1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കില്ല; ജൂലൈയിൽ തന്നെ നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി
ടോക്യോ ഒളിമ്പിക്സ് മാറ്റിവെക്കില്ല; ജൂലൈയിൽ തന്നെ നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ഒളിമ്പിക്സ് ജൂലൈയിൽ തന്നെ നടത്തുമെന്നും ഗെയിംസ് മാറ്റില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഒളിമ്പിക്സിന് ജപ്പാന്‍ പൂര്‍ണ സജ്ജമാണെന്നും ഷിന്‍സോ ആബേ പറഞ്ഞു. ഒളിമ്പിക്സ് മുന്‍ നിശ്ചയപ്രകാരം വിജയകരമായി നടത്തുന്നതിനായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും ഒളിമ്പിക്സ് സംഘാടക സമിതി ആശയവിനിമയം നടത്തിവരികയാണെന്നും ആബെ പറഞ്ഞു. ഒളിമ്പിക്സ് വിജയകരമായി നടത്തുന്നതിന് ആവശ്യമായ …
കൊറോണയോടുള്ള ഇറ്റലിയുടെ പോരാട്ടത്തിന് താളമിട്ട് ബാല്‍ക്കണികളിലെ പാട്ടുകൾ!
കൊറോണയോടുള്ള ഇറ്റലിയുടെ പോരാട്ടത്തിന് താളമിട്ട് ബാല്‍ക്കണികളിലെ പാട്ടുകൾ!
സ്വന്തം ലേഖകൻ: കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ഇറ്റലി. മരണനിരക്ക് ഏത് വിധേയനയും പിടിച്ച് നിര്‍ത്തുന്നതിനൊപ്പം രോഗവ്യാപനം തടയാനുള്ള ഒരു ശ്രമം കൂടിയാണ് നിലവില്‍ ഭരണകൂടം നടത്തുന്നത്. തുടക്കത്തില്‍ രോഗവ്യാപനം തടയുന്നതില്‍ പതറിപ്പോയ ആരോഗ്യരംഗം ശക്തമായ നടപടികളുമായി, കൃത്യമായ മുന്നൊരുക്കത്തോടെ ഇപ്പോള്‍ മുന്നോട്ടുപോകുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഇറ്റലിയിലെ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്. ദിവസങ്ങളോളം വീടിനകത്തുപെട്ടുപോയവര്‍ക്ക് …
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ
പ്രെസ്റ്റൻ: കോവിഡ് 19 വൈറസ് ഉയർത്തുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. യുകെയുടെ പ്രത്യേകസാഹചര്യത്തിൽ ആതുര ശുശ്രൂഷകർ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു. ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ …
കൊവിഡ് 19: എയര്‍ ഇന്ത്യ ഇറ്റലിയുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി
കൊവിഡ് 19: എയര്‍ ഇന്ത്യ ഇറ്റലിയുള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍  നിര്‍ത്തി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയുള്‍പ്പെടെ ആറു രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 30വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. രാജ്യത്ത് …
വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്; കൊറോണ പരിശോധന ചെയ്യാത്തവരെ നാടുകടത്തുമെന്നും കുവൈത്ത്
വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്; കൊറോണ പരിശോധന ചെയ്യാത്തവരെ  നാടുകടത്തുമെന്നും കുവൈത്ത്
സ്വന്തം ലേഖകൻ: ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികള്‍ പരിശോധനയ്ക്ക് വിധേയമായി കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാകാത്ത പ്രവാസികളെ നാടുകടത്തുമെന്നും അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 27ന് ശേഷം കുവൈത്തില്‍ പ്രവേശിച്ച പ്രവാസികളുടെ …
കൊറോണ ഭീതിയിൽ ലോകം; ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിയും ട്രൂഡോയുടെ ഭാര്യയും രോഗികൾ
കൊറോണ ഭീതിയിൽ ലോകം; ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിയും ട്രൂഡോയുടെ ഭാര്യയും രോഗികൾ
സ്വന്തം ലേഖകൻ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോയേയും ഐസൊലേഷനിലാക്കിയിരുന്നു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചതായി ഫലം വന്നത്. യു.കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊറോണയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ജസ്റ്റിന്‍ …
ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
ആദ്യം കൈ നീട്ടി, പിന്നെ കൈകൂപ്പി; ഹസ്തദാനം ഒഴിവാക്കി ലോക നേതാക്കള്‍
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ ഹസ്തദാനം ഒഴിവാക്കുകയാണ് ലോക നേതാക്കള്‍. ഹസ്തദാനം രോഗം പകരുന്നതിന് കാരണമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ അതിഥികളെ സ്വാഗതം ചെയ്തത് കൈകള്‍ കൂപ്പിയായിരുന്നു. വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന്‍ കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും …
“യൂസ് & ത്രോ” വിന് കടിഞ്ഞാൺ: ഇലക്ട്രോണിക് “റിപ്പയര്‍ സേവനം” അവകാശമാക്കാന്‍ ഇയു
“യൂസ് & ത്രോ” വിന് കടിഞ്ഞാൺ:   ഇലക്ട്രോണിക് “റിപ്പയര്‍ സേവനം” അവകാശമാക്കാന്‍ ഇയു
സ്വന്തം ലേഖകൻ: സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ പലരും അവരുടെ ഫോണുകള്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നവരാണ്. ഇക്കാരണം കൊണ്ടുതന്നെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇലക്ട്രോണിക് മാലിന്യങ്ങള്‍ ലോകത്ത് സൃഷ്ടിക്കപ്പെടുന്നു. ഈ പ്രശ്‌നം നേരിടാന്‍ ഒരു മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ് യൂറോപ്പ്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, സ്മാര്‍ട്‌ഫോണുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമൊരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം …
“ഇനി ശബ്ദമുയർത്താം,” ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ള മോചിതനായി
“ഇനി ശബ്ദമുയർത്താം,” ഏഴ് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഫാറൂഖ് അബ്ദുള്ള മോചിതനായി
സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും …
സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കൊവിഡ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കൊവിഡ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്നും മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 19 പേര്‍ ചികിത്സയിലാണെന്നും മൂന്നുപേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. വുഹാനില്‍ നിന്നും വന്നവര്‍ക്കാണ് രോഗം ഭേദമായത്. വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തിരുവനന്തപുരത്ത് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒരാള്‍ വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയാണ്. യു.എ.ഇയില്‍ നിന്നെത്തിയ …