1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“നിങ്ങൾക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല,” അമേരിക്കയെ കടന്നാക്രമിച്ച് റൂഹാനി
“നിങ്ങൾക്ക് ഇറാന്റെ മഹത്വം മനസ്സിലായിട്ടില്ല,” അമേരിക്കയെ കടന്നാക്രമിച്ച് റൂഹാനി
സ്വന്തം ലേഖകൻ: ഇസ്‌ലാമിക് വിപ്ലവത്തിന്റെ 41ാമത് വാര്‍ഷികം ആഘോഷിച്ച് ഇറാന്‍. അമേരിക്കയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിനിടയിലാണ് രാജ്യം ഇസ്‌ലാമിക് വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ അമേരിക്കയ്‌ക്കെതിരെയുള്ള പ്രതിഷേധം പ്രകടമായിരുന്നു. ‘ അമേരിക്കയുടെ അന്ത്യം’, ‘ മരണം വരെ ഞങ്ങള്‍ പ്രതിരോധിക്കും’ തുടങ്ങിയ പോസ്റ്ററുകള്‍ ഏന്തിയാണ് ജനങ്ങള്‍ റാലിയില്‍ പങ്കെടുത്തത്. റാലിയെ …
ഡൽഹി പിടിച്ച് കെജ്‌രിവാളിന്റെ “ആപ്പ്”; ബിജെപി എട്ടിലൊതുങ്ങി; കോൺഗ്രസ് വട്ടപ്പൂജ്യം
ഡൽഹി പിടിച്ച് കെജ്‌രിവാളിന്റെ “ആപ്പ്”; ബിജെപി എട്ടിലൊതുങ്ങി; കോൺഗ്രസ് വട്ടപ്പൂജ്യം
സ്വന്തം ലേഖകൻ: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്. 62 സീറ്റുകളിൽ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 8 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ്‌ ചിത്രത്തിൽ പോലുമില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആം ആദ്മി പാർട്ടി 62 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചു കഴിഞ്ഞു. എട്ട് മണ്ഡലങ്ങളിൽ ബിജെപി ലീഡ് …
“ഫുട്ബോള്‍ രാജാവ്” വിഷാദ രോഗി? പെലെയ്ക്ക് തനിയെ നടക്കാനാവില്ലെന്നും മകൻ
“ഫുട്ബോള്‍ രാജാവ്” വിഷാദ രോഗി? പെലെയ്ക്ക് തനിയെ  നടക്കാനാവില്ലെന്നും മകൻ
സ്വന്തം ലേഖകൻ: ഫുട്ബോള്‍ ഇതിഹാസം പെലെ വിഷാദ രോഗിയായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. മോശം ആരോഗ്യ സ്ഥിതിയാണ് പെലെയെ ഏകാകിയും വിഷാദരോഗിയുമാക്കി മാറ്റിയത്. ബ്രസീലിയന്‍ മാധ്യമം ടി.വി ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പെലെയുടെ ആരോഗ്യസ്ഥിതി മകന്‍ വെളിപ്പെടുത്തിയത്. ഒരുകാലത്ത് രാജാവായിരുന്നു പെലെ, പന്തുമായി വിസമയം തീര്‍ത്തിരുന്ന അദ്ദേഹത്തിന് ഇന്ന് പരസഹായമില്ലാതെ നടക്കാനാവില്ല. ഈ അപകര്‍ഷതാ ബോധമാണ് …
അഭിനയ ജീവിതത്തിലെ അവസാന ചിത്രത്തിനായി രജനീകാന്ത്; ഒപ്പം കമൽഹാസനും?
അഭിനയ ജീവിതത്തിലെ അവസാന ചിത്രത്തിനായി രജനീകാന്ത്; ഒപ്പം കമൽഹാസനും?
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഏപ്രിലില്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാന്‍ ലക്ഷ്യമിടുന്ന രജനിയുടെ സിനിമാ ജീവിതത്തിന് തിരശീലയിടുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആയിരിക്കും എന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മ്മാണം കമല്‍ഹാസന്റെ സാരഥ്യത്തിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ടര്‍മറിക്ക് മീഡിയയുമായി ചേര്‍ന്ന്). …
സിറിയൻ ജനതയുടെ കണ്ണീർ ഓസ്കർ റെഡ് കാർപറ്റിലും; വൈറലായി ഒരു ഗൌൺ!
സിറിയൻ ജനതയുടെ കണ്ണീർ ഓസ്കർ റെഡ് കാർപറ്റിലും; വൈറലായി ഒരു ഗൌൺ!
