1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധികാര ദുർവിനിയോഗമില്ല; ഇംപീച്ച്‌മെന്റിൽ നിന്ന് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്
അധികാര ദുർവിനിയോഗമില്ല; ഇംപീച്ച്‌മെന്റിൽ നിന്ന് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്
സ്വന്തം ലേഖകൻ: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ശരിവെക്കണോയെന്നതില്‍ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് കുറ്റവിമുക്തനാക്കിയത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. …
സ്‌പോൺസർഷിപ്പ് നിയമം നിർത്തലാക്കിയെന്ന പ്രചാരണം വ്യാജമാണെന്ന് സൌദി
സ്‌പോൺസർഷിപ്പ് നിയമം നിർത്തലാക്കിയെന്ന പ്രചാരണം വ്യാജമാണെന്ന് സൌദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ ജോലിക്കാർക്ക് നിലവിലുള്ള സ്‌പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയാൻ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്പോൺസർഷിപ്പ് നിയമം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയും ഔദ്യോഗിക കേന്ദ്രങ്ങൾ നടത്തിയിട്ടില്ല. നിർത്തലാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തീരുമാങ്ങൾ എടുക്കുന്നതിന് …
പൌരത്വ ഭേദഗതി പ്രതിഷേധങ്ങൾ; പിണറായിയുടെ പരാമർശം ആയുധമാക്കി മോദി
പൌരത്വ ഭേദഗതി പ്രതിഷേധങ്ങൾ; പിണറായിയുടെ പരാമർശം ആയുധമാക്കി മോദി
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എസ്.ഡി.പി.ഐക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് പിണറായി വിജയന്‍ പറഞ്ഞതായി മോദി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ അനുവദിക്കാത്തത് ദല്‍ഹിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിനെന്ന് മോദി ചോദിച്ചു. അതേ സമയം മോദിയുടെ വാദത്തിനെതിരെ കെ.കെ രാഗേഷ് …
വിജയ്‌യെ വിടാതെ ആദായനികുതി വകുപ്പ്; മണിക്കൂറൂകളോളം ചോദ്യം ചെയ്തു
വിജയ്‌യെ വിടാതെ ആദായനികുതി വകുപ്പ്; മണിക്കൂറൂകളോളം ചോദ്യം ചെയ്തു
സ്വന്തം ലേഖകൻ: നടന്‍ വിജയിയില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് മിനിറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടത്. ഇന്‍കം ടാക്‌സ് വകുപ്പിന്റെ പത്രകുറിപ്പിനെ ആസ്്പദമാക്കിയാണ് ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട്. വിജയ്, ബിഗില്‍ ചിത്രത്തിന്റെ വിതരണക്കാരന്‍ – സുന്ദര്‍ അറുമുഖം, നിര്‍മ്മാതാക്കളായ – എ.ജി.എസ്, ഫിനാന്‍സിയര്‍ – അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് …
കൊറോണ വ്യാപനം പാരമ്യത്തിലേക്ക്; ചൈനയിൽ 30 മണിക്കൂർ പ്രായമായ കുഞ്ഞിനും രോഗം
കൊറോണ വ്യാപനം പാരമ്യത്തിലേക്ക്; ചൈനയിൽ 30 മണിക്കൂർ പ്രായമായ കുഞ്ഞിനും രോഗം
സ്വന്തം ലേഖകൻ: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി. അതിനിടെ കൊറോണയ്ക്കെതിരെയുള്ള മരുന്ന് കണ്ടുപിടിക്കുന്നതില്‍ കാര്യമായ …
റിയാദിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മുന്‍കരുതൽ, ജാഗ്രതാ നിർദേശങ്ങളുമായി അധികൃതര്‍
റിയാദിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; മുന്‍കരുതൽ, ജാഗ്രതാ നിർദേശങ്ങളുമായി അധികൃതര്‍
