1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
കൊറോണ: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരു ചൈനീസ് പൗരനും ഫിലിപ്പീന്‍സ് പൗരനുമാണ് യു.എ.ഇയില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഏഴുപേര്‍ക്കാണ് യു.എ.ഇയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. …
യുഎഇയിലെ ചില സ്കൂളുകള്‍ക്ക് മിഡ് ടേം ബ്രേക്ക്; 13 വരെ അവധി പ്രഖ്യാപിച്ചു
യുഎഇയിലെ ചില സ്കൂളുകള്‍ക്ക്  മിഡ് ടേം ബ്രേക്ക്; 13 വരെ അവധി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: അബുദാബിയിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് ഇന്നുമുതല്‍ ഫെബ്രുവരി 13 വരെ അവധി പ്രഖ്യാപിച്ചു. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ അബുദാബി എജ്യുക്കേഷന്‍ ആന്റ് നോളജ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി വാങ്ങിയിട്ടുള്ള സ്കൂളുകള്‍ക്ക് മാത്രമാണ് ഇപ്പോഴത്തെ മിഡ് ടേം ബ്രേക്ക് ബാധകമാവുന്നത്. മറ്റ് സ്കൂളുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ഈ …
ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി: ആം ആദ്മി ജയിച്ചു കയറുമെന്ന് എക്സിറ്റ് പോൾ
ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായി: ആം ആദ്മി ജയിച്ചു കയറുമെന്ന് എക്സിറ്റ് പോൾ
സ്വന്തം ലേഖകൻ: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. വോട്ടു രേഖപ്പെടുത്താന്‍ ക്യൂവിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി തുടങ്ങി. ഇതുവരെ 58 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, ഭരണക്ഷിയായ ആംആദ്മിക്കാണ് മുന്‍തൂക്കം. ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ …
തിരുവനന്തപുരം – ദുബായ് വിമാനത്തിൽ പൊട്ടിത്തെറി; അപകട കാരണം വ്യക്തമാക്കി റിപ്പോർട്ട്
തിരുവനന്തപുരം – ദുബായ്  വിമാനത്തിൽ പൊട്ടിത്തെറി; അപകട കാരണം വ്യക്തമാക്കി റിപ്പോർട്ട്
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തും. 2016 ഓഗസ്റ്റ് 3ന് പ്രാദേശികസമയം 12.45 നായിരുന്നു അപകടം. ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങിയ തിരുവനന്തപുരത്തു നിന്നുള്ള ഇകെ …
ദിലീപ് – ഉർവശി ജോഡി ആദ്യമായി: നാദിർഷയുടെ “കേശു ഈ വീടിന്റെ നാഥൻ” വരുന്നു
ദിലീപ് – ഉർവശി ജോഡി ആദ്യമായി: നാദിർഷയുടെ “കേശു ഈ വീടിന്റെ നാഥൻ” വരുന്നു
സ്വന്തം ലേഖകൻ: ദിലീപ്-നാദിര്‍ഷാ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. മധ്യവയസ്‌കനായി ദിലീപ് എത്തുന്ന കോമഡി എന്റര്‍ടെയിനറായ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ രസകരമാണ്. ജോഡികളായി ദിലീപും ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലന്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നു. ദിലീപും ഉര്‍വശിയും ആദ്യമായി ജോഡികളാവുകയാണ് ചിത്രത്തില്‍. കേശു എന്ന പേരിലുള്ള ഡ്രൈവിങ് സ്‌കൂള്‍ …
ഡൽഹി തെരഞ്ഞെടുപ്പ്: മകനെ അസഭ്യം പറഞ്ഞയാളെ തല്ലി കോൺഗ്രസ് സ്ഥാനാർഥി
ഡൽഹി തെരഞ്ഞെടുപ്പ്: മകനെ അസഭ്യം പറഞ്ഞയാളെ തല്ലി കോൺഗ്രസ് സ്ഥാനാർഥി
