സ്വന്തം ലേഖകൻ: പാകിസ്താനിലെ ലിയാഖത്ത് പൂരില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോയ തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം. …
സ്വന്തം ലേഖകൻ: സൗദി-യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. യു.എ.ഇ സാമ്പത്തിക മന്ത്രി സുൽത്താൻ അൽ മൻസൂരി പറഞ്ഞതാണ് ഇക്കാര്യം. ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ …
സ്വന്തം ലേഖകൻ: നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുമെന്നും മോദി സർക്കാർ. കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വര്‍ണം സ്വയം വെളിപ്പെടുത്താന്‍ അനുവദിക്കുന്ന ‘ഗോള്‍ഡ് ആംനെസ്റ്റി സ്‌കീം’ കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കള്ളപ്പണം ഒളിപ്പിക്കാന്‍ അനധികൃതമായി സ്വര്‍ണം …
സ്വന്തം ലേഖകൻ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ സിറിയയിൽ ബാഗ്ദാദി താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് യുഎസ് സൈനിക സംഘം നടന്നെത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഈ …
സ്വന്തം ലേഖകൻ: സൗദിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യ ദിനം ഒപ്പിട്ടത് 1500 കോടി ഡോളറിന്റെ കരാറുകൾ. മൂന്ന് ദിവസത്തെ സംഗമം ഇന്ന് സമാപിക്കും. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് റിയാദിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമം “ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റിവിന്റെ ആദ്യ ദിവസം 1500 കോടി ഡോളറിന്‍ഖെ കരാറുകൾ ഒപ്പിട്ടതായി സൗദി അറേബ്യൻ …
സ്വന്തം ലേഖകൻ: 2020 ലെ യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്‍റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ …
സ്വന്തം ലേഖകൻ: അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ …
സ്വന്തം ലേഖകൻ: സിറിയന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിച്ച നായയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചിരുന്നു. അമേരിക്കന്‍ ഹീറോ എന്ന അടിക്കുറിപ്പോടെ നായയെ മെഡല്‍ അണിയിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ പത്ത് പേരുടെ …
സ്വന്തം ലേഖകൻ: ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിയില്ല. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചുമെടുത്ത കേന്ദ്ര തീരുമാനം 86 ദിവസം പിന്നിടുകയാണിന്ന്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍.കെ …
സ്വന്തം ലേഖകൻ: വെസ്റ്റിന്‍ഡീസിലേയ്ക്ക് പോയ ഇന്ത്യയുടെ വനിതാ ടീമിന് ദിവസങ്ങളോളം കൈയില്‍ കാശില്ലാതെ അവിടെ നട്ടംതിരിയേണ്ടിവന്നതായി റിപ്പോർട്ട്. കളിക്കാരുടെ ദിവസബത്ത അനുവദിക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രശ്‌നം. സംഭവം വിവാദമായതോടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി ഇടപെട്ട് കളിക്കാര്‍ക്ക് ആവശ്യമായ പണം അയച്ചുകൊടുത്ത് പ്രശ്‌നം പരിഹരിച്ചു. കളിക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരും …