1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“കൊറോണയുടെ തുടക്കം ഇന്ത്യയല്ലാത്തത് നന്നായി,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍
“കൊറോണയുടെ തുടക്കം ഇന്ത്യയല്ലാത്തത് നന്നായി,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍
സ്വന്തം ലേഖകൻ: കൊറോണവൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്ലാത്തതിന് ദൈവത്തോട് നന്ദി പറയുകയാണെന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്‍റെ പ്രസ്താവന വിവാദത്തില്‍. മാരകമായ വൈറസ് ബാധ തുടങ്ങിയത് ചൈനയില്‍ നിന്നായത് ഭാഗ്യമാണ്. ഇന്ത്യയെപ്പോലെ ഒരു രാജ്യത്തല്ലല്ലോ കൊറോണവൈറസ് തുടങ്ങിയതെന്നതിന് ദൈവത്തോട് നന്ദി പറയണം. കാരണം ഇന്ത്യയിലായിരുന്നെങ്കില്‍ വൈറസിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യന്‍ ഭരണനേതൃത്വത്തിന് അതിനുള്ള …
കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
കൊവിഡ്19: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി; അനാവശ്യ  യാത്രകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി. വളരെ അത്യാവശ്യമായ ഘട്ടങ്ങളിലല്ലാതെ യാത്രകൾ പാടില്ലെന്ന് രാജ്യത്തെ ഓരോ പൗരനോടും ആവശ്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആരും ഭയക്കേണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരോടും കരുതലോടെ ഇരിക്കാനും ആവശ്യപ്പെട്ടു. പകർച്ചവ്യാധി പടരുന്നത് തടയാനായി വലിയ കൂട്ടായ്മകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ …
കൊറോണ: തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
കൊറോണ: തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
സ്വന്തം ലേഖകൻ: കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി …
“തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു,” കൊറോണ പടരുമ്പോൾ ഒരു നഴ്സിന്റെ കുറിപ്പ്
“തളര്‍ന്നു, പക്ഷെ ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നു,” കൊറോണ പടരുമ്പോൾ ഒരു നഴ്സിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ: കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഒരു നഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ജോലിക്കിടയില്‍ മാസ്‌ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രം സഹിതമാണ് ഇവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പില്‍ ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്‌നങ്ങളും കൊവിഡ്-19 വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങനെ തന്റെ നഴ്‌സിംഗ് …
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊറോണ; പ്രധാനമന്ത്രി അടക്കമുള്ളവരുമായി അടുത്തിടപഴകി
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായ നദൈന്‍ ഡോറിസിനാണ് കൊറോണ സ്ഥിരീകരിച്ചത്.പനിയും തൊണ്ടവേദനയും അനുഭവപ്പട്ടതിനെ ത്തുടര്‍ന്ന് നടത്തിയ പരിശോാധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പരിശോധന ഫലം പോസിറ്റീവാണെന്നും മന്ത്രി വീട്ടില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ അറിയിച്ചു. ഡോറിസുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍ അടക്കം നൂറോളം …
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
മടങ്ങാനാവാതെ ഇറ്റാലിയൻ എയർപോർട്ടുകളിൽ കുടുങ്ങി മലയാളികൾ;
സ്വന്തം ലേഖകൻ: ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് …
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം “സൂ​പ്പ​ർ ചൊ​വ്വ“ പോരാട്ടത്തിലും ​ ജോ ​ബൈഡന് മുന്നേറ്റം
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: രണ്ടാം “സൂ​പ്പ​ർ ചൊ​വ്വ“ പോരാട്ടത്തിലും ​ ജോ ​ബൈഡന് മുന്നേറ്റം
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെ​മോ​ക്രാ​റ്റിക് പ്രൈ​മ​റിയുടെ രണ്ടാമത് ‘സൂ​പ്പ​ർ ചൊ​വ്വ’ പോരാട്ടത്തിൽ മു​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈഡ​​ന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂന്നു സംസ്ഥാനങ്ങളിൽ ബൈഡൻ എതിരാളി ബേ​ണി സാ​ൻ​ഡേ​ഴ്​​സിനെ പിന്നിലാക്കി. മിഷിഗൻ, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വൻ ഭൂരിപക്ഷത്തിലാണ് ജയം ആവർത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് …
ലോകത്തെ ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും കെനിയൻ നായാട്ടുകാർ വെടിവച്ചുകൊന്നു
ലോകത്തെ ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും കെനിയൻ നായാട്ടുകാർ വെടിവച്ചുകൊന്നു
സ്വന്തം ലേഖകൻ: കെനിയയിൽ അവശേഷിച്ചിരുന്ന ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയ​ും നായാട്ടുകാർ വെടി​െവച്ചുകൊന്നു. വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ഒരു ആൺ ജിറാഫ്​ മാത്രമാണ്​ ഇനി ലോകത്ത്​ അവശേഷിക്കുന്നത്​. അപൂർവങ്ങളിൽ അപൂർവമായ ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ ശക്​തമാക്കിയിരുന്നെങ്കിലും കിഴക്കൻ കെനിയയിലെ ഗാരിസയിൽ ജിറാഫി​​ന്റേയും കുട്ടിയുടെയും അസ്​ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. ലോകത്ത്​ മറ്റൊരിടത്തും കാണാത്ത വെള്ള ജിറാഫുക​െള സംരക്ഷിക്കാനുള്ള …
“ജര്‍മനിയില്‍ 70% പേരേയും കൊറോണ ബാധിച്ചേക്കാം,” ആംഗല മെര്‍ക്കല്‍
“ജര്‍മനിയില്‍ 70% പേരേയും കൊറോണ ബാധിച്ചേക്കാം,” ആംഗല മെര്‍ക്കല്‍
സ്വന്തം ലേഖകൻ: ജര്‍മനിയിൽ ജനസംഖ്യയുടെ 70% ത്തിനും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം. “ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത, വാക്‌സിനുകളോ മറ്റു ചികിത്സകളോ ഇല്ലാത്ത ഇടത്ത് ഈ വൈറസ് പിടിപെട്ടാല്‍ വലിയോരു ശതമാനത്തെ ഇത് ബാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. 60മുതല്‍ 70% വരെ ജനങ്ങള്‍ …
സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍, ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 3313 പേര്‍ നിരീക്ഷണത്തില്‍,  ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: കോവിഡ് 19നെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് നിലവില്‍ 3313 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 293 പേർ ആശുപത്രികളിലാണുള്ളത്. 1179 സാംപിളുകള്‍ പരിശോധിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 273 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് തിരുവനന്തപുരവും കോഴിക്കോടും സാംപിളുകള്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. പത്തനംതിട്ടയിൽ മാപ്പിങ് ഉണ്ടാക്കിയിട്ടുണ്ട്. കോണ്ടാക്ട് …