1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചു
കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ: കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനയിലെ ഡോക്ടര്‍ ലീ വെന്‍ലിയാങ് മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് അന്ത്യം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് ഡിസംബറില്‍ ലീ വെന്‍ലിയാങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയാണ് ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുമാസം മുന്‍പാണ് ലീയില്‍ കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. പനിയും …
വിജയ് വീണ്ടും ലൊക്കേഷനിൽ; പിന്നാലെ ഷൂട്ടിംഗ് തടസപ്പെടുത്തി ബിജെപി പ്രവർത്തകർ
വിജയ് വീണ്ടും ലൊക്കേഷനിൽ; പിന്നാലെ ഷൂട്ടിംഗ് തടസപ്പെടുത്തി ബിജെപി പ്രവർത്തകർ
സ്വന്തം ലേഖകൻ: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം നടൻ വിജയ് സിനിമാ ലൊക്കേഷനിൽ തിരികെയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ലൊക്കേഷനിലാണ് അദ്ദേഹം എത്തിയത്. ഇവിടെവെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നെയ്‌വേലിയിലെ സെറ്റിലേക്ക് തിരികെ എത്തിയ വിജയ്‌യെ വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും സുഹൃത്തുക്കളും …
നദിയിൽ വീണ മനുഷ്യനു നേരെ നന്മയുടെ കൈനീട്ടി ഒറംഗുട്ടാൻ; വൈറലായി ചിത്രം
നദിയിൽ വീണ മനുഷ്യനു നേരെ നന്മയുടെ കൈനീട്ടി ഒറംഗുട്ടാൻ; വൈറലായി ചിത്രം
സ്വന്തം ലേഖകൻ: ആപത്തില്‍പ്പെട്ട സഹജീവിയെ രക്ഷിക്കാനായി കരങ്ങള്‍ നീട്ടുന്ന മനുഷ്യരുടെ സദ്പ്രവൃത്തികള്‍ മനുഷ്യനെ ഉലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം വാര്‍ത്തയാണ്. എന്നാല്‍ നദിയില്‍ കുടുങ്ങിയ മനുഷ്യനെ കരയ്ക്ക് കയറ്റാനായി കരങ്ങള്‍ നീട്ടുന്നത് ഒരു ഒറാങ്ങൂട്ടാനാണ്. ഈ ചിത്രം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ബോര്‍ണിയോയിലെ ഒറാങ്ങൂട്ടാന്‍ സംരക്ഷിത കേന്ദ്രത്തിലാണ് സംഭവം. സംരക്ഷിത കേന്ദ്രത്തില്‍ ജീവിക്കുന്ന ഓറാങ്ങൂട്ടന്റെ സ്വൈര്യവിഹാരത്തിനായി …
മദ്യം, സ്ത്രീ, വയാഗ്ര; ഭീകരർക്കൊപ്പം പിടിയിലായ കശ്മീര്‍ ഡിഎസ്പിയുടെ രാജ്യസേവനം ഇങ്ങനെ
മദ്യം, സ്ത്രീ, വയാഗ്ര; ഭീകരർക്കൊപ്പം പിടിയിലായ കശ്മീര്‍ ഡിഎസ്പിയുടെ രാജ്യസേവനം ഇങ്ങനെ
സ്വന്തം ലേഖകൻ: കശ്മീരില്‍ തീവ്രവാദികളോടൊപ്പം പിടിയിലായ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. മദ്യം, സ്ത്രീകളോടുള്ള അമിതമായ താല്‍പര്യം, വയാഗ്രയുടെ ഉപയോഗം എന്നിവയാണ് ജമ്മു കശ്മീര്‍ ഡിഎസ്പിയായിരുന്ന ദേവീന്ദര്‍ സിംഗിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ താളത്തിന്‍റെ താളം തെറ്റിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേക എന്‍ഐഎ സംഘത്തിന്‍റെ ജുഡീഷ്യല്‍ …
കൊറോണ: സംസ്ഥാന ദുരന്തം പ്രഖ്യാപിച്ചത് പിന്‍വലിച്ചു; പുതിയ വൈറസ് ബാധിതരില്ല
കൊറോണ: സംസ്ഥാന ദുരന്തം പ്രഖ്യാപിച്ചത് പിന്‍വലിച്ചു; പുതിയ വൈറസ് ബാധിതരില്ല
