1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: ചെെനയിൽ നിന്നെത്തിയവർ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്നു
കൊറോണ: ചെെനയിൽ നിന്നെത്തിയവർ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുന്നു
സ്വന്തം ലേഖകൻ: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെെനയിൽ നിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാർ നാളെ വീടുകളിലേക്ക് മടങ്ങും. ചെെനയിലെ വുഹാനിൽ നിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നവരാണ് നാളെ വീടുകളിലേക്ക് മടങ്ങുക. മലയാളികളടക്കമുള്ള വിദ്യാർഥികളാണ് നാട്ടിലേക്ക് മടങ്ങിയെത്തുക. ഡൽഹിയിൽ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന മലയാളികളടക്കമുള്ള 406 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനയില്‍ വ്യക്തമായതോടെയാണ് തീരുമാനം. രണ്ട് …
ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയമെന്ന് ഖത്തർ
ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഗൾഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങളുമായി നടത്തി വന്ന അനൗപചാരിക ചർച്ച പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 2017 ജൂണിലാണ് ഖത്തറുമായി സൗദി ,യു എ ഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചത്. മ്യൂണിച്ചിൽ നടന്ന ആഗോള സുരക്ഷാ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ …
ഗുജറാത്തിൽ ട്രംപ് തങ്ങുക മൂന്നരമണിക്കൂർ; ചെലവ് 100 കോടി കവിയും
ഗുജറാത്തിൽ ട്രംപ് തങ്ങുക മൂന്നരമണിക്കൂർ; ചെലവ് 100 കോടി കവിയും
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ചേരികൾ മറച്ചുള്ള മതിൽ നിർമാണം ഇതിനോടകം വിവാദമായിരുന്നു. ഗുജറാത്തിൽ വലിയ ഒരുക്കങ്ങളും മോഡിപ്പിടിപ്പിക്കലുമാണ് ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് നടക്കുന്നത്. മൂന്നരമണിക്കൂർ മാത്രം ഗുജറാത്തിലുണ്ടാകുന്ന ട്രംപിന് വേണ്ടി നൂറുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. മിനിറ്റിൽ 55 ലക്ഷം രൂപയോളം ചെലവഴിക്കുന്നു …
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി: ഒരടി പിന്നോട്ടില്ലെന്ന് മോദി; രാമക്ഷേത്രത്തിന് 67 ഏക്കര്‍ കൈമാറും
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി: ഒരടി പിന്നോട്ടില്ലെന്ന് മോദി; രാമക്ഷേത്രത്തിന് 67 ഏക്കര്‍ കൈമാറും
സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. “രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്‍ദ്ദമുണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല,” പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തുടങ്ങുമെന്നും അദ്ദേഹം …
ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം; കുറ്റസമ്മതം നടത്തി വാട്സാപ്പ്
ഡിലീറ്റ് ചെയ്താലും മെസേജുകള്‍ വായിക്കാം; കുറ്റസമ്മതം നടത്തി വാട്സാപ്പ്
സ്വന്തം ലേഖകൻ: വാട്‌സ്ആപില്‍ അബദ്ധത്തില്‍ പോയ സന്ദേശങ്ങള്‍ വഴിയുണ്ടായ പൊല്ലാപുകൾ അനുഭവിക്കാത്ത അധികമാരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വാട്‌സ്ആപ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ കൊണ്ടുവന്നപ്പോള്‍ ഭൂരിഭാഗം പേരും അതൊരു അനുഗ്രഹമായാണ് കരുതിയത്. ഇപ്പോഴിതാ ഡിലീറ്റ് ഓപ്ഷനിലെ ചില പഴുതുകളെക്കുറിച്ച് വാട്‌സ്ആപ് തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്നു. നീക്കം ചെയ്ത സന്ദേശങ്ങള്‍ വീണ്ടും കാണാനും വായിക്കാനുമുള്ള അഞ്ച് …
കൊറോണ: യൂറോപ്പില്‍ ആദ്യ മരണം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രോഗബാധ
കൊറോണ: യൂറോപ്പില്‍ ആദ്യ മരണം, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും രോഗബാധ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (COVID-19) ബാധമൂലം യൂറോപ്പില്‍ ആദ്യ മരണം. ഫ്രാന്‍സില്‍ ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീയാണ് മരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും ഫ്രാന്‍സില്‍ യാത്രയ്‌ക്കെത്തിയ ഇവര്‍ക്ക് അവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സ് ആരോഗ്യമന്ത്രാലയമാണ് മരണവിവരം പുറത്തു വിട്ടത്. ജനുവരി 16 നാണ് ചൈനീസ് സ്ത്രീ ഫ്രാന്‍സിലെത്തുന്നത്. ജനുവരി 25 മുതല്‍ ഇവര്‍ …
യുഎഇയില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് കൊറോണ ബാധിതര്‍ കൂടി സുഖംപ്രാപിച്ചു
യുഎഇയില്‍ കുട്ടി ഉള്‍പ്പെടെ രണ്ട് കൊറോണ ബാധിതര്‍ കൂടി സുഖംപ്രാപിച്ചു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗവിമുക്തി നേടിയവരുടെ എണ്ണം മൂന്നായി. ആകെ എട്ട് പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം സുഖം പ്രാപിച്ച …
അബുദാബിയില്‍ വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
അബുദാബിയില്‍ വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴ
സ്വന്തം ലേഖകൻ: ഓടുന്ന വാഹനത്തില്‍നിന്നു മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി പൊലീസ്. ഇത്തരം സംഭവങ്ങളില്‍ ട്രാഫിക് നിയമത്തിന്റെ 71-ാം അനുച്‌ഛേദം പ്രകാരം ആയിരം ദിര്‍ഹം (ഇരുപതിനായിരത്തോളം രൂപ) പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. പിഴ ശിക്ഷയ്‌ക്കൊപ്പം കുറ്റക്കാര്‍ക്കെതിരെ ആറ് ബ്ലാക്ക് പോയിന്റുകള്‍ ചുമത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. 2019ല്‍ 355 ഡ്രൈവര്‍മാര്‍ …
ഈ നാലര വയസുകാരന് വേണ്ടി ബുര്‍ജ് ഖലീഫ നീല നിറമണിയുന്നു
ഈ നാലര വയസുകാരന് വേണ്ടി ബുര്‍ജ് ഖലീഫ നീല നിറമണിയുന്നു
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ന് വൈകുന്നേരം 7.40ന് നീല വര്‍ണമണിയും. ലോകമെമ്പാടുമുള്ള വിശേഷ ദിവസങ്ങളിലും സംഭവങ്ങളിലും ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചും അഭിവാദ്യമര്‍പ്പിച്ചും അനുശോചിച്ചുമെല്ലാം ബുര്‍ജ് ഖലീഫ നിറം മാറുന്നത് പതിവാണ്. എന്നാല്‍ ഇന്ന് ബുര്‍ജ് ഖലീഫ നീല നിറമണിയുന്നത് നാലര വയസുകാരന്‍ സാം റേയ്ക്കും അവന്റെ അമ്മയ്ക്കും വേണ്ടിയാണ്. …
പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള എനുമറേഷന്‍ നടപടികളോടും സംസ്ഥാനം സഹകരിക്കില്ല. വിദേശ പൗരന്‍മാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹം സമയം …