1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പില്‍ മരണം വിതച്ച് കൊറോണ പടരുന്നു; ഇറ്റലിയിൽ ഒറ്റ ദിവസം 368 മരണം; ഒറ്റപ്പെട്ട് ഫ്രാൻസ്
യൂറോപ്പില്‍ മരണം വിതച്ച് കൊറോണ പടരുന്നു; ഇറ്റലിയിൽ ഒറ്റ ദിവസം 368 മരണം; ഒറ്റപ്പെട്ട് ഫ്രാൻസ്
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ ഫ്രാൻസിലും ജീവിതം നിശ്ചലം. സിനിമാ ശാലകളും ഭക്ഷണശാലകളുമുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ദീർഘദൂര ഗതാഗതത്തിനും നിരോധനമുണ്ട്. പാരിസ് സ്തംഭിച്ചു. ‍രാജ്യത്ത് ഇതുവരെ 91 പേർ മരിച്ചു; രോഗബാധിതർ 4500. യുഎസിന്റെ യാത്രാവിലക്ക് ബ്രിട്ടനിലേക്കും അയർലൻഡിലേക്കും കൂടി വ്യാപിപ്പിച്ചു. അമേരിക്കൻ എയർലൈൻസ് ഇന്നുമുതൽ രാജ്യാന്തര ദീർഘദൂര സർവീസുകൾ നിർത്തലാക്കും. …
“ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം ജയിലിലടക്കുമോയെന്ന ഭയം,” ഐഎസില്‍ ചേര്‍ന്ന മലയാളികൾ
“ഇന്ത്യയിലേക്ക് മടങ്ങിവരാൻ തടസം ജയിലിലടക്കുമോയെന്ന ഭയം,”  ഐഎസില്‍ ചേര്‍ന്ന മലയാളികൾ
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും അറിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. 2017ലാണ് …
കൊറോണ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി; മാളുകൾ അടച്ചിടാൻ സൌദി
കൊറോണ: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി; മാളുകൾ അടച്ചിടാൻ സൌദി
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നിര്‍ത്തി. എന്നാല്‍ റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസമില്ല. മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടതല്ലാത്ത തൊഴില്‍ വിസകള്‍, സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ …
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടച്ചിടണമെന്ന് കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനു പുറമെ രാജ്യത്തെ സിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നും സര്‍ക്കാര്‍ …
മലപ്പുറത്തും കാസര്‍കോടും കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 24 പേര്‍ക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി
മലപ്പുറത്തും കാസര്‍കോടും കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 24 പേര്‍ക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. 12470 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 270 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,470 …
അതീവ ജാഗ്രത തുടരുന്ന നെടുമ്പാശേരിയിൽ രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസ്
അതീവ ജാഗ്രത തുടരുന്ന നെടുമ്പാശേരിയിൽ രജിത് കുമാറിന് സ്വീകരണം; 79 പേർക്കെതിരെ കേസ്
സ്വന്തം ലേഖകൻ: കൊവിഡ് 19 ഭീതി തുടരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. ചേലാമറ്റം സ്വദേശികളായ നിബാസ്, അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കുട്ടികളുമായി നിരവധി പേരാണ് കൊച്ചിവിമാനത്താവളത്തില്‍ എത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ …
“കേരള ഈസ് ഓസം,” കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നിക്കൊളായ്
“കേരള ഈസ് ഓസം,” കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നിക്കൊളായ്
സ്വന്തം ലേഖകൻ: “കേരള ഈസ് ഓസം,” പറയുന്നത് അമേരിക്കൻ യൂട്യൂബറും സഞ്ചാരിയുമായ നിക്കൊളായ് ടി. ജൂനിയറാണ്. മാസങ്ങൾക്കു മുന്നെ കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്കാരത്തിനെതിരേ പൊട്ടിത്തെറിച്ച അതേ നിക്കൊളായ്, തന്റെ പുതിയ വീഡിയോയിൽ കേരളസർക്കാരിന്റെ കൊറോണപ്രതിരോധപ്രവർത്തനങ്ങളെ പ്രശംസിക്കുകയാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വീഡിയോ പകർത്തി യൂട്യൂബിൽ അപ്‌ലോഡ് ചെയ്താണ് നിക്കൊളായ് എന്ന …
നിര്‍ഭയ കേസ്: വധശിക്ഷ ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിച്ച് പ്രതികൾ; രാജ്യാന്തര കോടതിയെ സമീപിച്ചു
നിര്‍ഭയ കേസ്: വധശിക്ഷ ഒഴിവാക്കാൻ കിണഞ്ഞ് ശ്രമിച്ച് പ്രതികൾ; രാജ്യാന്തര കോടതിയെ സമീപിച്ചു
സ്വന്തം ലേഖകൻ: നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്)സമീപിച്ചു. അക്ഷയ്, പവന്‍, വിനയ് എന്നീ മൂന്നുപ്രതികളാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. അതേസമയം നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മുകേഷ് സിങ്ങിന് …
യെസ് ബാങ്കിന്റെ നിയന്ത്രണം പിന്‍വലിക്കും; ഇടപാടുകാരുടെ പണം സുരക്ഷിതമെന്ന് റിസർവ് ബാങ്ക്
യെസ് ബാങ്കിന്റെ നിയന്ത്രണം പിന്‍വലിക്കും; ഇടപാടുകാരുടെ പണം സുരക്ഷിതമെന്ന് റിസർവ് ബാങ്ക്
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യെസ് ബാങ്കിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മാര്‍ച്ച് 18-ന് പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ബാങ്കിന്റെ പണമിടപാടുകള്‍ക്കുള്ള മൊറോട്ടോറിയം അവസാനിക്കും. ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സര്‍ക്കാരും കേന്ദ്രബാങ്കും പെട്ടെന്ന് നടപടിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ പണം ബാങ്കിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് അദ്ദേഹം …
കൊറോണ പടരുമ്പോൾ വിമാനത്താവളത്തിലേക്കു പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കൊറോണ പടരുമ്പോൾ വിമാനത്താവളത്തിലേക്കു പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പോകുന്നത് രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മലയാ‌ലം ബിഗ്ബോസ് സീസൺ ടൂവിൽ നിന്നും പുറത്തായ രജത് കുമാർ എന്ന മത്സരാർഥിയെ സ്വീകരിക്കുവാൻ എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരുടെ പ്രവർത്തി ഏറെ വിമർശിക്കപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഒഴിവാക്കുവാൻ കഴിയുന്ന യാത്രകൾ പരമാവധി …