1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിൽ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍
കേരളത്തിൽ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍
സ്വന്തം ലേഖകൻ: കേരളത്തിൽ ഒരാള്‍ക്കുകൂടി കൊറോണ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രോഗിക്കാണ് കൊറോണ. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തേയും മൂന്നാമത്തെ കൊറോണ കേസാണിത്. ആരോഗ്യമന്ത്രി നിയമസഭയിലാണ് മൂന്നാമത്തെയാളുടെ വിവരം നല്‍കിയത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും സഹപാഠികളാണ്. മൂന്നുപേരും ഒരുമിച്ചാണ് ചൈനയില്‍ …
ഇതാ കൊറോണയെ ആദ്യം കണ്ടെത്തിയ വ്യക്തി: 54 കാരിയായ ചൈനീസ് ഡോക്ടർ സാങ് ജിക്സൺ
ഇതാ കൊറോണയെ ആദ്യം കണ്ടെത്തിയ വ്യക്തി: 54 കാരിയായ ചൈനീസ് ഡോക്ടർ സാങ് ജിക്സൺ
സ്വന്തം ലേഖകൻ: കൊറോണയെ തുരത്താനുള്ള െനട്ടോട്ടത്തിലാണ് ചൈന. സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും കൈകോര്‍ത്ത് ഈ പകർച്ചവ്യാധിയെ തുരത്താനുള്ള തീവ്രശ്രമത്തിലാണ്. ഡിസംബർ ആറിനാണ് നോവൽ കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 54 കാരിയായ ഡോക്ടർ സാങ് ജിക്സൺ താൻ പോലുമറിയാതെ ന്യൂ കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയ ആൾ ആകുകയായിരുന്നു. ഒരു ചൈനീസ് മാധ്യമമാണ് സാങ്ങ് ജിക്സിയാനെക്കുറിച്ച് …
പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾ വജ്രായുധമാക്കി പ്രധാനമന്ത്രി; കെജ്‌രിവാളിനും വിമർശനം
പൗരത്വ ഭേദഗതി പ്രതിഷേധങ്ങൾ വജ്രായുധമാക്കി പ്രധാനമന്ത്രി; കെജ്‌രിവാളിനും വിമർശനം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാഹിൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കിയെന്ന് കോണ്‍ഗ്രസും ആംആദ്മിയും പ്രതികരിച്ചു. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ പൂര്‍ണമായും പ്രചാരണം പൌരത്വ ഭേദഗതി …
പ്രവാസികൾക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി വേണ്ട: ധനമന്ത്രാലയം
പ്രവാസികൾക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനത്തിന്  ഇന്ത്യയിൽ നികുതി വേണ്ട: ധനമന്ത്രാലയം
സ്വന്തം ലേഖകൻ: ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അല്ലാതെ വിദേശത്തെ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള …
പ്രിയനടന് ഊണുമായെത്തിയ ലോകം ചുറ്റുന്ന ദമ്പതികളെ ചേർത്തു പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
പ്രിയനടന് ഊണുമായെത്തിയ ലോകം ചുറ്റുന്ന ദമ്പതികളെ ചേർത്തു പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
സ്വന്തം ലേഖകൻ: ഉച്ചയൂണുമായി എത്തിയ അതിഥികളെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനൊരു കാരണവുമുണ്ട്. താരത്തിനൊപ്പം ഉള്ള അതിഥികള്‍ അത്ര നിസാരക്കാരല്ല. ചായ വിറ്റ് കിട്ടുന്ന തുക സമാഹരിച്ച് രാജ്യം ചുറ്റുന്ന അത്ഭുത ദമ്പതികളാണ് സൂപ്പര്‍താരത്തിന് ഉച്ച ഭക്ഷണവുമായെത്തിയത്. യാത്രയോടുള്ള പ്രണയം കൊണ്ട് 25ഓളം രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച …
യുക്മ ആദര സന്ധ്യയിൽ കൊച്ചിൻ കലാഭവൻ ലണ്ടൻ അക്കാഡമിക്ക് തിരി തെളിയിക്കാൻ കെ എസ് പ്രസാദ്
യുക്മ ആദര സന്ധ്യയിൽ കൊച്ചിൻ കലാഭവൻ ലണ്ടൻ അക്കാഡമിക്ക് തിരി തെളിയിക്കാൻ  കെ എസ് പ്രസാദ്
