1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ചാവേറായി പള്ളി തകർക്കണം; ഒട്ടേറെപ്പേരെ കൊല്ലണം,” ലണ്ടൻ കോടതിയെ ഞെട്ടിച്ച് യുവതി
“ചാവേറായി പള്ളി തകർക്കണം; ഒട്ടേറെപ്പേരെ കൊല്ലണം,” ലണ്ടൻ കോടതിയെ ഞെട്ടിച്ച് യുവതി
സ്വന്തം ലേഖകൻ: “എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം. വലുതായി എന്തെങ്കിലും ചെയ്യണം. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം,” ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെയിലെ കോടതി. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി …
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം: പൗരത്വനിയമവും രജിസ്റ്ററും ചർച്ചയായേക്കുമെന്ന് വൈറ്റ് ഹൗസ്
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം: പൗരത്വനിയമവും രജിസ്റ്ററും ചർച്ചയായേക്കുമെന്ന് വൈറ്റ് ഹൗസ്
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചനകള്‍. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു …
താലിബാനും അമേരിക്കയും തമ്മില്‍ ധാരണ; സമാധാന പ്രതീക്ഷയിൽ അഫ്ഘാനികൾ
താലിബാനും അമേരിക്കയും തമ്മില്‍ ധാരണ; സമാധാന പ്രതീക്ഷയിൽ അഫ്ഘാനികൾ
സ്വന്തം ലേഖകൻ: അഫ്ഫ്ഘാനിൽ പുതിയ സമാധാന കരാര്‍ ഒപ്പു വെക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴു ദിവസത്തെ വെടി നിര്‍ത്തല്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഏഴു ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപനം വിജയിച്ചാല്‍ താലിബാന്‍ സംഘവും അമേരിക്കന്‍ സൈന്യവും തമ്മില്‍ ഫെബ്രുവരി 29 ന് ദോഹയില്‍ വെച്ച് സമാധാന കരാര്‍ ഒപ്പു വെക്കും. ഇത് സാധ്യമായാല്‍ അഫ്ഘാനിസ്താനിലെ …
ഒമാനില്‍ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്; ആശങ്കയോടെ പ്രവാസികൾ
ഒമാനില്‍ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്; ആശങ്കയോടെ പ്രവാസികൾ
സ്വന്തം ലേഖകൻ: ഒമാനില്‍ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗൺസിലിന്റെ ശുപാർശ. വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ഇതോടെ മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ലാബ് ടെക്നീഷ്യന്‍, ഫിസിയോതെറാപ്പി ടെക്നീഷ്യന്‍, നഴ്‍സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്‍റേ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് …
കൊറോണ: സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
കൊറോണ: സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കേന്ദ്ര നിര്‍ദേശം. സിംഗപ്പൂരിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിംഗപ്പൂരിലടക്കം കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ …
2022ലെ അക്കങ്ങളുടെ രൂപത്തിൽ ദോഹയിലെ കെട്ടിട സമുച്ചയം; സന്ദര്‍ശകരുടെ ഒഴുക്ക്
2022ലെ അക്കങ്ങളുടെ രൂപത്തിൽ ദോഹയിലെ കെട്ടിട സമുച്ചയം; സന്ദര്‍ശകരുടെ ഒഴുക്ക്
സ്വന്തം ലേഖകൻ: 2022 ഖത്തര്‍ ലോകകപ്പിനെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ദോഹയില്‍ പണി കഴിപ്പിച്ച അക്കങ്ങളുടെ രൂപത്തിലുള്ള കെട്ടിട സമുച്ചയം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. 2022 ലെ നാല് അക്കങ്ങളുടെ രൂപത്തിലാണ് അഞ്ച് നിലകളുള്ള കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കിയ ആദ്യ സ്റ്റേഡിയമായ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ആസ്പയര്‍ സോണിന് പിറക് വശത്തെ റോഡിലൂടെ …
നെഞ്ചു പൊള്ളിയ ആ വാക്കുകൾക്ക് പിന്തുണയുമായി ലോകം; ക്വാഡനും അമ്മയും ഡിസ്‌നി ലാന്‍ഡിലേക്ക്
നെഞ്ചു പൊള്ളിയ ആ വാക്കുകൾക്ക് പിന്തുണയുമായി ലോകം; ക്വാഡനും അമ്മയും ഡിസ്‌നി ലാന്‍ഡിലേക്ക്
സ്വന്തം ലേഖകൻ: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍. ഉയരക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസ് ക്വാഡന് പിന്തുണയറിയിച്ചു. ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്‌നി ലാന്‍ഡ് സന്ദര്‍ശനത്തിനയക്കാന്‍ വേണ്ടി 10000 ഡോളര്‍ തന്റെ സംഘടനയിലൂടെ സ്വരൂപിക്കുന്നതായി ബ്രാഡ് വില്യംസ് വ്യക്തമാക്കി. ഹോളിവുഡ് …
മാനസിക രോഗിയെന്ന് നിർഭയ കേസ് പ്രതി; പച്ചക്കള്ളമെന്ന് തിഹാർ ജയിൽ അധികൃതർ
മാനസിക രോഗിയെന്ന് നിർഭയ കേസ് പ്രതി; പച്ചക്കള്ളമെന്ന് തിഹാർ ജയിൽ അധികൃതർ
സ്വന്തം ലേഖകൻ: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് ദല്‍ഹി കോടതിയില്‍ നല്‍കിയ ഹരജി തെറ്റെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍. മാനസിക പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് ചികിത്സവേണമെന്നുമുള്ള പ്രതിയുടെ വാദം തെറ്റാണെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിയുടെ മാനസിക ആരോഗ്യം പൂര്‍ണ തൃപ്തമാണെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. …
മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശനം; കേജ്‌രിവാളിന്റെ പേര് വെട്ടി കേന്ദ്രം
മെലാനിയ ട്രംപിന്റെ സ്കൂൾ സന്ദർശനം; കേജ്‌രിവാളിന്റെ പേര് വെട്ടി കേന്ദ്രം
സ്വന്തം ലേഖകൻ: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ക്ഷണമില്ല. കേന്ദ്രസര്‍ക്കാര്‍ കേജ്‌രിവാളിനെയും സിസോദിയയെയും മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനസ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്. ദക്ഷിണ ഡല്‍ഹിയിലെ …
കൊറോണയെ പേടി; ഉടൻ മുഴുവൻ പ്ലാസ്റ്റിക്ക് പൊതിഞ്ഞ് വിമാനയാത്ര; വൈറൽ വീഡിയോ
കൊറോണയെ പേടി; ഉടൻ മുഴുവൻ പ്ലാസ്റ്റിക്ക് പൊതിഞ്ഞ് വിമാനയാത്ര; വൈറൽ വീഡിയോ
സ്വന്തം ലേഖകൻ: കൊറോണപ്പേടിയില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറില്‍ മൂടി ദമ്പതിമാരുടെ വിമാന യാത്ര. കൊറോണ വൈറസ് പകരുമെന്ന ഭയത്താല്‍ വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട് ദേഹമാസകലം മൂടി വിമാനത്തിലിരിക്കുന്ന ദമ്പതിമാരുടെ വീഡിയോ വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നത്. ഓസ്‌ട്രേലിയയില്‍ നിന്ന് വിമാനത്തില്‍ കയറിയതാണ് ദമ്പതിമാര്‍. ഹൂഡുള്ള പ്ലാസ്റ്റിക് റെയിന്‍കോട്ടും കയ്യുറയും മാസ്‌കും ധരിച്ചാണ് …