1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം ദോഹയില്‍ ഒപ്പുവെച്ച സമാധാന കരാറില്‍ നിന്ന് താലിബാന്‍ ഭാഗികമായി പിന്മാറി. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുമെന്നും വിദേശ സൈന്യങ്ങളെ അക്രമിക്കില്ലെന്നും താലിബാന്‍ വക്താവ് അറിയിച്ചു. തടവുകാരെ വിട്ടുകൊടുക്കില്ലെന്ന അഫ്ഗാന്‍ സര്‍ക്കാരിന്‍റെ നിലപാടിനെ തുടര്‍ന്നാണ് താലിബാന്‍റെ നിലപാട് മാറ്റം.

പിന്നാലെ അഫ്ഗാനിസ്താനിലെ കിഴക്കന്‍ കോസ്റ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നിലേറെ പേര്‍ക്ക് പരിക്കേറ്റു. കോസ്റ്റ് പ്രവിശ്യയിലെ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അഫാനിസ്ഥാനില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള കരാറില്‍ അമേരിക്കയും താലിബാനും ഒപ്പുവെച്ചത്. ദോഹയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, താലിബാന്‍ രാഷ്ട്രീയകാര്യതലവന്‍ മുല്ലാ ഗനിബറദാര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാറിലെത്തിയത്. ദോഹയില്‍ അമേരിക്കന്‍ താലിബാന്‍ നേതാക്കളും കാബൂളില്‍ വെച്ച് നിലവിലെ പ്രസിഡന്‍റ് അഷ്റഫ് ഗനിയും ഒരേ സമയമാണ് കരാറിലെത്തിയ വിവരം ലോകത്തെ അറിയിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.