സ്വന്തം ലേഖകൻ: ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഫെബ്രുവരി 16 മുതൽ പുനരാരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സർവ്വീസ് യാഥാർത്ഥ്യമാകുന്നത്. 2015 ലാണ് എയർ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സർവ്വീസ് നിര്‍ത്തിയത്. വ്യവസായിയും ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്റ്ററുമായ വി.പി മുഹമ്മദലി ജിദ്ദയിലെ പ്രവാസികൾക്കായി സ്നേഹവിരുന്നൊരുക്കി. വിമാനത്തിലെ ആദ്യ …
സ്വന്തം ലേഖകൻ: വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടി നന്ദി പറഞ്ഞ യാത്രക്കാരന്‍ ജയിലിലായി. ഈജിപ്ത് വിമാത്താവളത്തിലെത്തിയ അന്‍പത്തൊന്നുകാരനായ ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. ദക്ഷിണ ലണ്ടനിലെ സട്ടനില്‍ നിന്നുള്ള യാത്രക്കാരനായ ടോണി കാമോക്കിയോയാണ് ജയിലിലായത്. നാലുകുട്ടികളുടെ പിതാവായ ടോണി കുടുംബത്തോടൊപ്പം പത്ത് ദിവസത്തെ അവധി ആഘോഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം. പതിനെട്ട് അംഗസ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്ത ചൈനയിലെ വുഹാന്‍ നഗരത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് വാതകത്തിന്റെ അളവ് ക്രമാതീതമായി ഉയരുന്നുവെന്നും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധമൂലമുള്ള യഥാര്‍ഥ മരണനിരക്ക് ചൈന മറച്ചുവെക്കുന്നു …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പരിശോധിച്ചിരുന്നത്. അതിനിടെ കൊറോണ വൈറസ് ബാധ ഇന്ത്യയിൽ നിയന്ത്രണ വിധേയമെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്ല്യ വായ്പയെടുത്ത പണം തിരികെ നല്‍കാമെന്ന് വിശദമാക്കി വീണ്ടും രംഗത്ത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് മല്യയുടെ പ്രസ്താവന. ബാങ്കുകള്‍ക്ക് നൂറുശതമാനം മുടക്ക് മുതലും തിരികെ നല്‍കാന്‍ തയ്യാറാണെന്നാണ് വിയക്തമാക്കിയാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനാക്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ എണ്‍പതുകാരി മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറമേ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍. നേരത്തെ ഫിലിപ്പിന്‍സിലും ഹോങ്കോങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എണ്‍പതുകാരിയുടെ മരണം വ്യാഴാഴ്ചയാണ് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ജപ്പാനിലെ സൗത്ത് ടോക്യോയ്ക്ക് സമീപം …
സ്വന്തം ലേഖകൻ: ദുബൈയില്‍ ഇനി റോഡിലൂടെ കടന്നുപോകുന്ന ഇലക്‍ട്രിക് വാഹനങ്ങള്‍ താനേ റീചാര്‍ജ് ചെയ്യപ്പെടും. റോഡ് തന്നെ വയര്‍ലെസ് ചാര്‍ജര്‍ ആകുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് റോഡ് വയര്‍ലെസ് ചാര്‍ജറായി ഇലക്ട്രിക് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്ന സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഷേപ്പ്ഡ് മാഗ്നറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ് അഥവാ എസ് …
സ്വന്തം ലേഖകൻ: സൌദിയില്‍ ട്രാക്കുകള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡുകളില്‍ നിന്നും അലക്ഷ്യമായി വാഹനങ്ങള്‍ ട്രാക്ക് മാറ്റുന്നവര്‍ ഇനി മുതല്‍ ക്യാമറകളില്‍ കുടുങ്ങും. ഇതിന്‍റെ വീഡിയോ സൌദി ട്രാഫിക് വിഭാഗം പുറത്ത് വിട്ടു. നടു റോഡില്‍ നിന്ന് പൊടുന്നനെ അവസാന ട്രാക്കിലേക്ക് വാഹനമോടിക്കുന്നത് ഇനി മുതല്‍ സൌദിയില്‍ ക്യാമറയില്‍ പതിയും. …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടക്കുന്നത് തിരക്കിട്ട നവീകരണ പ്രവൃത്തികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ കടന്നുപോവുന്ന വഴിയും പരിസരവുമാണ് മോടി കൂട്ടുന്നത്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ …