സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചരിക്കുന്നത്. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്. …
സ്വന്തം ലേഖകൻ: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാഴ്ത്തി ജ്യോദിരാത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്നു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല …
സ്വന്തം ലേഖകൻ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ വിമാനസര്‍വ്വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി മസ്കത്തിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായി റദ്ദാക്കി. ഈ മാസം 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്കത്തിലേക്കും തിരിച്ചുമുള്ള ഒമാൻ എയർവേഴ്സിന്‍റെ വിമാനങ്ങൾ റദ്ദാക്കി. കൊവിഡ് 19 ഭീതിയില്‍ ആഗോളതലത്തിലും വിമാന സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ …
സ്വന്തം ലേഖകൻ: കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തതോടെ ചില മാളുകളിൽ എല്ലാ ദിവസവും ജീവനക്കാർക്ക് തെർമൽ സ്ക്രീൻ ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവ് കൂടിയതായി കാണുന്നവരെ ആശുപത്രികളിലേക്കയയ്ക്കും. കൊറോണ പ്രതിരോധ നിർദേശങ്ങൾ പ്രധാന ഇടങ്ങളിലെല്ലാം കമ്പനികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം ലിഫ്റ്റുകൾക്ക് സമീപം ഉൾപ്പടെ കൈകൾ ശുദ്ധമാക്കാൻ അണുനാശിനികളും വച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഇതുവരെ യുഎഇയിൽ പ്രവേശവിലക്ക് …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പുതിയ നടപടിയുമായി സൗദി ഭരണകൂടം. എയര്‍പോര്‍ട്ട് അധികൃതരോട് ആരോഗ്യസംബന്ധമായി വിവരങ്ങള്‍ മറച്ചുവെച്ചാല്‍ 50000 റിയാല്‍ പിഴ നല്‍കേണ്ടി വരും. 98,94454 ഇന്ത്യന്‍ രൂപയോളം വരുമിത്. സൗദിയില്‍ 15 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കിഴക്കന്‍ ഭാഗത്തെ ഖാത്തിഫ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. യുഎഇ, …
സ്വന്തം ലേഖകൻ: കോവിഡ് 19 പടരുന്നത് തടയാനായി സംസ്ഥാനത്ത് 971 പേര്‍ നിരീക്ഷണത്തിലുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായി. 95 പേര്‍ അടുത്തിടപഴകിയരാണ്. കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ സ്രവപരിശോധനയക്ക് അനുമതിയുണ്ട്. നാളെയും മറ്റന്നാളുമായി രണ്ടിടത്തും പരിശോധന തുടങ്ങും. സംസ്ഥാനത്തെ ആറ് രോഗികളുടെയും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെ കൂപ്പുകുത്തി അസംസ്‌കൃത എണ്ണ വില. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ …
സ്വന്തം ലേഖകൻ: ടൂറിസം സീസൺ സജീവമാകാനിരിക്കെ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലകളിൽ കനത്ത ജാഗ്രത. സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് വരുന്നവരെ കർശനമായി നിരീക്ഷിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിപുലമായ സ്ക്രീനിംഗാണ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കനത്ത ജാഗ്രത. വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, മൂന്നാർ, കുമളി എന്നിവിടങ്ങളിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ …
സ്വന്തം ലേഖകൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വ്യോമസേന വിമാനം അയക്കും. വിമാനം രാത്രി ഇറാനിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കശ്മീരിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഇറാനിലുണ്ട്. ഇവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രക്ഷിതാക്കൾക്ക് ഉറപ്പു നല്‍കി. ഇന്ന് ശ്രീനഗറിൽ നേരിട്ടെത്തിയാണ് എസ് ജയശങ്കർ ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ കണ്ടത്. മലയാളികൾ …