1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2020

സ്വന്തം ലേഖകൻ: ജര്‍മനിയിൽ ജനസംഖ്യയുടെ 70% ത്തിനും കൊറോണ വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബെര്‍ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെര്‍ക്കലിന്റെ പ്രതികരണം.

“ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത, വാക്‌സിനുകളോ മറ്റു ചികിത്സകളോ ഇല്ലാത്ത ഇടത്ത് ഈ വൈറസ് പിടിപെട്ടാല്‍ വലിയോരു ശതമാനത്തെ ഇത് ബാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. 60മുതല്‍ 70% വരെ ജനങ്ങള്‍ രോഗബാധിതരാവാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദാഭിപ്രായം,” മെര്‍ക്കല്‍ പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് മെര്‍ക്കല്‍ വ്യക്തമാക്കിയിരിക്കുന്നത്. ജര്‍മ്മനിയില്‍ ഇതുവരെ 1300 കൊറോണ വൈറസ് കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു പേരാണ് ഇതുവരെ മരിച്ചത്. 8.28 കോടിയാണ് ജര്‍മന്‍ ജനസംഖ്യ.

ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 354 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 63 പേരാണ് മരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. 9000 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് കണക്ക്. ഇസ്രഈലില്‍ എട്ട് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇവിടത്തെ കൊറോണ ബാധിതരുടെ എണ്ണം 76 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.