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ വൈറസ് ബാധകളില്ലാത്ത സാഹചര്യത്തില്‍ കൊറോണ സംസ്താന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. വുഹാനില്‍ നിന്നും തിരിച്ചുവന്നവരോട് അടുത്ത് ഇടപഴകിയവരുടെ റിസള്‍ട്ടുകള്‍ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വുഹാനില്‍ നിന്നു വന്ന 72 പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അതില്‍ മൂന്നു പേരുടെ സാമ്പിളുകള്‍ മാത്രമാണ് പോസിറ്റീവ് ആയി …
“കഷ്ട”കാലത്ത് ചെലവു ചുരുക്കൽ ബജറ്റുമായി തോമസ് ഐസക്ക്; ജനക്ഷേമത്തിനും ഊന്നൽ
“കഷ്ട”കാലത്ത് ചെലവു ചുരുക്കൽ ബജറ്റുമായി തോമസ് ഐസക്ക്; ജനക്ഷേമത്തിനും  ഊന്നൽ
സ്വന്തം ലേഖകൻ: വരുമാന വര്‍ധനവിന് പുതിയ നികുതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചും ചെലവ് ചുരുക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചും പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഈ വര്‍ഷം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പൌരത്വപ്രക്ഷോഭങ്ങളും സൂചിപ്പിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്. അടിസ്ഥാന സൌകര്യ വികസന പദ്ധതികളിലേക്കുള്ള …
കൊറോണ: ചൈനയിൽ മരണം 563; 21 മലയാളി വിദ്യാര്‍ഥികള്‍ കുന്‍മിങിൽ കുടുങ്ങിക്കിടക്കുന്നു
കൊറോണ: ചൈനയിൽ മരണം 563; 21 മലയാളി വിദ്യാര്‍ഥികള്‍ കുന്‍മിങിൽ കുടുങ്ങിക്കിടക്കുന്നു
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ …
കാറ്ററിങ് സ്ഥാപനങ്ങൾക്ക് ജീവനക്കാരെ പരസ്പരം കൈമാറാൻ അനുവാദം നൽകി സൌദി
കാറ്ററിങ് സ്ഥാപനങ്ങൾക്ക് ജീവനക്കാരെ പരസ്പരം കൈമാറാൻ അനുവാദം നൽകി സൌദി
സ്വന്തം ലേഖകൻ: സൗദി സ്വകാര്യ മേഖലയിലെ കാറ്ററിങ് ജോലിക്കാരെ താൽക്കാലികമായി കൈമാറാനുള്ള സംവിധാനത്തിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. നാല് നിബന്ധനകൾക്ക് വിധേയമായി ‘അജീർ’ എന്ന ഓൺലൈൻ സംവിധാനം വഴിയാണ് ജീവനക്കാരെ താൽക്കാലികമായി കൈമാറ്റം ചെയ്യാനാവുക. തൊഴിലാളികളെ കൈമാറുന്ന രണ്ട് സ്ഥാപനങ്ങളും കാറ്ററിങ് ലൈസൻസോടെ ഇതേ മേഖലയിൽ പ്രവർത്തിക്കുന്നതാകണമെന്നതാണ് ഒന്നാമത്തെ നിബന്ധന. നിതാഖത്ത് …
വിസ കാലാവധി കഴിഞ്ഞ സെയിൽസ്, പർച്ചേയ്‌സ് തൊഴിലാളികൾ രാജ്യം വിടണമെന്ന് ഒമാന്‍
വിസ കാലാവധി കഴിഞ്ഞ സെയിൽസ്, പർച്ചേയ്‌സ് തൊഴിലാളികൾ രാജ്യം വിടണമെന്ന് ഒമാന്‍
സ്വന്തം ലേഖകൻ: സെയിൽസ്, പർച്ചേയ്‌സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിട്ടുപോകണമെന്ന് നിർദ്ദേശവുമായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം. നടപടി ആയിരക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും. സെയിൽസ് റെപ്രസെന്‍റെറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്‍റെറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഒമാൻ മാനവവിഭവ ശേഷി മന്ത്രി …
ഖത്തറില്‍ തുല്ല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഇനി ഓണ്‍ലൈൻ സംവിധാനവും
ഖത്തറില്‍ തുല്ല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഇനി ഓണ്‍ലൈൻ സംവിധാനവും
സ്വന്തം ലേഖകൻ: ഖത്തറില്‍ ഉന്നത വിദ്യാഭ്യാസത്തിനും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുല്യത സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ആഴ്ച്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സിലബസ് പഠിച്ചവര്‍ക്കോ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കോ ഖത്തറിലെ സര‍്ക്കാര്‍ …