1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2020

സ്വന്തം ലേഖകൻ: യൂറോപ്പിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ ഫ്രാൻസിലും ജീവിതം നിശ്ചലം. സിനിമാ ശാലകളും ഭക്ഷണശാലകളുമുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ദീർഘദൂര ഗതാഗതത്തിനും നിരോധനമുണ്ട്. പാരിസ് സ്തംഭിച്ചു. ‍രാജ്യത്ത് ഇതുവരെ 91 പേർ മരിച്ചു; രോഗബാധിതർ 4500.

യുഎസിന്റെ യാത്രാവിലക്ക് ബ്രിട്ടനിലേക്കും അയർലൻഡിലേക്കും കൂടി വ്യാപിപ്പിച്ചു. അമേരിക്കൻ എയർലൈൻസ് ഇന്നുമുതൽ രാജ്യാന്തര ദീർഘദൂര സർവീസുകൾ നിർത്തലാക്കും. ആളുകൾ ഒത്തുകൂടുന്നതിനു കൂടുതൽ നഗരങ്ങൾ നിയന്ത്രണം. ന്യൂജഴ്‌സിയിൽ ഒരുരാത്രിയിലേക്ക് നിശാനിയമം പ്രഖ്യാപിച്ചു.

ഇറ്റലിയിൽ രോഗബാധിതർ 20 % വർധിച്ച് 24,747 ആയി. 24 മണിക്കൂറിനുള്ളിൽ മരണം 368. റോമും മിലാനും ഉൾപ്പെടെയുള്ള നഗരങ്ങൾ കളിസ്ഥലങ്ങളും പാർക്കുകളും അടയ്ക്കാൻ തീരുമാനിച്ചു. ∙ ഇറ്റലിക്കു ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ പേർക്കു രോഗം ബാധിച്ച സ്പെയിൻ 15 ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 291 പേർ മരിച്ച ഇവിടെ 6,250 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനിൽ 113 മരണം കൂടി. വൈസ് പ്രസിഡന്റ്, മന്ത്രിമാർ, എംപിമാർ, റവല്യൂഷണറി ഗാർഡ് അംഗങ്ങൾ തുടങ്ങിയവരടക്കം കൂടുതൽ പ്രമുഖർക്കു രോഗം സ്ഥിരീകരിച്ചു.

∙കസഖ്സ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുക്രെയ്നിലേക്കുള്ള ട്രെയിനുകൾ റഷ്യ റദ്ദാക്കി. ഉസ്ബക്കിസ്ഥാനിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചതോടെ അതിർത്തി അടച്ചു. ചെക്ക് റിപ്പബ്ലിക്കിൽ ക്വാറന്റീൻ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

10 പേർ കൂടി മരിച്ചതോടെ ചൈനയിൽ മൊത്തം. മരണസംഖ്യ 3,203 ആയി. രോഗബാധിതരായി വിദേശത്തുനിന്നെത്തിയവരുടെ എണ്ണം 111 ആയി. വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച ക്വാറന്റീൻ. 80,984 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെന്മാർക്കും പോളണ്ടും അതിർത്തി അടച്ചു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുള്ള പ്രവേശനം നിരോധിച്ചു.
ചിലിയിൽ 2 കപ്പലുകളിലായി 1300 പേർ ക്വാറന്റീനിൽ. ജറുസലമിലെ അൽ അഖ്സ പള്ളി അടച്ചു. പള്ളിക്കു പുറത്തു പ്രാർഥന തുടരും. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ സിംഗപ്പുർ പൗരന്മാരോട് അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.