1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കനത്ത മഴയ്ക്ക് സാധ്യത; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതര്‍
കനത്ത മഴയ്ക്ക് സാധ്യത; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതര്‍
സ്വന്തം ലേഖകൻ: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ബാധിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മുസന്ദം ഗവർണറേറ്റിൽ മിതമായ മഴയും തീര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ ഉയരത്തിൽ …
ചൂഷണങ്ങളെ നേരിടാന്‍ ‘ആന്റി ബുള്ളിയിങ്ങ്’ ആപ്പുമായി നാലാം ക്ലാസുകാരി
ചൂഷണങ്ങളെ നേരിടാന്‍ ‘ആന്റി ബുള്ളിയിങ്ങ്’ ആപ്പുമായി നാലാം ക്ലാസുകാരി
സ്വന്തം ലേഖകൻ: വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പരാതിപ്പെടാന്‍ ‘ആന്റി ബുള്ളിയിങ്ങ്’ ആപ്പ് വികസിപ്പിച്ച് ഒമ്പതുകാരി. ഷില്ലോങ്ങിലെ മീദെയ്ബാഹുന്‍ മജ എന്ന നാലാം ക്ലാസുകാരിയാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ഒമ്പത് വയസിനുള്ളില്‍ തനിക്ക് മോശപ്പെട്ട നിരവധി അനുഭവങ്ങള്‍ സ്‌കൂളില്‍ നിന്നും പുറത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന ചൂഷണങ്ങളെക്കുറിച്ച് എളുപ്പത്തില്‍ …
തൃശ്ശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്; വൈറസ് നിയന്ത്രണ വിധേയം
തൃശ്ശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്; വൈറസ് നിയന്ത്രണ വിധേയം
സ്വന്തം ലേഖകൻ: തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ ഫലം നെഗറ്റീവ്. അടുത്ത ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് ആരോഗ്യ മന്ത്രി നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ വിമുക്തമാവൂ എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. …
പ്രിയതാരത്തിനായി വിജയ് ഫാന്‍സ് കളത്തിലിറങ്ങി; ബി.ജെ.പിയുടെ പ്രതിഷേധം പാളി
പ്രിയതാരത്തിനായി വിജയ് ഫാന്‍സ് കളത്തിലിറങ്ങി; ബി.ജെ.പിയുടെ പ്രതിഷേധം പാളി
സ്വന്തം ലേഖകൻ: വിജയ് നായകനായ ചിത്രം മാസ്റ്ററിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് ബി.ജെ.പി. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പിക്ക് മുട്ടുമടക്കേണ്ടി വന്നത്. നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസിനകത്തു നടക്കുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് തടസപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിനായി നല്‍കരുതെന്ന് പറഞ്ഞായിരുന്നു …
ലോകത്ത് പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ സൗദിയില്‍; എണ്ണത്തില്‍ വൻ ഇടിവ്
ലോകത്ത് പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ സൗദിയില്‍; എണ്ണത്തില്‍ വൻ ഇടിവ്
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ ചോദ്യത്തിനുത്തരമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നാണ് മുന്‍വര്‍ഷത്തെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം …
പരാതിക്കാരെ ഇനി ഉന്നതോദ്യോഗസ്ഥര്‍ വിളിക്കും; പദ്ധതി പൊലീസിനെ ജനകീയമാക്കാന്‍
പരാതിക്കാരെ ഇനി ഉന്നതോദ്യോഗസ്ഥര്‍ വിളിക്കും; പദ്ധതി പൊലീസിനെ ജനകീയമാക്കാന്‍
സ്വന്തം ലേഖകൻ: പൊലീസിനെ ജനകീയമാക്കാന്‍ പുതിയ പദ്ധതി. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഫോണില്‍ വിളിച്ച് സ്റ്റേഷനിലുണ്ടായ അനുഭവം ആരായും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും മേഖലാ ഐ.ജിമാര്‍ക്കും ചുമതല നല്‍കി ഡി.ജി.പി ഉത്തരവിറക്കി. സ്റ്റേഷനില്‍ പരാതി നല്‍കുന്നവരില്‍ പത്ത് പേരെ, വൈകീട്ട് നാല് മണിക്ക് ശേഷമാണ് …
കൊറോണ: ചൈനയിൽ മരണം 722; വൈറസ് മനുഷ്യർക്ക് നൽകിയത് ഈനാംപേച്ചി?
കൊറോണ: ചൈനയിൽ മരണം 722; വൈറസ് മനുഷ്യർക്ക് നൽകിയത് ഈനാംപേച്ചി?
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. 3143 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകള്‍ കുറഞ്ഞതായും രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയാണിതെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 …
യു.എസിന്റെ മധ്യസ്ഥതയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ചയ്ക്ക്
യു.എസിന്റെ മധ്യസ്ഥതയില്‍ നെതന്യാഹുവും മുഹമ്മദ് ബിന്‍ സല്‍മാനും കൂടിക്കാഴ്ചയ്ക്ക്
സ്വന്തം ലേഖകൻ: ഈജിപ്തിലെ കെയ്‌റോയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി നടക്കാനൊരുങ്ങുന്നു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈല്‍ വാര്‍ത്താ മാധ്യമമായ ‘ഹയോ’മിന്റെ റിപ്പോര്‍ട്ട് പ്രകാരം നെതന്യാഹുവും മുഹമ്മദ് ബിന്‍സല്‍മാനും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാക്കാനുള്ള യു.എസ് സ്റ്റേറ്റ് …
ബീച്ചിൽ ബിക്കിനി ധരിച്ച ബ്രിട്ടീഷ് യുവതിയെ വലിച്ചിഴച്ച് മാലദ്വീപ് പോലീസ് (വീഡിയോ)
ബീച്ചിൽ ബിക്കിനി ധരിച്ച ബ്രിട്ടീഷ് യുവതിയെ വലിച്ചിഴച്ച് മാലദ്വീപ് പോലീസ് (വീഡിയോ)
സ്വന്തം ലേഖകൻ: ബിക്കിനി ധരിച്ച വിനോദ സഞ്ചാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് മാലദ്വീപ് പൊലീസ്. യുവതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിന്റെയും വലിച്ചു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളും പുറത്തായി. മാലദ്വീപിലെ മാഫുഷിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ പ്രാദേശിക സംസ്കാരവും വിശ്വാസങ്ങളും നിമയങ്ങളും മാനിക്കാൻ സഞ്ചാരികൾ തയാറാകണം എന്ന നിർദേശമാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രാലയം നൽകിയത്. …
പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ധാരണയായി
പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും ധാരണയായി
സ്വന്തം ലേഖകൻ: പ്രതിരോധ മേഖലയിൽ ഗൾഫ് രാജ്യങ്ങളുമായി സഹകരണം വിപുലപ്പെടുത്താൻ ഇന്ത്യ ശക്തമായ നീക്കം തുടങ്ങി. ഗൾഫ് രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസം ശക്തിപ്പെടുത്തുന്നതിന് പുറമെ സമുദ്ര സുരക്ഷക്ക് കാര്യമായ പിന്തുണയും ഇന്ത്യ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ ഇന്ത്യാ സന്ദർശനമാണ് സഹകരണ വഴിയിൽ കൂടുതൽ മുേന്നാട്ടു പോകാനുള്ള നീക്കത്തിനു …