ഒരു മാസത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയതുമുതൽ ഇനി എന്തുചെയ്യണമെന്ന ആലോചനയിലാണ് ബാങ്ക് ഉപഭോക്താക്കൾ. പ്രതിസന്ധിയിൽ അകപ്പെട്ട യെസ് ബാങ്കിൽ നിക്ഷേപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) തായ്യാറാണെന്ന വാർത്ത വന്നിട്ടും ഉപഭോക്താക്കൾക്ക് ഇപ്പോഴും നിരവധി സംശയങ്ങളുണ്ട്. …
സ്വന്തം ലേഖകൻ: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി കുതിച്ചുയര്‍ന്നു. ശനിയാഴ്ച മാത്രം 50 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യവും കൂടുതല്‍ കേസുകളുള്ള മൂന്നാമത്തെ രാജ്യവുമാണ് ഇറ്റലി. 5883 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഞായറാഴ്ച നാലു പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം ഇതോടെ 11 ആയി. കുവൈത്തിൽ ഞായറാഴ്ച മൂന്ന് പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി. ഖത്തറിൽ മൂന്നുപേർക്ക് കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 15 …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യന്‍ എംബസിയില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളുടെ പരാതി. ഇന്ത്യന്‍ എംബസി തങ്ങളെ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു. 340 ഇന്ത്യക്കാരാണ് ഇറാനിലെ ക്വിഷ് ദ്വീപില്‍ കുടുങ്ങികിടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളി സംഘത്തോടൊപ്പം ഒരു മലയാളിയും ഉണ്ട്. ഫോണ്‍ ചെയ്താല്‍ പോലും പ്രതികരിക്കുന്നില്ലെന്നും മാസ്‌കും …
സ്വന്തം ലേഖകൻ: കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും ലോകരാജ്യങ്ങളെ കശക്കുമ്പോൾ രൂപയുടെ മൂല്യം ഇടിയുകയാണ്. നേട്ടം പ്രവാസികള്‍ക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയും ഇന്ത്യയിലെ പ്രത്യേക …
സ്വന്തം ലേഖകൻ: മാസ്കിനും മറ്റും അന്യായവില ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. ഫാർമസികളിലും മറ്റും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. യുഎഇയിൽ സാനിറ്റൈസറിനും മാസ്കിനും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. വിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്. നേരത്തേ 10 ദിർഹത്തിനു ലഭിച്ചിരുന്ന 50 മില്ലി ലീറ്റർ സാനിറ്റൈസറിന് രണ്ട് …