സ്വന്തം ലേഖകൻ: വധൂ വരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും ശ്രദ്ധനേടാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടി നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാവുക. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിയമ വിദ്യാര്‍ത്ഥിയെന്ന് ട്വിറ്ററില്‍ വിശദമാക്കുന്ന ആസ്ത വര്‍മയുടെ വിവാഹ ആലോചന. അമ്മയ്ക്ക് അനുയോജ്യനായ വരനെ തേടിയാണ് ആസ്തയുടെ വിവാഹ പരസ്യം. അമ്മയ്ക്കൊപ്പമുള്ള …
സ്വന്തം ലേഖകൻ: ഇമ്രാൻ ഖാൻ അധികാരത്തിലേറുന്നത് അഴിമതിക്കെതിരായ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ്. നീതിക്കായുള്ള പോരാട്ടം എന്നർഥം വരുന്ന തെഹ്‌രീക്ക് എ ഇൻസാഫ് എന്നാണ് ഇമ്രാന്റെ പാർട്ടിയുടെ പേര്. 2018ൽ നവാസ് ഷെരീഫിന്റെ കസേര തെറിപ്പിക്കാൻ ഇമ്രാന്റെ അഴിമതിവിരുദ്ധ സമരങ്ങൾക്ക് കഴിഞ്ഞു. എന്നാൽ അന്ന് മുതൽക്കേ ഇമ്രാന്റെ ബദ്ധശത്രുവായി അറിയപ്പെടുന്ന ആളാണ് മൗലാനാ ഫസലുർ റഹ്‌മാൻ എന്ന …
സ്വന്തം ലേഖകൻ: ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു. അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ കശ്മീരിനെക്കുറിച്ച് പരാമർശിച്ചില്ല. പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ …
സ്വന്തം ലേഖകൻ: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് ഐ.എസിന്റെ ഭീഷണി. തങ്ങളുടെ നേതാവനെ ഇല്ലാതാക്കിയതില്‍ അമേരിക്കയോട് അത്രയ്ക്ക് സന്തോഷിക്കേണ്ട എന്ന് ഐ.എസ് പുറത്തുവിട്ട ശബ്ദരേഖയില്‍ വ്യക്തമാക്കി. പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐ.എസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചായിരുന്നു ഐ.എസിന്റെ പ്രഖ്യാപനം. അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയാണ് …
സ്വന്തം ലേഖകൻ: വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കി സൗദി അറേബ്യ. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ് പരിഷ്‌കരിച്ച വിദ്യഭ്യാസ നിയമത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് പരിഷ്‌കരിച്ച വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ നിയമപ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യഭ്യാസ വകുപ്പ് …
സ്വന്തം ലേഖകൻ: സ്ഥിരതാമസം ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് മാറ്റാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനും കുടുംബവും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന കാര്യം കാര്യം വ്യാഴാഴ്ചയാണ് ട്രംപ് ട്വിറ്റലൂടെ പ്രഖ്യാപിച്ചത്. ജന്മനഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലെയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കള്‍ തന്നോട് വളരെ മോശമായി പെരുമാറുന്നതിനാലാണ് ഫ്‌ളോറിഡയിലേക്ക് സ്ഥിരതാമസം മാറുന്നതെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി. “ന്യൂയോര്‍ക്ക് …
സ്വന്തം ലേഖകൻ: ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് അനിൽ രാധാകൃഷ്ണൻ മേനോൻ. താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. “എന്റെ സിനിമകളിൽ ചാൻസ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാൻ മുൻപേ …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ (തടയലും നിയന്ത്രണവും) അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി. നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെയും …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011-12 നും 2017-18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്നാണു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് …
സ്വന്തം ലേഖകൻ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ഭാഷാ പിതാവ് എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മനുഷ്യാനുഭവങ്ങളുടെയും മനുഷ്യാവസ്ഥകളുടെയും പുതിയ ആവിഷ്കാര ശൈലി അവതരിപ്പിച്ച നോവലിസ്റ്റാണ് ആനന്ദ് എന്ന …