1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദിത്യ അരുണാചലമായി രജനികാന്ത്, റിയ അരുണാചലമായി നയൻ‌താര; കൊടുങ്കാറ്റാവാൻ “ദർബാർ”
ആദിത്യ അരുണാചലമായി രജനികാന്ത്, റിയ അരുണാചലമായി നയൻ‌താര; കൊടുങ്കാറ്റാവാൻ “ദർബാർ”
സ്വന്തം ലേഖകൻ: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന “ദർബാർ.” . രജനികാന്ത് ആദിത്യ അരുണാചലം എന്ന കഥാപാത്രമായി എത്തുമ്പോൾ നായിക നയൻതാരയുടെ കഥാപാത്രത്തിന്റെ പേര് റിയ അരുണാചലം എന്നാണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് …
വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് രണ്ട് വഴികളുണ്ട്, ആദ്യത്തേത് രാജകീയം, രണ്ടമത്തേത്?
വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് രണ്ട് വഴികളുണ്ട്, ആദ്യത്തേത് രാജകീയം, രണ്ടമത്തേത്?
സ്വന്തം ലേഖകൻ: വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് രണ്ട് വഴികളുണ്ടെന്ന് ഒരിക്കലെങ്കിലും അന്വേഷണം നടത്തി നോക്കിയിട്ടുള്ളവർ അടിവരയിട്ട് പറയും. ഒന്നാമത്തെ വഴി, ചെന്നെത്തുന്ന പറുദീസയോളം തന്നെ സുരക്ഷിതമാണെങ്കിൽ, രണ്ടാമത്തെ വഴിയിലൂടെ പോയാൽ മരണം സുനിശ്ചിതമാണ്. മനുഷ്യക്കടത്തുകാരുടെ കയ്യിൽ എല്ലാ സാമ്പത്തികനിലവാരത്തിലുള്ളവർക്കുള്ള പാക്കേജുകളുണ്ട്. കാര്യങ്ങളുടെ കിടപ്പുവശം അവർ ആദ്യമേ തന്നെ വെട്ടിത്തുറന്നു പറയുകയും ചെയ്യും. വിഐപി റൂട്ടിന് കാശ് …
ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; വീട് വിട്ടോടുന്നവരുടെ കൂട്ടത്തിൽ ടെർമിനേറ്റർ ആർനോൾഡ് ഷ്വാര്‍സ്നെഗ്ഗറും
ലോസ് ആഞ്ചലിസിൽ കാട്ടുതീ പടരുന്നു; വീട് വിട്ടോടുന്നവരുടെ കൂട്ടത്തിൽ ടെർമിനേറ്റർ ആർനോൾഡ് ഷ്വാര്‍സ്നെഗ്ഗറും
സ്വന്തം ലേഖകൻ: പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ലോസ് ആഞ്ജലിസിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചു. തീ പടര്‍ന്നുപിടിച്ചതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ദശലക്ഷങ്ങള്‍ വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നത്. ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് …
ബാഗ്ദാദിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി അടിവസ്ത്രങ്ങള്‍ കടത്തിയത് കുർദ് ചാരനെന്ന് സിറിയ
ബാഗ്ദാദിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി അടിവസ്ത്രങ്ങള്‍ കടത്തിയത് കുർദ് ചാരനെന്ന് സിറിയ
സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയ്ക്കതിരെ യുഎസ് നടത്തിയ കമാന്‍ഡോ നീക്കത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടായിരുന്നതായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്. ബാഗ്ദാദിയുടെ ആഭ്യന്തര വൃത്തത്തില്‍ ഒരു ചാരനെ നിയോഗിക്കുന്ന കാര്യത്തിൽ വിജയിച്ചിരുന്നുവെന്നും സിറിയയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാന്‍ സഹായമാകുന്ന തരത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്താന്‍ ഇയാള്‍ക്ക് സാധിച്ചതായും കുര്‍ദുകള്‍ …
ജോലിയ്ക്ക് പോവാനും ഡ്രൈവ് ചെയ്യാനും അനുവാദമില്ല! വിവാഹ മോചനത്തിനെത്തുന്ന സൌദി ഭാര്യമാർ ഏറെ
ജോലിയ്ക്ക് പോവാനും ഡ്രൈവ് ചെയ്യാനും അനുവാദമില്ല! വിവാഹ മോചനത്തിനെത്തുന്ന സൌദി ഭാര്യമാർ ഏറെ