സ്വന്തം ലേഖകൻ: മുന്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ദല്‍ഹി ചാന്ദ്‌നിചൗക്കില്‍ നിന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അല്‍ക്കലംബ ആംആദ്മി പ്രവര്‍ത്തകനെ അടിച്ചു. പോളിംഗ് ബൂത്തിലേക്ക് പോവുന്നതിനിടെ തന്റെ മകനെകുറിച്ച് അസഭ്യം പറഞ്ഞതാണ് അല്‍ക്കലംബയെ ചൊടിപ്പിച്ചത്. ശേഷം അല്‍ക്ക പൊലീസില്‍ പരാതിയും നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് തന്നെയുണ്ടായിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് …
“നയാപൈസയില്ല, കൈയ്യിൽ നയാപൈസയില്ല,” അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍
“നയാപൈസയില്ല, കൈയ്യിൽ നയാപൈസയില്ല,” അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍
സ്വന്തം ലേഖകൻ: തന്‍റെ മൂല്യം ഇപ്പോള്‍ പൂജ്യമാണെന്ന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. വായ്പ വാങ്ങി പറ്റിച്ചെന്ന ചൈനീസ് ബാങ്കുകളുടെ പരാതിയില്‍ വിചാരണ നേരിടുമ്പോഴാണ് അനില്‍ അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍റെ ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ എന്‍റെ മൂല്യം പൂജ്യമാണ്. എന്‍റെ നിക്ഷേപങ്ങളെല്ലാം തകര്‍ന്നു. ചൈനീസ് ബാങ്കുകളുടെ നടപടി നേരിടാന്‍ എന്‍റെ കൈയില്‍ മതിയായ സ്വത്തുക്കളില്ലെന്ന് അനില്‍ …
കൊറോണ: ചൈനയില്‍ മരണം 630; 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര വിലക്കി ചൈന
കൊറോണ: ചൈനയില്‍ മരണം 630; 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര വിലക്കി ചൈന
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച ആരോഗ്യവിദഗ്ധര്‍ ജനീവയില്‍ യോഗം ചേരും. ഇന്നലെ മരിച്ച 69 പേരും ഹൂബി പ്രവിശ്യയില്‍ നിന്നുള്ളവരാണ്. 2447 പേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ …
സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം വെടിയുതിർത്തു; യാത്രാവിമാനം നിലത്തിറക്കി
സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം വെടിയുതിർത്തു; യാത്രാവിമാനം നിലത്തിറക്കി
സ്വന്തം ലേഖകൻ: സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍നിന്ന് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് യാത്രാ വിമാനം റഷ്യന്‍ നിയന്ത്രണത്തിലുള്ള ഖ്മൈമിം വ്യോമതാവളത്തില്‍ അടിയന്തരമായി ഇറക്കി. റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 172 യാത്രക്കാരുമായി ടെഹ്‌റാനില്‍ നിന്ന് ഡമാസ്‌കസിലേയക്ക് യാത്ര തിരിച്ച വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിമാനക്കമ്പനിയുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്നാല്‍. …
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി ഒട്ടേറെ പ്രഖ്യാപനങ്ങള്‍; മടങ്ങി വരുന്നവര്‍ക്കും പദ്ധതികള്‍
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി ഒട്ടേറെ പ്രഖ്യാപനങ്ങള്‍; മടങ്ങി വരുന്നവര്‍ക്കും പദ്ധതികള്‍
സ്വന്തം ലേഖകൻ: പ്രവാസി വകുപ്പിന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികം തുക നീക്കിവെച്ചും മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചും മറുനാടന്‍ മലയാളികളെക്കൂടി കാര്യമായി പരഗണിക്കുന്ന ബജറ്റാണ് ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്രവാസികളുടെ നിര്‍വചനത്തിനും നികുതിയിലും കേന്ദ്ര ബജറ്റ് വരുത്തിയ മാറ്റം വലിയൊരു തിരിച്ചടിയാണെന്ന് പ്രസംഗത്തില്‍ …