സ്വന്തം ലേഖകൻ: ചൈനയില്‍ വ്യാപകമായി പടര്‍ന്ന കൊറോണ വൈറസ് (COVID-19) ദക്ഷിണ കൊറിയയിലും പടര്‍ന്നു പിടിക്കുന്നു. പുതുതായി 100 കൊറോണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതായി ദക്ഷിണകൊറിയന്‍ പ്രധാനമന്ത്രി ചുങ് സി ക്യന്‍ അറിയിച്ചു. ഒപ്പം കൊറോണ ബാധയില്‍ രണ്ടാമതൊരാള്‍ കൂടി മരണപ്പെട്ടു. 204 പേര്‍ക്കാണ് ഇതോടെ ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയിലെ കൊറോണ ബാധിതരുടെ …
സ്വന്തം ലേഖകൻ: ദുബൈയില്‍ താമസ വിസക്കായുള്ള മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിസ അടിക്കാന്‍ ഇനി അരമണിക്കൂര്‍ മാത്രം മതിയാകും. ഇതിനായി പുതിയ അത്യാധുനിക മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ദുബൈയില്‍ തുടക്കമായി. നേരത്തേ 28 മണിക്കൂര്‍ സമയം വേണ്ടിയിരുന്ന നടപടികളാണ് പുതിയ കേന്ദ്രങ്ങളുടെ വരവോടെ വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുന്നത്. കുറഞ്ഞ സമയം കൊണ്ട് മെഡിക്കല്‍ പരിശോധനഫലം …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒറ്റയ്ക്കല്ലെന്ന് റിപ്പോര്‍ട്ട്. ട്രംപിനൊപ്പം ഭാര്യ മെലാനിയ ഉണ്ടാവുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ കുടുംബസമേതമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. മകള്‍ ഇവാന്‍കയും മരുമകന്‍ ജാരഡ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തും. അമേരിക്കയിലെ വലിയൊരു നയതന്ത്ര സംഘം തന്നെ അദ്ദേഹത്തിനൊപ്പമുണ്ടാവുമെന്നും സൂചനയുണ്ട്. ഇന്ത്യയും അമേരിക്കയും സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് ഇത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുമാപ്പ് പ്രതീക്ഷിച്ച് താമസനിയമലംഘനം നടത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ പുതിയ നീക്കം കുവൈത്തില്‍ നിയമലംഘനത്തിന് പിടിയിലാകുന്നവരെ 5 വര്‍ഷത്തേക്ക് നാട് കടത്തുന്ന രീതിയിലാണ് ആഭ്യന്തര മന്ത്രാലയം നിമയത്തില്‍ മാറ്റം …
സ്വന്തം ലേഖകൻ: നിരവധി വര്‍ഷങ്ങളായി ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യ ബുദ്ധിമുട്ടിക്കുകയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വലിയ ഇഷ്ടമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊളറാഡോയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് വ്യാപാര കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ ട്രംപ് കുറ്റപ്പെടുത്തിയത്. എന്നാല്‍ പുതിയ വ്യാപാര ഇടപാടുകള്‍ ഉടന്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുതിയ മികച്ച ഇടപാടുകള്‍ …
സ്വന്തം ലേഖകൻ: സൗദിയിലെ ദമ്മാമില്‍ ആശുപത്രിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ച സൗദി വനിത 27 വര്‍ഷത്തിന് ശേഷം പിടിയില്‍. ആണ്‍കുട്ടികള്‍ക്ക് നാഷണല്‍ ഐഡി കാര്‍ഡ് നേടാനുള്ള ശ്രമത്തിനിടെ പൊലീസിന് സംശയം തോന്നിയതോടെയാണ് സിനിമാക്കഥകളെ വെല്ലുന്ന കഥകളുടെ ചുരുളഴിഞ്ഞത്. ഡി.എന്‍.എ ടെസ്റ്റിലൂടെ ഒരു കുട്ടിയുടെ കുടുംബത്തെ പൊലീസ് കണ്ടെത്തി. ദമ്മാമില്‍ കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍സ് നിറഞ്ഞ വാര്‍ത്തകളുടെ …
സ്വന്തം ലേഖകൻ: തമിഴ്നാടിലെ അവിനാശിയില്‍ വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരായ ബൈജു, ഗിരീഷ് എന്നിവരടക്കം 15 പേരുടെ സംസ്കാര ചടങ്ങുകളാണ് രാവിലെ നടന്നത്. അവധി ദിനത്തിൽ അച്ഛനെയും അമ്മയെയും കാണാൻ യാത്ര തുടങ്ങിയ മകൾ ചേതനയറ്റ് കിടക്കുന്നത് കാണേണ്ടിവന്ന അമ്മയുടെ നിലവിളി മാത്രമായിരുന്നു തൃപ്പൂണിത്തുറയിലെ ഗോപികയുടെ …
സ്വന്തം ലേഖകൻ: ഉയരക്കുറവ് മൂലം പരിഹാസം നേരിടുന്ന മകന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ യുവതി. ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകന്റെ വീഡിയോ ആണ് യരക്ക ബെയില്‍സ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്. ‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു …
സ്വന്തം ലേഖകൻ: ന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ വീണ്ടും ലൈംഗികാരോപണം. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. കുറുവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലിറ്റി ചോക്ക രാഷ്ട്രീയം ബീഹാറില്‍ കത്തുന്നു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മുഴുവനായും പൊളിച്ചിരിക്കുകയാണ് ഈ നീക്കം. നേരത്തെ ദില്ലിയിലെ ഹൂണര്‍ ഹാട്ടില്‍ എത്തിയ മോദി ബീഹാറിലെ സുപ്രധാന ഭക്ഷ്യവിഭവമായ ലിറ്റി ചൗക്ക കഴിച്ചിരുന്നു. ഇത് രാഷ്ട്രീയ നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. പ്രാദേശിക വാദത്തിലേക്ക് മാറാനാണ് ബിജെപി ഒരുങ്ങുന്നത്. അതേസമയം …