സ്വന്തം ലേഖകൻ: ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരോടൊത്ത് ജീവിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വര്‍ധിക്കുന്നു. സൗദി നിയമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. 31131 വിവാഹ മോചന കേസുകളാണ് ഈ വര്‍ഷം ഇത് വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ …
ബാഗ്‌ദാദിയുടെ മൃതദേഹം മറവു ചെയ്തത് കടലിൽ; പിൻ‌ഗാമിയേയും വധിച്ചതായി സൂചന
ബാഗ്‌ദാദിയുടെ മൃതദേഹം മറവു ചെയ്തത് കടലിൽ; പിൻ‌ഗാമിയേയും വധിച്ചതായി സൂചന
സ്വന്തം ലേഖകൻ: യുഎസ് സൈന്യം കൊലപ്പെടുത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയുടെ മൃതദേഹം ഇസ്‌ലാം മതവിശ്വാസ പ്രകാരമുള്ള ചടങ്ങുകൾക്കുശേഷം കടലിൽ മറവു ചെയ്തതായി സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്‌ദാ‌ദി കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയയില്‍ അമേരിക്ക …
സൌദി “മൂല്യമുള്ള സുഹൃത്താണെന്ന് പ്രധാനമന്ത്രി മോദി; രാജകീയ സ്വീകരണം ഒരുക്കി സൌദി ഭരണകൂടം
സൌദി “മൂല്യമുള്ള സുഹൃത്താണെന്ന് പ്രധാനമന്ത്രി മോദി; രാജകീയ സ്വീകരണം ഒരുക്കി സൌദി ഭരണകൂടം
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പ്രത്യേക ക്ഷണിതാവായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ മൂല്യമുള്ള സുഹൃത്ത് ‘ എന്നായിരുന്നു സൗദി അറേബ്യയേ വിശേഷിപ്പിച്ചത്. ഇന്ത്യ, സൗദി അറേബ്യയുമായി ആരംഭിക്കാനിരിക്കുന്ന വ്യാപാരക്കരാറുകള്‍ക്ക് മുന്നോടിയായുള്ള മോദിയുടെ സന്ദര്‍ശനം കൂടിയാണിത്. നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. …
വീട്ടുടമയുടെ മകന്റെ നഗ്ന വീഡിയോ പകർത്തി; ദുബായില്‍ വീട്ടുജോലിക്കാരി പിടിയിൽ
വീട്ടുടമയുടെ മകന്റെ നഗ്ന വീഡിയോ പകർത്തി; ദുബായില്‍ വീട്ടുജോലിക്കാരി പിടിയിൽ
സ്വന്തം ലേഖകൻ: തൊഴിലുടമയുടെ മകനെ ചൂഷണം ചെയ്ത വീട്ടുജോലിക്കാരിയുടെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു. ഫിലിപ്പീന്‍ സ്വദേശിയായ 35-കാരിയായ വീട്ടുജോലിക്കാരിയാണ് ജോലിക്കു നിന്ന വീട്ടിലെ ഏഴു വയസ്സുള്ള കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ മോശമായ വിഡിയോയും ഷൂട്ട് ചെയ്തെന്നെന്നാണ് പ്രോസീക്യൂഷന്‍ ആരോപിക്കുന്നത്. സംഭവം സംബന്ധിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതി ഉദ്ധരിച്ച് …
അച്ഛനും മകനുമായി സുരാജും സൌബിനും ഒപ്പം റോബോട്ടും; ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലര്‍
അച്ഛനും മകനുമായി സുരാജും സൌബിനും ഒപ്പം റോബോട്ടും; ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലര്‍
സ്വന്തം ലേഖകൻ: നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് പുറത്തു വിട്ടത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ട്രെയിലറില്‍ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണെത്തുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു …
യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലേക്ക്
യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലേക്ക്
സ്വന്തം ലേഖകൻ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഇന്ന് ജമ്മു കശ്മീർ ന്ദര്‍ശിക്കും. 27 അംഗ പ്രതിനിധി സംഘമാണ് കശ്മീര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് തിങ്കളാഴ്ച ദേശീയ സുരക്ഷാ …