1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജർമ്മനിയിൽ കുർദ് മേഖലയിലെ ബാറിൽ വെടിവപ്പ്; മരണം എട്ടായി; അക്രമി മരിച്ച നിലയിൽ
ജർമ്മനിയിൽ കുർദ് മേഖലയിലെ ബാറിൽ വെടിവപ്പ്; മരണം എട്ടായി; അക്രമി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറില്‍ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും …
ഡയമണ്ട് പ്രിൻസസിൽ എട്ട് ഇന്ത്യക്കാർക്ക് കൊറോണ; ഇറാനിൽ 2 മരണം
ഡയമണ്ട് പ്രിൻസസിൽ എട്ട് ഇന്ത്യക്കാർക്ക് കൊറോണ; ഇറാനിൽ 2 മരണം
സ്വന്തം ലേഖകൻ: ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായെന്ന് കേന്ദ്ര വിദേശകാര്യവക്താവ് രവീശ് കുമാർ. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും രവീശ് കുമാർ അറിയിച്ചു. നൂറ്റി മുപ്പത്തിയെട്ട് ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇതിൽ നൂറ്റിപ്പന്ത്രണ്ട് പേർ കപ്പൽ ജീവനക്കാരും ആറ് പേർ യാത്രക്കാരുമാണ്. കേന്ദ്രസർക്കാർ മരുന്നുകളും മെഡിക്കൽ …
“ഹൗഡി മോദി” പോലെ ബ്രഹ്മാണ്ഡ സ്വീകരണ ചടങ്ങാകാൻ “നമസ്‌തേ ട്രംപ്”
“ഹൗഡി മോദി” പോലെ ബ്രഹ്മാണ്ഡ സ്വീകരണ ചടങ്ങാകാൻ  “നമസ്‌തേ ട്രംപ്”
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണമൊരുക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ക്ക് സമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്രംപിന്റെ സന്ദര്‍ശനത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന …
“കട്ട് കോപ്പി പേസ്റ്റ്” അടക്കം കമ്പ്യൂട്ടര്‍ കണ്ടെത്തലുകളുടെ ശാസ്ത്രജ്ഞന്‍ വിടവാങ്ങി
“കട്ട് കോപ്പി പേസ്റ്റ്” അടക്കം കമ്പ്യൂട്ടര്‍ കണ്ടെത്തലുകളുടെ ശാസ്ത്രജ്ഞന്‍ വിടവാങ്ങി
സ്വന്തം ലേഖകൻ: കട്ട് കോപ്പി പേസ്റ്റ് ഈ മൂന്ന് ഓപ്ഷനുകൾക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ആരാണെന്ന് അധികമാര്‍ക്കുമറിയില്ല. കഴിഞ്ഞ ദിവസം അന്തരിച്ച ലാറി ടെസ്‌ലര്‍ എന്ന അമേരിക്കന്‍ ശാസ്ത്രഞ്ജനാണ് കമ്പ്യൂട്ടര്‍ ഉപയോഗം ഏറെ അനായാസമാക്കിയ ബുദ്ധികേന്ദ്രം. ഇന്റര്‍ഫേസ് ഡിസൈനിംഗില്‍ പഠനം നടത്തിയ ലാറി ടെസ്‌ലര്‍ കമ്പ്യൂട്ടറുകളെ യൂസര്‍ ഫ്രെണ്ടലി ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1960കളില്‍ സിലിക്കണ്‍ …
വിദേശത്ത് വണ്ടിയോടിക്കാൻ മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ്; പ്രവാസികള്‍ക്ക് ആശ്വാസം
വിദേശത്ത് വണ്ടിയോടിക്കാൻ മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ്; പ്രവാസികള്‍ക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഷാര്‍ജ മാതൃകയില്‍ ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലും വരുന്നു. മലപ്പുറം വേങ്ങരയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. ഇന്‍കെലിനു കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഇവിടെ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി സജ്ജമാക്കും. ഇന്‍കലിന്റെ വ്യവസായ പാര്‍ക്കിനോടനുബന്ധിച്ചാകും ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് …
കമൽഹാസന്റെ “ഇന്ത്യന്‍ 2” ലൊക്കേഷനിൽ ക്രെയിൻ അപകടം; മൂന്നുപേര്‍ മരിച്ചു
കമൽഹാസന്റെ “ഇന്ത്യന്‍ 2” ലൊക്കേഷനിൽ ക്രെയിൻ അപകടം; മൂന്നുപേര്‍ മരിച്ചു
സ്വന്തം ലേഖകൻ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു …
“പൌരത്വ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ ബാധിക്കും,” യു.എസ് പാനല്‍
“പൌരത്വ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങളുടെ അവകാശങ്ങളെ ബാധിക്കും,”  യു.എസ് പാനല്‍
സ്വന്തം ലേഖകൻ: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യു.എസ് ഫെഡറല്‍ പാനല്‍. പൗരത്വ ഭേദഗതി നിയമമാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ വ്യപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെന്നും അതിനെതിരെ സ്രര്‍ക്കാര്‍ അക്രമപരമായ അടിച്ചമര്‍ത്തലാണ് നടത്തിയതെന്നും പാനല്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കനുള്ള ശ്രമമാണെന്ന ഭയമുള്ളതായും പാനല്‍ …
18 വർഷം പാരീസ് വിമാനത്താവളം സ്വന്തം വീടാക്കിയ ഇറാനിയൻ അഭയാർഥി
18 വർഷം പാരീസ് വിമാനത്താവളം സ്വന്തം വീടാക്കിയ ഇറാനിയൻ അഭയാർഥി
സ്വന്തം ലേഖകൻ: മെഹ്‌റാൻ കരിമി നാസേരി എന്ന ഇറാനിയൻ അഭയാർത്ഥി 18 വർഷമാണ് പാരിസിലെ ഒരു വിമാനത്താവളത്തിൽ താമസിച്ചത്. 1988 ഓഗസ്റ്റ് മുതൽ 2006 ജൂലൈ വരെ പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലായിരുന്നു നാസേരിയുടെ വാസം. അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാൻ അധികാരികൾ അനുവദിച്ചില്ല എന്നതാണ് സത്യം. സ്വന്തമായി ഒരു വീടില്ലാത്ത, …
കൊറോണ: ജൂൺ 30 വരെ ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
കൊറോണ: ജൂൺ 30 വരെ ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ജൂൺ 30 വരെ റദ്ദാക്കി. ദില്ലിയിൽ നിന്നും ഷാങ്‌ഹായിയിലേക്കുള്ള ആറ് പ്രതിവാര വിമാന സർവീസുകളാണ് എയർ ഇന്ത്യ ജൂൺ 30വരെ നിർത്തി വച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ദില്ലി – ഷാങ്‌ഹായ് റൂട്ടിൽ വിമാന …
കൊറോണ വൈറസ്: മരണം 2000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 132 പേർ
കൊറോണ വൈറസ്: മരണം 2000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 132 പേർ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ചൊവ്വാഴ്ച മാത്രം ഹുബൈ പ്രവിശ്യയിൽ 132 പേർ മരിച്ചു. 75,121 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കൃത്യം മരണ സംഖ്യ 2009 ആയി. ഫെബ്രുവരി 20 മുതൽ ചൈനയിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കുമെന്ന് റഷ്യ അറിയിച്ചു. തൊഴിൽ, സ്വകാര്യ, വിദ്യാഭ്യാസ, ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി …