1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതിയ വൈറസ് ബാധകളില്ലാത്ത സാഹചര്യത്തില്‍ കൊറോണ സംസ്താന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. വുഹാനില്‍ നിന്നും തിരിച്ചുവന്നവരോട് അടുത്ത് ഇടപഴകിയവരുടെ റിസള്‍ട്ടുകള്‍ നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വുഹാനില്‍ നിന്നു വന്ന 72 പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അതില്‍ മൂന്നു പേരുടെ സാമ്പിളുകള്‍ മാത്രമാണ് പോസിറ്റീവ് ആയി ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ഇതില്‍ രണ്ടു പേരുടെ റിസള്‍ട്ട് കൂടി ലഭിക്കാന്‍ ബാക്കിയുണ്ടെന്നും ബാക്കിയുള്ള 67 പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു.

ഇനി മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെങ്കിലും ശ്രദ്ധ തുടരും. ദല്‍ഹിയിലെ ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരുടെ എല്ലാവരുടെയും റിസള്‍ട്ടുകള്‍ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.

അതേ സമയം ചൈനയില്‍ ഇതു വരെയും കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ കണക്കു പ്രകാരം 28275 പേര്‍ക്കാണ് ലോകവ്യാപകമായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 28000 ലേറെ പേരും ചൈനീസ് പൗരന്മാരാണ്. 600ലധികം പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടത്. ഒപ്പം ഫിലിപ്പീന്‍സിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.