സ്വന്തം ലേഖകൻ: 62-ാം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ലോകത്തെ മികച്ച കലാകാരന്‍മാരെല്ലാം അണി നിരന്നു. അതിനൊപ്പം തന്നെ ഓസ്‌കാറിന്റെ റെഡ്കാര്‍പ്പറ്റും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. റെഡ്കാര്‍പ്പറ്റ് വേദിയില്‍ സെലിബ്രെറ്റികളെല്ലാം പലതരത്തിലുള്ള ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തിയപ്പോള്‍ സിറിയന്‍ ഫിലിംമേക്കറായ വാദ് അല്‍ കത്തീബ് മാത്രം വേറിട്ടു നിന്നു. വെള്ളിനിറത്തിലുള്ള സില്‍ക്ക് ഗൗണായിരുന്നു അവര്‍ ധരിച്ചത്. ആ ഗൗണില്‍ എഴുതിയത് ഇങ്ങനെയായിരുന്നു, …
പുതിയ വിസ ഓണ്‍ അറൈവലിൽ സൌദിയിൽ എത്തിയവരിൽ മലയാളി ദമ്പതികളും
പുതിയ വിസ ഓണ്‍ അറൈവലിൽ സൌദിയിൽ എത്തിയവരിൽ മലയാളി ദമ്പതികളും
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിസാ നിയമം ലഘൂകരിച്ചതോടെ വിസ ഓണ്‍ അറൈവൽ സംവിധാനം ഉപയോഗപ്പെടുത്തി മലയാളികളും. തൃശൂര്‍ മാള സ്വദേശികളായ തോമസ് കല്ലറക്കല്‍-മേരി തോമസ് ദമ്പതികളാണു കഴിഞ്ഞദിവസം റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ സംവിധാനത്തിലെത്തിയത്. റിയാദിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണു പ്രിയപ്പെട്ടവരെ …
കൊറോണ വൈറസ്: മരണം 910; ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയിലേക്ക്
കൊറോണ വൈറസ്: മരണം 910; ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം ചൈനയിലേക്ക്
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക മെഡിക്കല്‍ സംഘം ചൈനയിലേക്ക് പോകുന്നു. കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 908 ആയ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ഞായറാഴ്ച മാത്രം 97 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ജനുവരിയില്‍ ലോകാരോഗ്യ സംഘടനയുടെ ഡയരക്ടര്‍ ജനറലായ ടെഡ്രോസ് അധനൊം ചൈനയില്‍ …
കുതിച്ചുയർന്ന ഇറാന്റെ ഉപഗ്രഹ മിസൈൽ ചാരമായി; കണക്കറ്റ് പരിഹസിച്ച് നെതന്യാഹു
കുതിച്ചുയർന്ന ഇറാന്റെ ഉപഗ്രഹ മിസൈൽ ചാരമായി; കണക്കറ്റ് പരിഹസിച്ച് നെതന്യാഹു
സ്വന്തം ലേഖകൻ: ഇറാന്‍ വികസനത്തിന്റെ അടുത്ത ഘട്ടമായി കണ്ടിരുന്ന ഉപഗ്രഹ മിസൈല്‍ വിക്ഷേപണം പരാജയം. പശ്ചിമേഷ്യയില്‍ ആശങ്ക ഉയര്‍ത്തിയ പരീക്ഷണമായിരുന്നു ഇത്. ഇറാന്‍ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന അമേരിക്കയുടെ ഭയം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇറാനെ കണക്കിന് പരിഹസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രയേലും അമേരിക്കയും ഇറാന്റെ പ്രോക്‌സി വാറിനെതിരെയുള്ള പോരാട്ടം …
സൌദിയിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതകാറ്റ് വീശും; സ്കൂളുകളുടെ സമയത്തില്‍ മാറ്റം
സൌദിയിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതകാറ്റ് വീശും; സ്കൂളുകളുടെ സമയത്തില്‍ മാറ്റം
സ്വന്തം ലേഖകൻ: സൗദിയില്‍ ഇനിയുള്ള ഒരാഴ്ച ശീതകാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷകർ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കാറ്റാണ് ഈ ആഴ്ചയുണ്ടാകുക. അതിശൈത്യം കണക്കിലെടുത്ത് ഉത്തര അതിർത്തി പ്രവശ്യകളിലെ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൗദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ശീതകാറ്റ് ക്രമേണ മധ്യ, കിഴക്ക്, തെക്ക് പ്രവശ്യകളിലേക്ക് വ്യാപിക്കും. വ്യാഴാഴ്ചവരെ …
ഗൾഫ് മേഖലയിൽ മുങ്ങിക്കപ്പൽ സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാൻ ഖത്തർ; ലക്ഷ്യം പ്രതിരോധം
ഗൾഫ് മേഖലയിൽ മുങ്ങിക്കപ്പൽ സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാൻ ഖത്തർ; ലക്ഷ്യം പ്രതിരോധം
സ്വന്തം ലേഖകൻ: ഗള്‍ഫിലെ കൊച്ചു രാജ്യമായ ഖത്തര്‍ പലപ്പോഴും മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ മുന്നിലാണ്. ഉയര്‍ന്ന സാമ്പത്തിക ശേഷിയാണ് നേട്ടങ്ങളുടെ പടവുകള്‍ കയറാന്‍ ഖത്തറിനെ എപ്പോഴും സഹായിക്കുന്നത്. ഉപരോധത്തിന്റെ പ്രതിസന്ധികള്‍ ക്രമേണ മറികടന്ന ഖത്തര്‍, സൈന്യത്തെ കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുകയാണ്. നാവിക സേനയ്ക്ക് മുങ്ങിക്കപ്പല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍. ഗള്‍ഫില്‍ ഒരു …