1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2020

സ്വന്തം ലേഖകൻ: കൊവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കി. വളരെ അത്യാവശ്യമായ ഘട്ടങ്ങളിലല്ലാതെ യാത്രകൾ പാടില്ലെന്ന് രാജ്യത്തെ ഓരോ പൗരനോടും ആവശ്യപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ആരും ഭയക്കേണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരോടും കരുതലോടെ ഇരിക്കാനും ആവശ്യപ്പെട്ടു. പകർച്ചവ്യാധി പടരുന്നത് തടയാനായി വലിയ കൂട്ടായ്മകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ സ്പെഷല്‍ സെക്രട്ടറി ലാവ് അഗര്‍വാളാണ് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്.

മൂന്ന് ദിവസം കൊണ്ട് ഇറാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേക വിമാനത്തില്‍ ഇറാനിലേക്കാവും ഇവരെയെല്ലാം കൊണ്ടു വരിക. നാളെ മുതല്‍ മൂന്ന് ദിവസം മുംബൈയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇറാനിലേക്ക് പോകും.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അതിപ്പോഴും തുടരുകയാണെന്നും ലാവ് അഗര്‍വാള്‍ പരഞ്ഞു. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്നും എല്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 83 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56 പേര്‍ ഇന്ത്യക്കാരും 17 പേര്‍ വിദേശികളുമാണ്. രോഗബാധിതരെല്ലാം വിവിധ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരുകയാണ്. അനാവശ്യമായ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും സംശയം തോന്നിയാല്‍ പൗരന്‍മാര്‍ അടിയന്തരമായ പരിശോധനകള്‍ക്ക് വിധേയരാകണമെന്നും അഗര്‍വാള്‍ പറഞ്ഞു. അതേസമയം കൊവിഡ് 19 പരിശോധനകള്‍ സ്വകാര്യലാബില്‍ നടത്താന്‍ അനുവദിക്കില്ലെന്നും ഇതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ലാബുകളില്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് 19 പ്രാഥമിക പരിശോധനകള്‍ക്കായി നിലവില്‍ ഒരു ലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ 1500 ആളുകള്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തതോടെ നടന്നു വരികയാണ്. 52 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇതിനോടകം ആരംഭിച്ചു. 56 സാംപിള്‍ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.