1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ അമേരിക്കൻ ചാര ഉപഗ്രഹത്തിന് പിന്നാലെ; ബഹിരാകാശത്ത് പിടിവലി
രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ അമേരിക്കൻ ചാര ഉപഗ്രഹത്തിന് പിന്നാലെ; ബഹിരാകാശത്ത് പിടിവലി
സ്വന്തം ലേഖകൻ: തങ്ങളുടെ ചാര ഉപഗ്രഹത്തെ രണ്ട് റഷ്യന്‍ ഉപഗ്രഹങ്ങള്‍ പിന്തുടരുന്നുവെന്ന് കുറ്റപ്പെടുത്തി അമേരിക്ക. ഈ വിഷയത്തില്‍ പ്രതികരണം ആവശ്യപ്പെട്ട് വാഷിങ്ടണ്‍ ബന്ധപ്പെട്ടതായി റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യാബ് കോവ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.  വിഷയം വിശദമായി പഠിച്ച ശേഷം ഇക്കാര്യത്തില്‍ റഷ്യയുടെ പ്രതികരണം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാര ഉപഗ്രഹത്തെ നവംബറില്‍ ഭ്രമണപഥത്തിലെത്തിച്ച് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ …
ഇന്ത്യയിൽ 50 ലക്ഷം പേര്‍ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞതായി ട്രംപ്‌
ഇന്ത്യയിൽ 50 ലക്ഷം പേര്‍ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞതായി ട്രംപ്‌
സ്വന്തം ലേഖകൻ: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചത്.  ‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്’. ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചുള്ള …
പ്രവാസി നഴ്‍സുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് വിലക്കി കുവൈത്ത്
പ്രവാസി നഴ്‍സുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് വിലക്കി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്‍സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.  നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‍സുമാരും അത് പുതുക്കാന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള …
പുതിയ മേഖലകളിലേക്ക് അജീര്‍ സേവനം വ്യാപിപ്പിച്ച് സൗദി; പ്രവാസികൾക്ക് ആശ്വാസം
പുതിയ മേഖലകളിലേക്ക് അജീര്‍ സേവനം വ്യാപിപ്പിച്ച് സൗദി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: സൗദിയില്‍ അജീര്‍ സേവനം പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. കാറ്ററിംഗ്, ഭക്ഷ്യ വസ്തു മേഖലകളിലേക്കാണ് അജീര്‍ സേവനം വ്യാപിപ്പിച്ചത്. മുതിയ മാറ്റം മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ആശ്വാസമാകും. വിദേശ രാജ്യങ്ങളില്‍ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം, സൗദിയിലുള്ള തൊഴിലാളികളെ നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന സേവനമാണ് അജീര്‍.  വിവിധ …
പത്തു വയസുകാരന്റെ ഗോള്‍ കണ്ടാല്‍ ഞെട്ടും; സമൂഹമാധ്യമങ്ങളിൽ താരമായി ഡാനിഷ്
പത്തു വയസുകാരന്റെ ഗോള്‍ കണ്ടാല്‍ ഞെട്ടും; സമൂഹമാധ്യമങ്ങളിൽ താരമായി ഡാനിഷ്
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിലെ താരമാണ് ഇപ്പോൾ പത്തു വയസ്സുകാരനായ ഡാനിഷ്.ആരാണ് ഡാനിഷെന്നല്ലെ?ഒരു ഫുട്ബോൾ ടൂർണമെന്റാണ് ഈ ചെറുപ്രായത്തിൽ തന്നെ ഡാനിഷിനെ പ്രശസ്തനാക്കിയത്. വയനാട് മാനന്തവാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയയത്തിൽ നടന്ന ടൂർണമെന്റിൽ സീറോ ആംഗിൾ കോർണർ ഗോൾ നേടിയ മിടുക്കനാണ് ഡാനിഷ്. ആരാധകരെ മാത്രമല്ല ഐ എം വിജയനെപ്പോലും ഡാനിഷിന്റെ ഗോൾ അമ്പരിപ്പിച്ചിരിക്കുകയാണ്. സ്വന്തം ടീമിന് …
ദില്ലി സര്‍ക്കാര്‍ രൂപീകരണം: കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ 16 ന്
ദില്ലി സര്‍ക്കാര്‍ രൂപീകരണം: കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ 16 ന്
സ്വന്തം ലേഖകൻ: പതിനാറാം തിയതി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഗവര്‍ണറെ കാണും. കെജ്‌രിവാള്‍ ബുധനാഴ്ച്ച എം.എല്‍.എ മാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മന്ത്രി സഭാ രൂപീകരണ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുന്ന മന്ത്രി സഭയായിരിക്കും കെജ്‌രിവാളിന്റേത് എന്നാണ് …
കൊറോണ: ചൈനയില്‍ മരണം ആയിരം കടന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ
കൊറോണ: ചൈനയില്‍ മരണം ആയിരം കടന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് 103 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 1012 ആയി ഉയര്‍ന്നു. രാജ്യത്ത് പുതുതായി 3073 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ആയിരം പിന്നിട്ടതും ദിനംപ്രതി മരണം വര്‍ധിക്കുന്നു എന്നതും സ്ഥിഗതികള്‍ …
ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിൽ; മോദിയോടൊപ്പം ഗുജറാത്തും സന്ദര്‍ശിക്കും
ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിൽ; മോദിയോടൊപ്പം ഗുജറാത്തും സന്ദര്‍ശിക്കും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രെബ്രുവരി 24-25 തീയ്യതികളില്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ന്യൂദല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗഹൃദ സന്ദര്‍ശനത്തെക്കുറിച്ച് മോദിയും …
യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു
യു.എ.ഇയില്‍ ഇന്ത്യക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യു.എ.ഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. ഇവരിൽ ഒരാളൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചമാണെന്ന് അധികൃതർ വിലയിരുത്തി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമായി തുടരുകയാണെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. ആവശ്യമായ പരിചരണം …
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബോട്ടപകടം ഉണ്ടായത്. 50 പേരെ …