സ്വന്തം ലേഖകൻ: ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെ മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. “പ്രധാനമന്ത്രി മോദിക്കൊപ്പമായിരുന്നു ഞാന്‍. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നരലക്ഷം കാണികളാണ് ഗുജറാത്തിലെ …
സ്വന്തം ലേഖകൻ: നൂറാം വയസിൽ 25-ാം ജന്മദിനം എന്ന് കേൾക്കുമ്പോൾ പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. ഡോറിസ് ക്ലീഫ് എന്ന മുത്തശ്ശിയാണ് ഈ അപൂർവ്വ ആഘോഷത്തിലെ താരം. 1920 ഫെബ്രുവരി 29നാണ് ഡോറിസ് മുത്തശ്ശിയുടെ ജനനം. 2020ൽ പ്രായം 100 ആയി. എന്നാൽ ഇത് മുത്തശ്ശിയുടെ 25-ാം ജന്മദിന ആഘോഷം മാത്രമാണ്. ഇംഗ്ലണ്ടിലെ …
സ്വന്തം ലേഖകൻ: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കികൊണ്ട് മാർപാപ്പ ഉത്തരവിട്ടു. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കടമകളില്‍നിന്നും അവകാശങ്ങളില്‍നിന്നും ആജീവനാന്തം വിലക്കികൊണ്ടുള്ള നടപടി മാർപാപ്പയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപ്പാക്കിയത്. തലശ്ശേരി പോക്സോ കോടതി ശിക്ഷ വിധിച്ച റോബിന്‍ വടക്കുംചേരി നിലവില്‍ കണ്ണൂർ സെന്‍ട്രല്‍ ജയിലിലാണ്. കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ഓഫ് കാമ്പസ് തുറക്കാൻ അനുമതി. ഇതിന് തയ്യാറായി മുന്നോട്ട് വരുന്ന സർവ്വകലാശാലകൾക്ക് ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് അംബാസിഡർ അറിയിച്ചു. സൗദിയില്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400 സ്കോളർഷിപ്പുകൾ ലഭിക്കുമെന്നും അദ്ധേഹം അറിയിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് …
സ്വന്തം ലേഖകൻ: അമേരിക്കയും അഫ്ഘാനിസ്താനിലെ താലിബാന്‍ സൈന്യവും തമ്മില്‍ സമാധാന കരാര്‍ ഒപ്പു വെച്ചു. ദോഹയില്‍ വെച്ചാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ കരാര്‍ ഒപ്പു വെച്ചത്. യു.എസ് പ്രത്യേക നയതന്ത്ര പ്രതിനിധി സല്‍മയ് ഖലില്‍സാദും താലിബാന്‍ നേതാവ് മുല്ല അബ്ദുള്‍ ഖാനി ബരദറിന്റെയും നേതൃത്വത്തിലാണ് സമാധാന കരാര്‍ ഒപ്പു …
സ്വന്തം ലേഖകൻ: ഖത്തറില്‍ ആദ്യമായി കൊവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നും എത്തിയ ഖത്തര്‍ പൗരയായ സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറാനില്‍ നിന്നും ഖത്തര്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചിരുന്നു. 14 ദിവസത്തെ നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോള്‍. ഗള്‍ഫ് മേഖലയിലാകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ഖത്തര്‍ …
സ്വന്തം ലേഖകൻ: ഫാമിലി വിസയില്‍ സൗദി അറേബ്യയില്‍ താമസിച്ചിരുന്നവര്‍ രാജ്യത്തിന് പുറത്തുപോയ ശേഷം തിരികെ വരുന്നതിന് തടസമില്ലെന്ന് ജവാസാത്ത് അറിയിച്ചു. കുടുംബ വിസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെ വരുന്നതിന് തടസമില്ല. എന്നാല്‍ സൗദിയില്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളില്‍ ഇവര്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കാന്‍ പാടില്ല. ഫാമിലി വിസയില്‍ സൗദിയില്‍ പ്രവേശിക്കാനെത്തുന്നവര്‍ രണ്ടാഴ്‍ചയ്ക്കിടെ …
സ്വന്തം ലേഖകൻ: മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വെച്ചതിനു പിന്നാലെ മലേഷ്യയില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. മുഹ്‌യിദിന്‍ യസ്സിനെയാണ് മലേഷ്യന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മലേഷ്യന്‍ രാജാവ് അടിയന്തര യോഗം ചേര്‍ന്നതിനു പിന്നാലെയാണ് പ്രഖ്യാപനം. പര്‍തി പ്രിബുമി ബെര്‍സാതു മലേഷ്യ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്് അധികാരത്തിലേറുന്നത്. ബാരിസണ്‍ നാഷണല്‍ പാര്‍ട്ടി, …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ (യു.എന്‍.എച്ച്.ആര്‍.സി.) ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധവുമായി പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തങ്ങളുടെ രാജ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനീവയിലെ യു.എന്‍.എച്ച്.ആര്‍.സിക്കുമുന്നിലാണ് പാകിസ്താന്‍ ന്യൂനപക്ഷങ്ങളുടെ സന്നദ്ധ സംഘടന പതിച്ചത്. ആഗോളഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്താന്‍ സൈന്യമാണെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ജനീവയിലെ ബ്രോക്കണ്‍ ചെയര്‍ സ്മാരകത്തിന്റെ …
സ്വന്തം ലേഖകൻ: മാരകമായ കൊറോണ വൈറസ് (കോവിഡ്-19) കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലിന് നിർദേശിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊറോണ വൈറസ് രാജ്യത്ത് കടക്കുന്ന സാഹചര്യമുണ്ടായാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും വൈറസിനെ ഏതുവിധേനയും തടയണമെന്നും ഉന്നത അധികൃതരുടെയും പാർട്ടി നേതാക്കളുടെയും യോഗത്തിൽ കിം ജോങ് ഉൻ പറഞ്ഞതായി ഉത്തര കൊറിയൻ …