സ്വന്തം ലേഖകൻ: റിയാദിലെ പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രാലയം. മുപ്പത്തിഅയ്യായിരം പക്ഷികളെയാണ് വൈറസ് ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദിലെ ഹുറൈമിലയിലാണ് കോഴി ഫാമിൽ പക്ഷിപ്പനി കണ്ടെത്തിയത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് പക്ഷിപ്പനി പടര്‍ന്നതായി കണ്ടെത്തിത്. ഇതിനെത്തുടര്‍ന്ന് രോഗബാധിതരായ പക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്ന 35,000 പക്ഷികളെ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ജനവാസമുള്ള നഗരമായിരുന്നു ബെയ്ജിങ്ങ്. എന്നാല്‍ ഇന്ന് ഈ നഗരത്തിന് ഭയാനകമായ നിശ്ബ്ദതയാണ്. അടഞ്ഞുകിടക്കുന്ന വന്‍ കെട്ടിടങ്ങളും ആളൊഴിഞ്ഞ തെരുവും ഭയപ്പെടുത്തുകയാണ്. കൊറോണയ്ക്ക് ശേഷമുള്ള ബെയ്ജിങ്ങ് നഗരത്തിന്റെ വിജനതയെ കുറിച്ച് റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ അഞ്ച് വന്‍ ശക്തികളിലൊന്നായ രാജ്യത്തിന്റെ തലസ്ഥാനം വിജനതകൊണ്ട് ഭയപ്പെടുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ബെയ്ജിങ്ങില്‍ മഞ്ഞുപെയ്യുന്നത് …
സ്വന്തം ലേഖകൻ: തങ്ങളെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍. ഇന്ത്യക്കാരായ ജീവനക്കാരാണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഫെബ്രുവരി അഞ്ച് മുതല്‍ കപ്പല്‍ ജപ്പാനിലെ യൊക്കോഹാമ തീരത്ത് കപ്പല്‍ പിടിച്ചിട്ടത്. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ കപ്പലിലെ 66 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ …
സ്വന്തം ലേഖകൻ: ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെ ഏറ്റവും വേഗതയേറിയ യാത്രയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. വിനാശകരമായ കൊടുങ്കാറ്റായ സിയാരയാണ് ഇത്തരമൊരു യാത്രയ്ക്ക് കാരണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഇപ്പോഴത്തെ റെക്കോര്‍ഡെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. ബോയിംഗ് 747-436h വിമാനമാണ് 35,000 അടിയില്‍ 825 മൈല്‍ വേഗതയില്‍ പറന്നത്. നാല് മണിക്കൂറും 56 മിനിട്ടുമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് …
സ്വന്തം ലേഖകൻ: ബ്രാഡ് പിറ്റിന് ഇത് അഭിനയത്തിന് ലഭിച്ച ആദ്യ ഓസ്‌കര്‍. എന്നാല്‍, മുന്‍പ് നാലു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടശേഷം കൈവന്ന ഈ പുരസകാരലബ്ധി സന്തോഷം പങ്കിടാനല്ല. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള രാഷ്ട്രീയായുധമായാണ് ബ്രാഡ് പിറ്റ് ഉപയോഗിച്ചത്. പ്രസിഡന്റ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയചര്‍ച്ചയില്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന് സാക്ഷിമൊഴി നല്‍കാന്‍ അനുവദിക്കാത്തതിലുള്ള …
സ്വന്തം ലേഖകൻ: 92ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോക്കറിലെ തകര്‍പ്പന്‍ പ്രകടനത്തിന് വോക്വിന്‍ ഫിനിക്സ് മികച്ച നടനുള്ള ഓസ്കര്‍ നേടി. മികച്ച നടിക്കുള്ള പുരസ്കാരം അമേരിക്കന്‍ നടിയായ റെനെ സെല്‍വെഗറിനും ലഭിച്ചു. ജൂഡിയിലെ അഭിനയത്തിനാണ് റെനെക്ക് നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമെ മികച്ച ചിത്രമെന്ന ചരിത്ര നേട്ടവും പാരസൈറ്റ് സ്വന്തമാക്കി. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് …
സ്വന്തം ലേഖകൻ: യു.എ.ഇയിലെ ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് വഴിയും വായ്പ എടുത്തും വന്‍ തുക വെട്ടിച്ചു കടന്ന ഇന്ത്യക്കാര്‍ക്കെതിരെ ബാങ്കുള്‍ നിയമ നടപടിക്കൊരുങ്ങുന്നു. സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിക്കു തുല്യമായ വിജ്ഞാപനം പുറത്ത് വന്നതിനു പിന്നാലെയാണ് ബാങ്കുകള്‍ നിയമ നടപടികള്‍ക്ക് തയ്യാറാകുന്നത്. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയവരില്‍ കൂടുതലും …
സ്വന്തം ലേഖകൻ: തായ്‌ലൻഡിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ രച്ചസീമയിലെ (കൊറാറ്റ്) ഷോപ്പിങ് മാളിൽ സൈനികൻ നടത്തിയ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സർജന്റ് മേജർ ജക്രപന്ഥ് തൊമ്മ ആണു സൈനികവാഹനവും ആയുധങ്ങളും കൈക്കലാക്കി രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ …
സ്വന്തം ലേഖകൻ: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്. സൈക്കിളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് തീര്‍ത്ഥാടനം നടത്തിയതു കൂടാതെ ദുര്‍ഘടപാതയിലൂടെ സൈക്കിളില്‍ മക്കയിലെത്തിയ ആദ്യ വനിതയെന്ന പദവിയും ഹിബ സ്വന്തമാക്കി. ദിവസവും എട്ടു മണിക്കൂര്‍ സഞ്ചരിച്ചാണ് …