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ എമർജൻസി ടീം സ്ഥലത്തെത്തി രോഗപകർച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന …
മസ്ക്കത്തിൽ സുല്‍ത്താന്‍ ഖാബൂസില്ലാതെ ആദ്യ മജ്‌ലിസ് ശൂറ; വിങ്ങിപ്പൊട്ടി അംഗങ്ങൾ
മസ്ക്കത്തിൽ സുല്‍ത്താന്‍ ഖാബൂസില്ലാതെ ആദ്യ മജ്‌ലിസ് ശൂറ; വിങ്ങിപ്പൊട്ടി അംഗങ്ങൾ
സ്വന്തം ലേഖകൻ: വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായി, സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വിയോഗത്തിനു ശേഷം നടന്ന ആദ്യ മജ്‌ലിസ് ശൂറ യോഗം. ദുഃഖവും സങ്കടവും തളംകെട്ടി നിന്ന യോഗത്തില്‍ അംഗങ്ങള്‍ വിങ്ങിപ്പൊട്ടി. പ്രത്യേക പ്രാര്‍ഥനയോടെ തുടക്കം കുറിച്ച യോഗത്തില്‍ അംഗങ്ങള്‍ സുല്‍ത്താനെ അനുസ്മരിച്ച് സംസാരിക്കുമ്പോഴായിരുന്നു വൈകാരിക രംഗങ്ങള്‍. മജ്‌ലിസുശ്ശൂറയുടെ നിയമ നിര്‍മാണ, നിയന്ത്രണാധികാരങ്ങള്‍ സുല്‍ത്താനേറ്റിലുണ്ടാക്കിയ …
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യാ- യുഎസ് വ്യാപാര കരാറിന് ധാരണയായേക്കും
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഇന്ത്യാ- യുഎസ് വ്യാപാര കരാറിന് ധാരണയായേക്കും
സ്വന്തം ലേഖകൻ: അധികാരത്തിലേറിയ ശേഷമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനത്തില്‍ ഒരു വ്യാപാര പാക്കേജിന് അന്തിമ തീരുമാനമായേക്കുമെന്ന് സൂചന. ഈ മാസം മൂന്നാമത്തെ ആഴ്ച നടക്കുന്ന സന്ദര്‍ശനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളെയും കേന്ദ്രീകരിച്ചുള്ള പാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസര്‍ അടുത്തയാഴ്ച നടത്തുന്ന ദില്ലി …
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായി; മാർച്ച് 17 മുതൽ ദേശീയ സെൻസസ്
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായി; മാർച്ച് 17 മുതൽ ദേശീയ സെൻസസ്
സ്വന്തം ലേഖകൻ: ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികൾക്ക് സൗദി അറേബ്യയിൽ തിങ്കളാഴ്ച തുടക്കമായി. മാർച്ച് ആറ് വരെ 33 ദിവസത്തെ ഫീൽഡ് സർവേയാണ് ആരംഭിച്ചത്. കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ വില്ലകൾ പോലുള്ള പാർപ്പിടകേന്ദ്രങ്ങൾ, വീടുകളിലുള്ള ആളുകളുടെയും സാധനങ്ങളുടെയുമെല്ലാം കണക്കെടുക്കുന്ന സർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗറ്റ്സ്റ്റാറ്റ്) ആണ് നടത്തുന്നത്. രാജ്യത്ത് നടക്കാൻ പോകുന്ന അഞ്ചാമത് സെൻസസിന്റെ …
അമേരിക്കയെ പിണക്കിയിട്ടായാലും റഷ്യയിൽ നിന്ന് എസ് 400 മിസൈല്‍ വാങ്ങാൻ ഇന്ത്യ
അമേരിക്കയെ പിണക്കിയിട്ടായാലും റഷ്യയിൽ നിന്ന് എസ് 400 മിസൈല്‍ വാങ്ങാൻ ഇന്ത്യ
സ്വന്തം ലേഖകൻ: അമേരിക്കയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച ഇന്ത്യ റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങുന്നു. 2018ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് മിസൈല്‍ ഇന്ത്യ വാങ്ങുന്നത്. 500 കോടി ഡോളറിന്റെ കരാറാണ് റഷ്യയുമായുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. റഷ്യയെ ഒറ്റപ്പെടുത്തുക എന്ന …