ജെയ്സൺ ജോർജ്ജ്: കൊച്ചിൻ കലാഭവന്റെ സാരഥിയും മിമിക്സ് പരേഡ് എന്ന കലാ രൂപത്തിന്റെ പിതാമഹന്മാരിൽ പ്രമുഖനുമായ ശ്രീ കെ എസ് പ്രസാദ്. ലണ്ടനിൽ എത്തിചേർന്നു. ഇന്ന് നടക്കുന്ന യുക്മ ആദര സന്ധ്യ 2020 മെഗാ പരിപാടിയിൽ വെച്ച് കൊച്ചിൻ കലാഭവൻ ലണ്ടൻ മ്യൂസിക് ആൻഡ് ആർട്സ് അക്കാഡമി എന്ന കലയുടെ സരസ്വതി ക്ഷേത്രത്തിനു തിരി തെളിയും. …
“ഇനി ഇംഗ്ലീഷ് സംസാരിച്ചാൽ മതി,” ബ്രെക്സിറ്റിന് പിന്നാലെ ലണ്ടനിൽ വംശീയത കലര്‍ന്ന പോസ്റ്ററുകള്‍
“ഇനി ഇംഗ്ലീഷ് സംസാരിച്ചാൽ മതി,” ബ്രെക്സിറ്റിന് പിന്നാലെ ലണ്ടനിൽ  വംശീയത കലര്‍ന്ന പോസ്റ്ററുകള്‍
സ്വന്തം ലേഖകൻ: ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് പിന്നാലെ ലണ്ടനിലെ ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ വംശീയ വിദ്വേഷം കലര്‍ന്ന പോസ്റ്ററുകള്‍ പതിച്ചു. ലണ്ടന്‍ നിവാസികളായിട്ടുള്ളവര്‍ ഇനി മുതല്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്നാണ് കുറിപ്പിലുള്ളത്. കുറിപ്പ് കണ്ടതിന് പിന്നാലെ നോര്‍വിച്ചിലെ ഈസ്റ്റ് ഇംഗ്ലണ്ട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ താമസിക്കുന്ന ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവര്‍ അവരവരുടെ രാജ്യത്തേക്ക് …
കൊറോണ: ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പീൻസിൽ; സംഘർഷഭരിതമായി വുഹാൻ
കൊറോണ: ചൈനയ്ക്ക് പുറത്തെ ആദ്യ മരണം ഫിലിപ്പീൻസിൽ; സംഘർഷഭരിതമായി വുഹാൻ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധമൂലം ഫിലിപ്പീന്‍സില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിയന്ത്രണാതീതമായി പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണവൈറസ് മൂലം ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നുള്ള 44 കാരനാണ് മരണപ്പെട്ടത്. ഫിലിപ്പീന്‍സിലേക്ക് വരുന്നതിന് മുന്‍പുതന്നെ വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് പുറത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട …
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” സമാധാനം കൊണ്ടുവരില്ല: രൂക്ഷ വിമർശനവുമായി അറബ് ലീഗ്
ട്രം‌പിന്റെ “ഡീൽ ഓഫ് ദി സെഞ്ചുറി” സമാധാനം കൊണ്ടുവരില്ല: രൂക്ഷ വിമർശനവുമായി  അറബ് ലീഗ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീന്‍-ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളി അറബ് ലീഗ്. ഈജിപ്തില്‍വെച്ച് നടന്ന അടിയന്തരയോഗത്തില്‍വെച്ചാണ് അറബ്യന്‍ ലീഗിലെ അംഗരാജ്യങ്ങളായ 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഫലസ്തീന്‍ – ഇസ്രഈല്‍ സമാധാന പദ്ധതി പൂര്‍ണമായും തള്ളിക്കളഞ്ഞത്. ട്രംപ് നിര്‍ദ്ദേശിച്ച കരാര്‍ ഒരിക്കലും സമാധന ഇടപാടിലേക്ക് നയിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി. പദ്ധതി …
സൌഹൃദം ഊട്ടിയുറപ്പിച്ച് പാകിസ്താനും തുർക്കിയും; ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം
സൌഹൃദം ഊട്ടിയുറപ്പിച്ച് പാകിസ്താനും തുർക്കിയും; ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം
സ്വന്തം ലേഖകൻ: തുര്‍ക്കിയും പാകിസ്താനും തങ്ങളുടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇരട്ട പൗരത്വം നല്‍കാനൊരുങ്ങുന്നു. പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദ് ഷായും പാകിസ്താന്റെ തുര്‍ക്കി അംബാസിഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക നീക്കത്തിന് കളമൊരുങ്ങുന്നത്. തുര്‍ക്കിയിലെയും പാകിസ്താനിലെയും പൗരന്‍മാര്‍ക്ക് ഇരു രാജ്യങ്ങളിലുമായി പൗരത്വം നല്‍കാനുള്ള നിയമ നിര്‍മാണം പരിഗണനയിലുണ്ടെന്നാണ് പാക്കിസ്ഥാന്‍ ആഭ്യന്തര …